കാത്തിരിപ്പിന്നവസാനം എന്തെന്നറിയാതെ
നാലു ചുവരുകൾക്കുള്ളിൽ
ചങ്ങലയാൽ ബന്ധിക്കപ്പെട്ടവളുടെ ജീവിതം
പ്രതീക്ഷകളെല്ലാം വാടിക്കരിഞ്ഞ്
വിശ്വാസമെല്ലാം വേരോടെ നഷ്ട്ടപ്പെട്ട്
വെളിച്ചമകറ്റി നിർത്തി
ദുഖങ്ങളും വേദനകളും കണ്ണീരും ഏറ്റുവാങ്ങാൻ
പൂർണ തയ്യാറെടുപ്പുകൾ നടത്തിയവൾ
ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി
ഋതുഭേദങ്ങൾ മാറി മറഞ്ഞു
സ്വപ്നങ്ങളെല്ലാം തല്ലിക്കെടുത്തി
സ്വയമുരുകിത്തീരാൻ തുനിഞ്ഞവൾക്കൊരാശ്വാസമായ്
ഇളം തെന്നൽ തഴുകി തലോടവെ
ആ കണ്ണുകളിൽ ഉദിച്ച നക്ഷത്രത്തിളക്കം
ലോകമാകെ പ്രകാശ പൂരിതമാക്കി
നാലു ചുവരുകൾക്കുള്ളിൽ
ചങ്ങലയാൽ ബന്ധിക്കപ്പെട്ടവളുടെ ജീവിതം
പ്രതീക്ഷകളെല്ലാം വാടിക്കരിഞ്ഞ്
വിശ്വാസമെല്ലാം വേരോടെ നഷ്ട്ടപ്പെട്ട്
വെളിച്ചമകറ്റി നിർത്തി
ദുഖങ്ങളും വേദനകളും കണ്ണീരും ഏറ്റുവാങ്ങാൻ
പൂർണ തയ്യാറെടുപ്പുകൾ നടത്തിയവൾ
ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി
ഋതുഭേദങ്ങൾ മാറി മറഞ്ഞു
സ്വപ്നങ്ങളെല്ലാം തല്ലിക്കെടുത്തി
സ്വയമുരുകിത്തീരാൻ തുനിഞ്ഞവൾക്കൊരാശ്വാസമായ്
ഇളം തെന്നൽ തഴുകി തലോടവെ
ആ കണ്ണുകളിൽ ഉദിച്ച നക്ഷത്രത്തിളക്കം
ലോകമാകെ പ്രകാശ പൂരിതമാക്കി