Monday, February 22, 2016

ശൂന്യം

നിന്നെ നിനയ്ക്കാത്ത നിമിഷങ്ങള്‍ ഇന്നെന്റെ
ജീവനില്‍ ഇല്ലെന്നറിഞ്ഞോ
നിശബ്ധമായ് ഓളങ്ങള്‍ പുല്‍കി പുണരുന്നു
ഓര്‍മ്മകള്‍ അലതല്ലും നെഞ്ചില്‍
ഇരുളിന്‍ കയങ്ങളില്‍ എന്നെ തനിച്ചാക്കി
സൂര്യനെ പോലെ നീ മെല്ലെ മറഞ്ഞുവോ

പ്രണയ മഴയില്‍ നനഞ്ഞ നിന്‍ പൂമുഖം
ഇന്നെന്റെ സ്വപ്നങ്ങളെല്ലാം കവര്‍ന്നു
മൃദുലമായ് തെന്നലെന്‍ സ്വപ്നങ്ങളെ
കൊണ്ട് മെല്ലെ പറന്നു പോയി  അകലെ
ഭൂമിയിലാകെ നിലയ്ക്കാത്ത ശ്വാസമായി
പ്രണയം നിന്നില്‍ പുനര്‍ ജനിചീടവേ

കുമിളപോല്‍ സ്വപ്നങ്ങള്‍ കാറ്റില്‍ പറന്നു പോയി
എന്നില്‍ നിന്നകലേക്ക് അകലെ
ഹൃദയ രാഗം നിലച്ചു , നിന്‍ പുഞ്ചിരി
മാഞ്ഞപ്പോള്‍ എന്നെക്കുമെന്നെക്കുമായി
മൂകമാം യാത്രയില്‍ അകലുന്നു നീ മെല്ലെ

എന്നെക്കുമെന്നെക്കുമായി .

മിഥ്യയാം വാക്കുകള്‍ കൊണ്ട് നീ
എന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകി
അസത്യവും സത്യവും കാണുന്ന ലോകം
എന്റെ മിഴിയില്‍ പെടാതെങ്ങു പോയി
അകലങ്ങളില്‍ പോലും ഒരിക്കലും അറിയില്ല
എന്റെ ജീവന്‍ നിലച്ചു പോയെന്ന്‍


No comments:

Post a Comment