അവനിഷ്ടം തന്നോടല്ലെന്നു മനസ്സിലായ നിമിഷം
അവള്‍ക്ക് ഒന്നും പറയാനായില്ല
പല തവണ അവളുടെ ഇഷ്ടം പറയാന്‍ ശ്രമിച്ചു,
പറയാതെ അവന്‍ തന്നെ മനസിലാക്കുമെന്നവള്‍ മോഹിച്ചു
പക്ഷെ....
അവനൊരിക്കലും അറിഞ്ഞില്ല
അവളുടെ മനസ്സും ആഗ്രഹവും സ്വപ്നവും
അവന്റെ ആഗ്രഹങ്ങള്‍ക്കൊന്നും അവളൊരു തടസ്സമായില്ല.
അവന്‍ പറന്നു...സ്വപ്ന ചിറകുകളോടെ...
അവളെ അറിയാതെ...അവളെ കൂടാതെ...
മറ്റേതോ ലോകത്തിലേക്ക്
കാലം കടന്നുപോയി
രാത്രികളും പകലുകളും...
വേനലും വര്‍ഷ കാലവും....
എല്ലാം മാറിക്കൊണ്ടേയിരുന്നു
അവള്‍ കാത്തിരുന്നു
അവന്റെ വരവിനായി.
No comments:
Post a Comment