കല ദൈവാനുഗ്രഹം ആണെന്ന കാര്യത്തില്‍ നമുക്ക് ആര്‍ക്കും തര്‍ക്കമില്ല.ചിലര്‍
പാടും, ചിലര്‍ നൃത്തം ചെയ്യും, മറ്റു ചിലര്‍ നന്നായി ചിത്രം വരയ്ക്കും, ചിലര്‍
ശിലകള്‍ രൂപ കല്‍പ്പന ചെയും, അങ്ങനെ പല തരം കഴിവുകള്‍ ആണ് ദൈവം മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളത്.
നമ്മുടെ തല ചോറിന്റെ ഭാഗങ്ങളില്‍ ഓരോന്നിനും ഓരോ ജോലി നിര്‍വചിച്ചു നല്‍കിയിട്ടുണ്ട്.
അതിനെ പരിപോഷിപ്പിക്കുന്നത് അനുസരിച് കഴിവുകള്‍ വളരുന്നു. ദാസേട്ടന്‍ എന്ന്‍
മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന ഡോ കെ ജെ യേശുദാസിനെ പോലെ പാടാന്‍ ആര്‍ക്കും
കഴിയില്ല. വാനമ്പാടി ചിത്ര , സുജാത, എസ്
ജാനകി, പി ലീല, വാണി ജയറാം , കെ ജയചന്ദ്രന്‍ ഇവരെ പോലെ പാടാന്‍ മറ്റൊരു
വ്യക്തിക്കും കഴിയില്ല. എന്ന്‍ വച്ച് പുതു തലമുറയിലെ പാട്ടുകാര്‍ക്ക് കഴിവില്ല
എന്നല്ല. പക്ഷെ ചിലരുടെ ഘോഷ്ട്ടികള്‍ ടീവിയില്‍ കണ്ട് മടുത്തു.ഇതിനെതിരെ
പ്രതികരിക്കാന്‍ ഒരു കലാകാരനും കലാകാരിയും ഇല്ലേ എന്ന്‍ വിഷമത്തോടെ ചിന്തിച്ചു
പോകുന്നു.
മലയാളത്തില്‍ ആദ്യം വന്ന സ്വകാര്യ ചാനല്‍ ആണ് ഏഷ്യാനെറ്റ്. ഏറ്റവും കൂടുതല്‍
രാജ്യങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന മലയാളം ചാനല്‍ എന്ന്‍ പറയാം. ഒരുപാട് നല്ല
പരിപ്പാടികള്‍ പ്രക്ഷേപണം ചെയ്ത് മലയാളികളുടെ സ്നേഹം പിടിച്ചു പറ്റിയ ചാനല്‍.
യാതൊരു തര്‍ക്കവും ആ കാര്യത്തില്‍ എനിക്കില്ല.
ഹാസ്യത്തിന്റെ പേരില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്ന comedy stars അസ്സഹനീയമായി മാറി. അതില്‍ ഹാസ്യം അല്ല കോമാളിത്തരം
ആണ് കൂടുതലും. ജഗതി ശ്രീകുമാറിന്റെയും അടൂര്‍ ഭാസിയുടെയും കോമഡി ആണ് മലയാളികള്‍ക്ക്
പരിചിതം.പക്ഷെ പോകെ പോകെ comedy stars കാണാന്‍ കൊള്ളാത്ത
ഒരു ആഭാസമായി മാറി. ജഗദീഷ് എന്ന നടനെ മലയാളികള്‍ വെറുക്കാന്‍ തുടങ്ങി. ജഗദീഷിന്
പറ്റിയ പണി അഭിനയമാണ്. ഗോഡ് ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ , തുടങ്ങി ഒട്ടനവധി
സിനിമകളിലെ കോമഡി രംഗങ്ങള്‍ മലയാളി മറക്കില്ല. കോമഡി മാത്രമല്ല സ്വഭാവ നടനായും
ജഗദീഷ് കഴിവ് തെളിയിച്ച നടനാണ്. പക്ഷെ comedy stars പരിപാടിയില്‍ ആദ്യം
വന്ന്‍ പാടി ഇങ്ങനെ മനുഷ്യനെ വെറുപ്പിക്കണോ?
ജഗദീഷിനെ മാത്രം സഹിച്ചാല്‍ പോരാ, റിമി ടോമി എന്ന
ജീവിയെ കൂടി സഹിക്കണം. മീശ മാധവന്‍ സിനിമയിലെ ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ എന്ന
പാട്ട് കൊള്ളാം പക്ഷെ അതിന്റെ പേരില്‍ റിമിയെ ഒരു ഹാസ്യ പരിപാടിയില്‍ ജഡ്ജ് ആയി
തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച ചേതോ വികാരം എന്താണെന്ന്‍ എത്ര ആലോചിച്ചിട്ടും
മനസില്ലാവുന്നില്ല. തീര്‍ന്നില്ല , ശ്വേതാ മേനോന്‍ , എന്താണാവോ ശ്വേതയുടെ ഹാസ്യ
കഥാ പാത്രങ്ങള്‍.
