"ഒരിക്കല്‍ മാത്രം നിങ്ങളുടെ അരികില്‍ എത്തുന്ന യാത്രികനാണ് ഞാന്‍. പാട്ടു പാടിയും നൃത്തം ചെയ്തും ഞാന്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നു. നിങ്ങള്‍ ഹൃദയം നിറഞ്ഞു ചിരിച്ചു എന്നുറപ്പാകുമ്പോള്‍ ഞാന്‍ രംഗം വിടുന്നു. "
' ദി ഗ്രേറ്റ് ഷോ മാന്‍' എന്ന് ലോകം വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ വംശജനായ രാജ് കപൂറിന്റെ വാക്കുകളാണിത്. സോവിയറ്റ് യൂണിയനിലും അമേരിക്കയിലും ഇസ്രായേലിലും ചൈനയിലും ഇറാനിലും മോറോക്കൊയിലുമുള്ള ആളുകള്‍ ഒരു കാലത്ത് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്‍മാരെക്കാളേറെ ഇഷ്ട്ടപ്പെട്ടിരുന്നതു രാജ് കപൂറിനെയാണ്. രാജ് കപൂര്‍ സിനിമകളിലെ പാട്ടുകള്‍ പോലും അവര്‍ മൂളി നടന്നു. രാജ് കപൂര്‍ മരിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്‍ രാജിനായ് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.
നില്‍ക്കുന്നിടത്തു നിന്ന് മുകളിലേക്ക് നോക്കുന്ന ഇന്ത്യന്‍ സിനിമ ശീലത്തെ രാജ് കപൂര്‍ മാറ്റി വച്ചു. അദ്ദേഹത്തിന്റെ സിനിമകള്‍ താഴേക്കാണ് നോക്കിയത്. അതുകൊണ്ട് തന്നെ തെരുവ് തെണ്ടിയും ജോക്കറുമെല്ലാം ആ സിനിമകളില്‍ നായകരായി. തങ്ങളുടെ യഥാര്‍ത്ഥ ജീവിതം സ്ക്രീനില്‍ കണ്ട സാധാരണക്കാര്‍ ആ സിനിമകള്‍ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് വച്ചു. ഒപ്പം, തങ്ങളില്‍ ഒരാളായ രാജിനെയും.
No comments:
Post a Comment