മരണമെന്ന സത്യത്തെ പിടിച്ചു നിര്‍ത്താനോ പരാജയപെടുതാനോ നമുക്കാവില്ല . അതിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങാന്‍ മാത്രമേ നമുക്കാവു . ഒരുപാട് പേരുടെ കണ്ണീരു മാത്രം ഫലമായി കിട്ടുന്ന ഈ യുദ്ധത്തില്‍ ആരൊക്കെ ജയിച്ചാലും അതൊരു യഥാര്‍ഥ ജയമല്ല . നഷ്ടങ്ങളുടെ കൊട്ടാരത്തിന്റെ ഗോപുരം ഒരു പടി ഉയര്‍ന്നാലും , നേട്ടങ്ങളുടെ കോട്ട തകര്‍ക്കുന്ന എന്തോ ഒന്നാണ് മരണം.
അന്ഗീകരിക്കാനും അന്ഗത്തിന് കച്ച കെട്ടാനും ഭയക്കുന്ന നമ്മള്‍ ഓരോരുത്തരും ഓര്‍ക്കണം ഒരുനാള്‍ വരും , ആ നാള്‍ നമ്മളും ഇറങ്ങണം ആ യുദ്ധത്തിനു നേതൃത്വം നല്‍കാന്‍ . നമ്മുടെ പരാജയം ഉറപ്പാണെങ്കില്‍ എന്തിന്റെയോ പേരിലുള്ള ആത്മവിശ്വാസം നമ്മെ മുന്നോട്ട് നയിക്കും....നഷ്ടങ്ങളുടെ പാതയോരങ്ങളിലേക്ക് ... പിന്നീടുള്ള യാത്ര നമ്മളെ എങ്ങോട്ടാണ് നയിക്കുന്നതെന്നു അറിയില്ല . യാത്രയില്‍ എന്തൊക്കെ നേരിടേണ്ടി വരുമെന്ന അറിയില്ല എന്നാലും ഏതു നിമിഷവും തയ്യാറായിരിക്കുക
No comments:
Post a Comment