Sunday, January 26, 2014

ആശിച്ചതൊന്നു മാത്രം

ഒരായിരം നക്ഷത്രങ്ങൾ നിറഞ്ഞു 
നിന്നൊരാകാശം നോക്കി നിൽക്കവെ 
എൻ മനമാശിച്ചതൊന്നു മാത്രം 
ഹൃദയമിടിപ്പിന്നകലത്തിൽ നീ ഉണ്ടായിരുന്നെങ്കിൽ 
                               

അകലങ്ങളിലെവിടെ നിന്നോ ഒഴുകിയെത്തുന്ന 
പുഴ നോക്കി നിൽക്കവെ 
എൻ കരമാശിച്ചതൊന്നു മാത്രം 
നിന്നെ തഴുകി തലോടുവാനായെങ്കിൽ

                                     


മന്ദമാരുതനെറ്റാടിയുലയുന്ന വൃക്ഷലതാതികളെ 
കണ്ടാസ്വധിക്കവെ 
എൻ മിഴികളാശിച്ചതൊന്നു മാത്രം 
എന്നും നിന്നെ കണിക്കണ്ടുണരുവാൻ സൗഭാഗ്യമുണ്ടായെങ്കിൽ 

സൂര്യതാപമേറ്റ് 
വാടിത്തളർന്നു നടക്കവെ 
എൻ നിഴലാശിച്ചതൊന്നു മാത്രം 
നിൻ നിഴലിൽ അലിഞ്ഞു ചേരുവാനായെങ്കിൽ 



സുഗന്ധം പരത്തും പൂക്കൾക്കിടയിലൂടെ 
പാറിപ്പറക്കവെ 
ശലഭമായ് ഞാൻ ആശിച്ചതൊന്നു മാത്രം 
നിന്നിലെ തേൻ നുകരുവാനായെങ്കിൽ 

മഴത്തുള്ളികൾ ആനന്ദ നൃത്തമാടവെ 
നിന്നിലെ നിന്നെ അറിയുവാനായെങ്കിൽ 




No comments:

Post a Comment