Wednesday, June 5, 2013

എങ്ങും പട്ടിണി


കിഴക്കുദിച്ചു സൂര്യ ദേവൻ
അമ്മയെത്തി സ്നേഹത്തിൻ പാലുമായി
തൂവെള്ളപ്പല്ലുകൾ തേച്ചുമിനുക്കി ,
കുളിരുന്ന വെള്ളത്തിൽ കുളിച്ചു രസിച്ചു
ചെന്നിരുന്നു തീൻ മേശയ്ക്കരികിൽ
പ്രാതലിൻ വിഭവങ്ങൾ നിരനിരയായി
ഏതു ഭക്ഷിക്കണമെന്നറിയാതെ
ചിന്തിച്ചിരിക്കവേ , അതാ മുഴങ്ങി
പോം ... പോം ...

കത്തിജ് ജ്വലിക്കുമർക്കനെ നേരിടാൻ
ആഫ്രിക്കൻ മരുഭൂമിയിലൊരുപ്പറ്റമ്മമ്മമാർ
തോൾസഞ്ചിയിലേന്തി തൻ കുഞ്ഞുങ്ങളെ
ദാരിദ്ര്യത്തിൻ കുടക്കീഴിൽ
വിളറിയ ഭൂമിയിലൂടെ
മുന്നോട്ടു മുന്നോട്ടു....

ദൈവത്തിൻ നാടായ കേരള മണ്ണിലും
വിശേഷമിതൊക്കെത്തന്നെയുള്ളൂ
ഗർഭപാത്രത്തിനുള്ളിലലഞ്ഞു തിരിഞ്ഞു
പോഷകാഹാരമെത്തുന്ന പൊക്കിൾക്കൊടിക്കായി
കൊടിതന്നുടമയാമ്മമ്മയ്ക്കു നൽകാൻ
ദാരിദ്ര്യമൊന്നു മാത്രമേയുള്ളൂ

ശിലകളായി മാറിയ സർക്കാരുകൾക്കിടയിൽ
മക്കൾക്ക്‌ പോറ്റമ്മ പട്ടിണി തന്നെ

No comments:

Post a Comment