പ്രിയപ്പെട്ടവരേ
എനിക്ക് നിങ്ങളോട് ചിലതൊക്കെ പറയണമെന്ന് തോന്നുന്നു. വിങ്ങി പൊട്ടുന്ന ഹൃദയമാണോ എനിക്കുള്ളിൽ തുടിക്കുന്നതെന്ന് ഉറപ്പില്ല.കഴിഞ്ഞ പോയ വർഷങ്ങളിൽ സന്തോഷവും സമധാനവും ഉണ്ടായ നാളുകൾ വിരലിൽ കൂട്ടിയെടുക്കാൻ കഴിയും.ഇതെല്ലാം എന്റെ മാത്രം തോന്നലാണോ അതോ എല്ലാവർക്കും ഇതേ തോന്നലുകൾ ഉണ്ടോ എന്നും എനിക്കറിയില്ല.
പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് വീട്ടുകാർക്ക് വേണ്ടാതെ പോയ ഒരു ജന്മമാണ് എന്റെതെന്ന് . ജീവിതത്തിൽ കടന്നു പോയ പല സംഭവങ്ങളിലും പല സാഹചര്യങ്ങളിലും തോന്നൽ എന്നിൽ ശക്തി ആർജിചു കൊണ്ടേ ഇരുന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയ വിവാഹം, സ്വന്തം വികാരത്തെ വരുതിക്കുള്ളിൽ നിർത്താനാവാതെ പോയത് കൊണ്ട് മാത്രം ജനിച്ച ഒരു കുഞ്ഞു. അതും പെണ്‍ കുഞ്ഞു. ജന്മം നല്കിപ്പോയ ഒരൊറ്റ കാരണത്താൽ വളർത്തി വലുതാക്കി.

എന്തെങ്കിലും കാര്യത്തിൽ എന്റെ ഇഷ്ടം അവർ ചോദിച്ചോ എന്നറിയില്ല, ചോദിച്ചെങ്കിൽ തന്നെ ആ ഇഷ്ടത്തിനും ആഗ്രഹത്തിനും അന്നും ഇന്നും എന്നും വില പൂജ്യമാണ്. ജീവിതത്തിൽ ഞാനെത്തി നില്ക്കുന്നതും അതെ പൂജ്യത്തിൽ തന്നെ.
ശൂന്യത്തിൽ നിന്നും ഉദ്ഭവം എന്ന് പറയപ്പെടുന്നു എന്നാൽ എന്റെ ഇ ശൂന്യതയിൽ ഞാൻ അവസാനിക്കും. ഏതെല്ലാം തരത്തിൽ കര കയറാൻ ശ്രമിച്ചാലും അനുവദിക്കില്ല. അതൊരു തരം മാനസിക പ്രശ്നമാണ്. അവർ അറിയുന്നില്ല അവർക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് . അതോ എനിക്കാണോ ഭ്രാന്ത് ?
ചില സാഹചര്യങ്ങളിൽ മനുഷ്യന് തന്നെ നിയന്ത്രിക്കാൻ ആവില്ല. അങ്ങനെ ഒരു നിമിഷം അവരതു പറഞ്ഞു, അവരുടെ ഏതോ നിർഭാഗ്യ നിമിഷത്തിൽ ഉണ്ടായ എന്റെ ജന്മം .ഇത്രയും നാൾ എന്റെ ചിന്തയിൽ മാത്രം ഒതുങ്ങി നിന്നത് ഇന്ന് മുതൽ തോന്നൽ അല്ല സത്യം ആണെന്ന് തിരിച്ചറിയുന്നു. ഞാനൊരു ബാധ്യതയാണ്. ശല്യമാണ്. സമാധാനക്കേടാണ് .
അവരുടെ ചില വാക്കുകൾ നിങ്ങളോട് പറയാനാവില്ല. പക്ഷെ അതെന്നെ ജീവിതത്തിന്റെ മുഖം കാണിച്ചു തരുന്നു.