പാട്ടിന്റെ പേരില്‍ റിമി കാണിച്ച് കൂട്ടുന്ന കോമാളി
രംഗങ്ങള്‍ കണ്ടാല്‍ പോലും സ്വയം തിരിച്ചറിയാത്ത വ്യക്തിയെ എങ്ങനെ കലാകാരി ആയി
അന്ഗീകരിക്കാനാവും? ഏഷ്യാനെറ്റില്‍ തന്നെ സംപ്രേഷണം ചെയ്ത ഒരു അവാര്‍ഡ് നിഷ
കണ്ടു. റിമി പാടുന്നു എന്നായിരുന്നു അവതാരക പറഞ്ഞത്. പക്ഷെ സത്യം പറഞ്ഞാല്‍ രണ്ട്
വരി പാടിയ ശേഷം പട്ടി കിതയ്ക്കുന്ന പോലെ കിതയ്ക്കുവായിരുന്നു ഗായിക. റിമി പാടുക
അല്ല, കിതയ്ക്കുക്കയാണ് എന്ന്‍ പറയേണ്ടതായിരുന്നു.മലയാളം പാട്ടിനെ വധിക്കുന്നത്
പോരാഞ്ഞിട്ട് ഹിന്ദി പാട്ടുകളെയും കീറി മുറിക്കും. ജഗദീഷ് കബാലി പാട്ട് പാടിയത്
വാട്സ് അപ്പ് വയറല്‍ ആയി. എന്നിട്ടും ഒരു കുലുക്കവുമില്ല.കാണ്ടമൃഗത്തിന്റെ തൊലി
കട്ടി ഒന്നും ഇവരുടെ തൊലിക്കട്ടിയുടെ മുന്നില്‍ ഒന്നുമല്ല.
സംഗീതം പെര്‍ഫോര്‍മന്‍സ് നിലവാരത്തില്‍ ചെയുന്ന
കഴിവുള്ളവര്‍ ഉണ്ട്, പക്ഷെ അവര്‍ ആരും ബ്രീത്ത് കണ്ട്രോള്‍ ഇല്ലാത്തവര്‍ അല്ല.ഇംഗ്ലീഷ്
ഗായകരുടെ പോപ് ഗായകരുടെ വീഡിയോകള്‍ കണ്ടാല്‍ നമുക്ക് വ്യകതമാകും. പെര്ഫോര്മര്‍
എന്ന്‍ വച്ചാല്‍ വേഷം കെട്ടി വന്ന്‍ തുള്ളുന്നതല്ല. ആരോക്കൊയോ സ്പോന്‍സര്‍
ചെയ്യുന്ന വേഷ ഭൂശാധികള്‍ അണിഞ്ഞ് വന്ന നിന്നാല്‍ കലാകാരനോ കലകാരിയോ ആവില്ല. അതിനു
കഴിവ് തന്നെ വേണം. ദാസേട്ടന്‍ ചിത്ര ചേച്ചി തുടങ്ങിയവര്‍ക്ക് വേഷം കെട്ടേണ്ട
ആവശ്യമില്ല. എന്ത് വേഷം കെട്ടിയിട്ടആണ് ആവരൊക്കെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവര്‍
ആയി മാറിയത്. ജഗദീഷിന് 50 വയസ്സ് കഴിഞ്ഞു കാണും, എന്നിട്ടും വേഷം കെട്ടി നടക്കാന്‍
ഒരുളുപ്പുമില്ലേ? ഒരു കോളേജ് പ്രൊഫസര്‍ എന്നാണ് പറയുന്നത് അതിന്റെ ഒരു ബോധം പോലും
വേഷ വിധാനത്തില്‍ ഇല്ല.
മലയാളികള്‍ക്ക് പ്രിയപ്പെട്ട ചാനല്‍ ഇത്രയും നിലവാരം
ഇല്ലാതാവുന്നത് കഷ്ട്ടമാണ്. തിരിച്ചറിഞ്ഞ് തിരുത്തേണ്ട സമയം അതി ക്രമിച്ചു.റിമിയെ
എടുത്ത് കളയണം. കഴിവുള്ള വിധി കര്‍ത്താക്കള്‍ വരണം. അല്ലെങ്കില്‍ കഴിവുള്ള
കലാകാരന്മാരോട് കാണിക്കുന്ന അവഗണ ആവും അത്. കാരണം കഴിവുള്ളവരെ വിശകലനം ചെയ്യേണ്ടത്
കഴിവ് തെളിയിച്ചവര്‍ ആവണ്ടേ? അല്ലെങ്കില്‍ പിന്നെ പരീക്ഷ പേപ്പര്‍ ആര്‍ക്കെങ്കിലും
കറക്റ്റ് ചെയ്താല്‍ പോരെ എന്തിനാ അദ്ധ്യാപകര്‍ ചെയുന്നത്? ഓരോന്നിനും അതിന്റേതായ
രീതി ഇല്ലേ? വഴി കൂടെ പോകുന്ന ആരെ എങ്കിലും പിടിച്ച് മേക്കപ്പ് ഇട്ട് ഇരുത്തിയാല്‍
പോരാ . കഴിവുള്ളവര്‍ ഇല്ല എങ്കില്‍ പരിപാടി മതിയാക്കണം. അല്ലാതെ മനുഷ്യരെ ദയ
വധത്തിനു വിധിക്കുക അല്ല വേണ്ടത്.
No comments:
Post a Comment