Sunday, January 26, 2014

നിമിഷം





അറിയാതെൻ ജീവനിൽ  നീ 
അലിഞ്ഞു ചേർന്ന നിമിഷം
ഒരായിരമിതളായി ഞാൻ വിടർന്നു 
സ്വപ്നത്തിൻ മഞ്ചലിൽ മതി മറന്നാടവെ 
ഒരു നേർത്ത തെന്നലായ് നീ വന്നു 
ശലഭമായ് പാറിപ്പറക്കവേ , പൂന്തേൻ 
നുകരുവാൻ നീയണഞ്ഞ നിമിഷം 
ഇതളുകൾക്കിടയിലൂടൂർന്നിറങ്ങി 
എന്നിലെ എന്നെ നീ അറിഞ്ഞ അറിഞ്ഞ നിമിഷം 
ലോല ഭാവത്തിലെന്നെ 
നെഞ്ചോടണച്ചൊരാ നിമിഷം 
എന്നും എൻ ഓർമയിൽ തങ്ങി നില്ക്കും 

No comments:

Post a Comment