ഫാഷൻ ലോകം കീഴടക്കാൻ ആഗ്രഹിച്ചു , പരാജയപ്പെട്ടു. പരാജയമല്ല ശ്രമിക്കാൻ പോലും അനുവദിച്ചില്ല അതാണ് സത്യം
വളരെ ആഗ്രഹിച്ചു കിട്ടിയ ഇന്ഫോസിസ് ജോലി എന്റെ അടുത്ത നഷ്ടം.
രാഷ്ട്ര സേവനത്തിന്റെ പാതയിൽ കാലു വച്ച് ആദ്യ കടമ്പ കഴിഞ്ഞപ്പോൾ വന്നു വിലക്ക് അതിനും.
ഒരിക്കലും എന്ത് ആവരുതെന്ന് ആഗ്രഹിച്ചോ ഒടുവിൽ അതും ചെയ്യേണ്ടി വന്നു, അദ്ധ്യാപനം
ഇതൊന്നും ആവശ്യമില്ലാത്ത വെറും പ്ലസ് ടു മാത്രം ആവശ്യമായ ഒരു ജോലിയിൽ അവസാനിച്ചു ജീവിതം.
ഇതിനൊക്കെ ആരുത്തരം പറയും?
അന്ന് എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി വാശി കാണിക്കാത്തതാണോ തെറ്റ് ?
വീണ്ടും ഇവരെന്നെ ഒരു വിവാഹത്തിനു നിർബന്ധിച്ചിട്ടും വേണ്ട എന്ന് പറയുന്നതിന്റെ പ്രധാന കാരണം മറ്റൊന്നുമല്ല എന്നെ പോലെ വേണ്ടാത്ത ഒരു ജന്മമായി ഇനി ആരും ജനിക്കരുത് . കാരണം ജീവിതത്തിന്റെ പകുതിയിൽ അധികം കഴിഞ്ഞ ശേഷമാണു ആ സത്യം ഞാനും അറിയുന്നത് . വേണ്ടാത്ത ഒരു കുഞ്ഞായിരുന്നു എന്ന് .
നിരാശയല്ല എനിക്ക് എന്നോട് പുച്ച്ചമാണ് തോന്നുന്നത് .
വേണ്ടാത്ത കാര്യം നമ്മൾ എത്രത്തോളം താൽപര്യത്തിൽ ചെയ്യും? അത് പോലെ തന്നെയാണ് , ആണ്‍ കുട്ടിയെ പോലെ വളർത്തി , എനിക്ക് ചെയ്യേണ്ടതായ എന്തോക്കൊയോ കാര്യങ്ങൾ ഉണ്ടെന്ന തോന്നൽ അവരെ കൊണ്ട് എന്തെല്ലാമോ എനിക്ക് ചെയ്ത് തന്നു. പക്ഷെ ഒന്നും എന്നെ മനസ്സിനെ തണുപ്പിച്ചില്ല .
പണ്ട് പറഞ്ഞു എനിക്ക് ഇരട്ട ഹൃദയമാണെന്ന് അതിപ്പോ മാറി ആനയുടെ മനക്കട്ടി ആയി.
മരണം എന്ന സത്യത്തെ ഉൾകൊള്ളാൻ പലപ്പോഴും തോന്നിയിട്ടുണ്ട് എന്നാലും ഭയം എന്നെ പിന്നോട്ട് വലിക്കുന്നു , മരണത്തെ പോലെ സ്വയം വരിക്കാനാവാത്ത എനിക്കാണോ ദൈര്യം? കഷ്ടം .. പാഴായി പോയ ജന്മം
ദൈവം എന്ന ഒരാൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ ആ വ്യക്തിയോട് ചോദിക്കാൻ ഒരു കാര്യം , എന്തിന് എനിക്കിങ്ങനെ ജന്മം തന്നു.
ഒരപേക്ഷ കൂടി ഇനി ആർക്കും ഇങ്ങനൊരു ജന്മം കൊടുക്കരുത്
സ്നേഹത്തോടെ

No comments:
Post a Comment