Tuesday, February 17, 2015

വിധി

 രാത്രിയുടെ ആഴങ്ങളിൽ അറിയാതെ മുഴുകും
നേരമത്രയും , മനസ്സിൽ നിറഞ്ഞു  നിന്റെ രൂപം
നിശബ്ദ വേളയിൽ എവിടുന്നോ കേട്ട
പാട്ടുകളെല്ലാം
 നിന്നോട് പറയാനുള്ളത് പോലെ
നിന്നെ കുറിച്ചല്ലാതെ മറ്റൊന്നും
ആ വരികളിൽ കാണാനായില്ല
തുറന്നു പറഞ്ഞ പ്രണയം
മുഴുമിക്കാത്ത പോലെ
പുലർ വെയിൽ പോലെ ഈ പ്രണയം
നിന്നെയും എന്നെയും ശുദ്ധീകരിക്കുന്നു
മലിനമായ മനസ്സിനെയും ചിന്തകളെയും
തുടച്ചു നീക്കി
 ജന്മത്തിനും യുഗത്തിനുമപ്പുറം
പ്രണയിക്കാൻ വിധിക്കപ്പെട്ടവരാണ് നാം

 

No comments:

Post a Comment