വിയർപ്പിൻത്തുള്ളികളിറ്റിറ്റു വീണ രാത്രികളിൽ
ജനാലകൾ തുറന്നിട്ടെന്നെ നീ സ്വീകരിച്ചു
കാലവർഷമെത്തി താണ് ഡവമാടുമ്പോൾ
ഉച്ചത്തിൽ വിളിച്ചിട്ടുമെൻ സ്വരം നീ കേട്ടില്ല
നീ അറിയാതെ നിന്നറയിൽ കുളിരുമായി
കടന്നു വന്നൊരു ശലഭമായെങ്കിൽ
നിശബ്ദമായി നിന്നരികിലിരിക്കെ
മയങ്ങിയ കണ്‍പ്പോളകളെന്തോ മന്ത്രിച്ചേനെ
എന്തെന്നറിയാൻ കാതോർക്കവേ
ഇന്ദുഗോപമെങ്ങോ മാഞ്ഞുപോയി
ഇരുട്ടിൻമറവിലെൻ നിഴലിനെ
കാണുവാൻ നിൻ കണ്ണുകൾക്കായില്ല
തണുത്തുറഞ്ഞു ഞാൻ അഹല്യയായി
ശ്രീരാമനെയും കാത്ത്
No comments:
Post a Comment