Saturday, November 16, 2013

ഓണാഘോഷം

എന്റെ കലാലയ ജീവിതത്തിനു ശേഷം മറ്റൊരു കലാലയത്തിൽ ഓണാഘോഷത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല . എന്നാലും എപ്പോഴോക്കൊയോ ഞാൻ അറിയാതെ മനസ്സ് ആഗ്രഹിച്ചു കാണും. അത് കൊണ്ടാവും ഈ വർഷത്തെ ഓണം എന്നെ സ്നേഹിക്കുന്ന ചിലരോടൊപ്പം എന്റെ പ്രിയപ്പെട്ട വിദ്യാർഥികളോടൊപ്പം ചിലവഴിക്കാൻ എനിക്കായത് .

ഇവിടെ ഈ കുറിപ്പ് എഴുതുമ്പോൾ എന്റെ മനസ്സില് ആദ്യം എത്തുന്നത് ഞാൻ തന്നെ പണ്ട് എഴുതിയ ഒരിക്കലും പുറംലോകം കാണാത്ത എന്റെ കൃതി " കോളേജിലെ ഓണാഘോഷം " ആണ്.മാസികയിൽ എഴുതാമോ എന്ന് ചോദിച്ച ഉടനെ സമ്മതം മൂളി അന്നത്തെ ആവേശത്തിൽ എഴുതി എന്നല്ലാതെ അത് ആരൊക്കെ വായിക്കുമെന്നോ ഏതെങ്കിലും മാസികയിൽ  പ്രസിധീകരിക്കുമെന്നൊ ഒന്നും ആലോചിച്ചില്ല (അതിനെ കുറിച്ച് പറഞ്ഞെന്നെ കളിയാക്കുന്ന ചിലരുണ്ട് എന്റെ സുഹൃത്ത് വലയത്തിൽ) .ഓർക്കുമ്പോൾ എല്ലാം ഓർമകളിൽ കുറിച്ചിടാനാവുന്ന നിമിഷങ്ങൾ .
എന്നാൽ ഈ വർഷം തികച്ചും വ്യതസ്തമെന്നു തന്നെ പറയാം.വിദ്യാർഥിയുടെ കുപ്പായത്തിൽ നിന്നും മാറി ഒരു അദ്ധ്യാപിക ആയി. കുട്ടികൾക്ക്‌ വേണ്ടി അവരുടെ കളിയും ചിരിയും ബഹളവുമെല്ലാം. അവർക്കായി ഒരുക്കിയ പൂക്കളം. എല്ലാം അവരുടെ ആഘോഷത്തിനായി . എല്ലാത്തിനും അവരോടൊപ്പം നിന്നു എല്ലാവരെയും പോലെ ഞാനും ആസ്വദിച്ചു . മത്സരങ്ങളിൽ എല്ലാം ഏവരും വളരെ ഉത്സാഹത്തോടെ പങ്കെടുത്തു .

എല്ലാത്തിനുമൊടുവിൽ അവർ ഞങ്ങൾക്കായി ഒരുക്കിയ കളിയും തമാശയും എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന ചില നല്ല നിമിഷങ്ങൾ. മറ്റൊരു പ്രത്യേകത അവർ ഒരുക്കിയ കളിയിൽ എന്റെ വേഷം ഒരു ഗായിക ആയിരുന്നു. എന്റെ കലാലയത്തിൽ ഞാൻ പാടിയ പരിപാടികൾ വിരലിൽ എണ്ണാൻ പോലുമില്ല എന്നിട്ടും എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഒരു ഹിന്ദി പാട്ടങ്ങു പാടി.

ഒരു വ്യത്യസ്തതയും ആഘോഷങ്ങളിൽ എനിക്കു തോന്നിയില്ല. മലയാളികൾ എവിടെ ആണെങ്കിലും ആഘോഷങ്ങൾ എന്നും ഒരുപോലെ തന്നെ.

No comments:

Post a Comment