Sunday, February 16, 2014

പ്രണയം വാഴ്ത്തിയ മാലാഖ


പ്രഭാതത്തെ വകഞ്ഞു മാറ്റിയ സൂര്യകിരണങ്ങൾ 
കണ്‍പീലികളെ തലോടിമെല്ലെ 
പ്രശാന്ത സുന്ദരമാം നിൻ 
വദനമെൻ നയനങ്ങളിൽ നിറഞ്ഞു

കിളികളാരവം കാതുകളെ 
വിളിച്ചുണർത്തുമീ നിശ്ശബ്‌ദതയിൽ 
പ്രണയ ത്തിലൊഴുകിയെത്തീ
 നിൻ മധുര നാദം 

ആലിംഗനങ്ങളിൽ ഓളങ്ങൾ
 മുങ്ങി നിവരവെ 
കര സ്പർഷത്താൽ എന്നെ നിൻ 
നെഞ്ചോടണച്ചു 

നിന്നരികിലിരിക്കുമോരോ നിമിഷവും 
തെന്നലെൻ മനമാകെ കുളിരേകി 
നിന്നോടുള്ള അടങ്ങാത്ത പ്രണയം 
എന്നെ മാലാഖയെന്നു വാഴ്ത്തി 



No comments:

Post a Comment