പ്രണയ ഗന്ധിയാം കാറ്റേറ്റാടിയുലയുന്ന
ആലിലകളോരോന്നായ് പൊഴിഞ്ഞു പോകെ
മനസ്സിലൊരു കുളിർ തെന്നലായ്
നീ വരുമെന്ന പ്രതീക്ഷയിൽ
നിമിഷങ്ങളെണ്ണി ഞാൻ കാത്തിരിക്കെ
എൻ മനോ വേദന കാണുന്നുവോ നീ
എൻ മനമുരുകുന്നതറിയുന്നുവോ നീ
കാത്തിരിപ്പൂ ഞാനെൻ മനമുരുകിയുരുകി
മെഴുകുതിരി നാളം പോലണയാതെ
കാത്തു ഞാൻ
എന്നുമീ ഉമ്മറപ്പടിയിൽ നിന്നെയും കാത്ത്
ആലിലകളോരോന്നായ് പൊഴിഞ്ഞു പോകെ
മനസ്സിലൊരു കുളിർ തെന്നലായ്
നീ വരുമെന്ന പ്രതീക്ഷയിൽ
നിമിഷങ്ങളെണ്ണി ഞാൻ കാത്തിരിക്കെ
എൻ മനോ വേദന കാണുന്നുവോ നീ
എൻ മനമുരുകുന്നതറിയുന്നുവോ നീ
കാത്തിരിപ്പൂ ഞാനെൻ മനമുരുകിയുരുകി
മെഴുകുതിരി നാളം പോലണയാതെ
കാത്തു ഞാൻ
എന്നുമീ ഉമ്മറപ്പടിയിൽ നിന്നെയും കാത്ത്
No comments:
Post a Comment