വായിച്ചു മാറ്റി വച്ച പുസ്തകങ്ങള്‍ ഒരുപാടുണ്ട് മുറിയില്‍. അതില്‍ ഏതെങ്കിലും വീണ്ടും വായിക്കണമെന്ന് തോന്നണമെങ്കില്‍ ഏതെങ്കിലും രീതിയില്‍ നമ്മുടെ മനസിനെ സ്പര്ഷിചിട്ടുണ്ടാവണം - അതൊരുപക്ഷേ എഴുതുക്കരിയോടുള്ള ആരധയനയാവാം , ചില കഥാപാത്രങ്ങളോടുള്ള അടുപ്പമാവാം , അതിലെ വാക്കുകളോടും വരികളോടുമുള്ള പ്രണയമാവാം - അതു പോലെയാണ് ജീവിതം. പല ഖട്ടങ്ങളില്‍ ഒരുപാടുപേര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും . നമ്മുടെ അനുവാദമില്ലാതെ പടി കടന്നു വരുന്നവര്‍ നമ്മളറിയാതെ തന്നെ മറഞ്ഞു പോകും . ജീവിതത്തിലൂടെ കടന്നു പോയ മുഖങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിച്ചാല്‍ മനസിലാകും അത് അത്ര എളുപ്പം അല്ലെന്നു . കാരണം നമ്മള്‍ ഓര്‍ക്കുന്ന മുഖങ്ങളില്‍ പലതും പുസ്തകം പോലെയാണ് - ഏറെ പ്രിയപ്പെട്ടവര്‍ , സൌണ്ടാര്യമുള്ളവര്‍ , നമ്മള്‍ ഒരുപാട് സ്നേഹിച്ചവര്‍ , നമ്മളെ ഒരുപാട് സ്നേഹിച്ചവര്‍ , വേധനിപ്പിച്ചവര്‍ , ഒരിക്കലും ജീവിതത്തില്‍ കാണരുതെന്ന് കരുതി മനസ്സില്‍ സൂക്ഷിക്കുന്നവര്‍ അങ്ങനെ അങ്ങനെ ഒരുപാട് മുഖങ്ങള്‍ .ഈ ജീവിതത്തില്‍ കണ്ടു മറന്ന മുഖങ്ങള്‍ , രാത്രിയില്‍ നമ്മളെ കാണാന്‍ വരുന്ന നക്ഷത്രങ്ങള്‍ പോലെ നിരവധിയാണ് .
ചിലരെ നമ്മള്‍ എപ്പോഴും ഓര്‍ക്കും ചിലരെ ഓര്‍ക്കാന്‍ മറക്കും . പക്ഷെ നിങ്ങള്‍ ഓര്‍ക്കുന്നവര്‍ നിങ്ങളെ ഓര്‍ക്കുമോ?
No comments:
Post a Comment