Thursday, April 10, 2014

പ്രണയം


മഴത്തുള്ളിയിൽ   നീ  ഒളിപ്പിച്ച പ്രണയം
പേമാരിയായി പെയ്തിറ ങ്ങവേ
ഉറവയിൽ അലിഞ്ഞു ചേർന്നൊഴുകി
ആഴങ്ങളിലും അകലങ്ങളിലും
നിന്റെ പ്രണയത്തിൻ ഊർജം
സ്വായത്തമാക്കി തളിർത്തു പുത്തൻ
പുൽ നാമ്പുകൾ , ചെറു പുഞ്ചിരി വിടർത്തി
പൂക്കൾ , പ്രണയമൂറും മധു നുകർന്നു
വർണ ശലഭങ്ങൾ
പ്രണയത്തിൻ മഴവില്ലുദിച്ച നീലാകാശം
കണ്ണിമ ചിമ്മാൻ അനുവദിക്കാതെ
നിന്റെ പ്രണയമെന്നെ കവർന്നു
കാലങ്ങളും യുഗങ്ങളും താണ്ടി
ഒഴുകിയ നിൻ പ്രണയം
ചിപ്പിക്കുള്ളിലെ സ്നേഹത്തിൻ പവിഴമായ് മാറി
പവിഴങ്ങളും പവിഴപ്പുറ്റുകളും
മനുഷ്യൻ കണ്ടെത്തിയിട്ടും
നിന്റെ പ്രണയമൊന്നു മാത്രം
ഏതൊന്നുമാറിയാതെ
ആരോരുമറിയാതെ .....

No comments:

Post a Comment