Wednesday, May 11, 2011

സ്വപ്നം



എങ്ങു നിന്നോ വന്നു നീ
    എവിടെക്കോ പോയി നീ
സ്വപ്‌നങ്ങള്‍ കണ്ടു,
വേദനകള്‍ പങ്കിട്ടു,
പ്രതീക്ഷകളും വാക്ദാനങ്ങളും കൊണ്ടൊരു വലയം നീ സൃഷ്ടിച്ചു,
സ്വപ്നത്തില്‍ നിന്നെയും കാണാന്‍ ഞാന്‍ ശ്രമിച്ചു.

പക്ഷെ........

ആ നിമിഷം ഞാന്‍ അറിഞ്ഞു
നീ എന്നില്‍ നിന്നും എത്രയോ ദൂരെ ആണെന്ന്‍
ഒരിക്കലും അടുക്കാനാവില്ലെന്നു മനസ്സെന്നോട് പറഞ്ഞു,
എങ്കിലും നിന്നെ സ്വപ്നത്തിലെങ്കിലും ഒരുനോക്കു കാണാന്‍
ഞാനിന്നും ആഗ്രഹിക്കുന്നു.


No comments:

Post a Comment