Monday, April 8, 2013

ഘടികാരം






ഉറക്കത്തിന്നാലസ്യത്തിൽ സ്വപ്നം
കണ്ടു നടക്കുമ്പോൾ
പിന്നിലാരോ പിന്തുടരുന്ന പോലെ തോന്നി
തിരിയും മുന്നേ വിളിച്ചുണർത്തി
യെന്നെ
ഘടികാരം
മുഴുമിക്കാനാവാത്ത സ്വപ്ന
മോർത്തു വേദനിച്ചിടും മനസ്സി
നാശ്വാസമേകാനായില്ല
മുക്കാലിലോടുമവനെ തച്ചുടക്കാൻ
തോന്നിയെൻ മനസ്സിനെ
പിടിച്ചു നിർത്തി
ജീവിതഗതി നിർണ്ണയിക്കും കാലചക്രമെന്നെ
വലംവച്ചിടും നേരെമെന്നെയറി
ക്കുമെൻ
ഘടികാരം
കൂട്ടുകാരുമൊന്നിച്ചാർത്തുല്ലസി
ക്കുമവസരം ഓർത്തുവയ്ക്കാ
നവസരമേകുമെൻ
ഘടികാരം
പള്ളിക്കുടത്തിലും കലാലയത്തിലും
സമയത്തിനെത്തുവാൻ പുലർച്ചെ
വിളിച്ചുണർത്തീടുമീ
ഘടികാരം
ബന്ധങ്ങൾ മാഞ്ഞു പോകുന്ന
ലോകത്തിലിത്രയേറെ ആത്മബന്ധ
മെന്നോട് പുലർത്തുന്ന മറ്റൊരാളില്ല
ഒരിക്കലും മടുക്കാതെ മറക്കാതെന്നെ
വിളിച്ചുണർത്തുമെന്നെയെൻ
ഘടികാരം

No comments:

Post a Comment