വേര്പെടുമെന്നു പ്രതീക്ഷിച്ചില്ല . സ്വപ്നത്തിലോ ചിന്തയിലോ പോലും ഒരകല്‍ച്ച ആഗ്രഹിച്ചിരുന്നില്ല , ഏതോ ഒരു നിമിഷത്തില്‍ അല്ലെങ്കില്‍ ഒരുപക്ഷെ ചില നിമിഷങ്ങളില്‍ അകല്‍ച്ചയുടെ വേരുകള്‍ ആരും കാണാതെ ആരും കേള്‍ക്കാതെ പടര്‍ന്നു . കാട്ടു വള്ളികള്‍ പോലെ അവരെ ചുറ്റിവരിഞ്ഞു . ഒരിക്കലും അടുക്കാനാവില്ലെന്നു അറിയാതെ അവര്‍ വേര്‍പിരിഞ്ഞു .സൂര്യന്‍ ആഴങ്ങളില്‍ മറഞ്ഞു എങ്ങും ഇരുട്ടിന്റെ കാലൊച്ച കേട്ട് തുടങ്ങി .
കാതുകള്‍ പൊത്തി മുറിയുടെ ഒരു കോണില്‍ ചെന്നിരുന്നു . പറ്റുന്നില്ല .. ആ ശബ്ദം അവളുടെ കാതുകളില്‍ ഉറക്കെ പതിച്ചു . എണീറ്റ് കട്ടിലിന്റെ അടുത്തേക്ക് നടന്നു , ആരോ പിന്തുടരുന്ന പോലെ തോന്നി . തിരിഞ്ഞു നോക്കി
ആരുമില്ല .. മെല്ലെ കിടന്നു . ഫാന്‍ നല്ല സ്പീഡില്‍ കറങ്ങുന്നു . പുറത്തു നിന്നുള്ള വെളിച്ചം ജനാലയില്‍ കൂടി കടന്നു വരുന്നുണ്ട് . പുറത്ത് നല്ല കാറ്റും മഴയും. മനസ്സിന്റെ പ്രതിരൂപം പ്രകൃതിയില്‍ മിന്നി മറയുന്നു . ഖടികാരം ചലിക്കുന്നു . ഉറക്കം വന്ന്‍ എന്നെ ഒന്ന് തലോടിയെന്കിലെന്നു അവള്‍ മോഹിച്ചു . വന്നില്ലല ....
ഉറക്കം മാത്രമല്ല , വരുമെന്ന്‍ അവള്‍ പ്രതീക്ഷിച്ച ആരും വന്നില്ല . എന്തിനേറെ പറയുന്നു ഒരു ഫോണ്‍ കാള്‍ പോലുമില്ല . തന്റെ സ്നേഹം ഇത്രയും വെരുക്കപെട്ടോ ? വിങ്ങി പൊട്ടിയ ആ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല .
എല്ലാ യാത്രക്കും വേണം ഒരന്ധ്യം . അവളുടെ യാത്ര അവസാനിച്ചത് ഏതോ ഭ്രാന്താലയത്തിന്റെ ഇരുണ്ട ഒരു മുറിയില്‍ . ഇനി എത്ര നാള്‍ ആര്‍ക്കുവേണ്ടി എന്നൊന്നുമറിയാതെ ...
No comments:
Post a Comment