Thursday, October 13, 2016

One Indian woman by chetan Bhagat



 രാധിക എന്ന ഇന്ത്യന്‍ യുവതി കഴിവ് കൊണ്ട് മാത്രം വളര്‍ന്ന വ്യക്തിയാണ്. പക്ഷെ പലപ്പോഴും ഏതൊരു മനുഷ്യന്റെയും വിജയത്തിന്റെയും പരാജയത്തിന്റെയും പിന്നില്‍ പ്രണയം ഉണ്ടാകുമെന്ന സത്യം രാധികയുടെ കാര്യത്തിലും സത്യമാണ്. ഇന്ത്യന്‍ പെണ്‍കുട്ടികള്‍ രാധികയെ പോലെ ആണോ എന്ന്‍ പലരും സംശയിക്കാം പക്ഷെ മനുഷ്യന്റെ മാനസിക അവസ്ഥ ഏത് രാജ്യത്തും ഒരു പോലെ തന്നെയാണ്. വിദേശികള്‍ കാര്യങ്ങളെ കുറച്ച് കൂടി തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരവും എന്നാല്‍ ഇന്ത്യന്‍ സംസ്കാരം ഒരിക്കലും അതിനു അനുവദിക്കില്ല. പക്ഷെ സൂര്യന്‍ മറഞ്ഞാല്‍ പിന്നെ ഇന്ത്യക്കാരനും വിദേശിയും വ്യത്യസ്ഥരല്ല.
സാമ്പത്തികമായി സാധാരണ കുടുംബത്തില്‍ ജനിച്ച രാധിക കഴിവ് കൊണ്ട് സംബാധിക്കുന്ന വരുമാനം ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അത്രയും സംബാധിക്കുന്ന മകള്‍ക്ക് ഒരു വിവാഹ ബന്ധം കണ്ടു പിടിക്കാന്‍ വീട്ടുകാര്‍ക്കും ബുദ്ധിമുട്ടാണ്. ന്യൂ യോര്‍ക്കില്‍ കണ്ട ദേബാശിഷ് എന്ന്‍ യുവാവിനോടുള്ള പ്രണയം രണ്ട് വര്‍ഷം കഴിഞ്ഞ് കൊഴിഞ്ഞു വീണപ്പോള്‍ പിടിച്ചു നില്ക്കാന്‍ ഹോന്ഗ് കോങ്ങിലേക്ക് ചേക്കേറി. പക്ഷെ അവിടെ കാത്തിരുന്നത് നീല്‍ എന്ന മദ്ധ്യ വയസ്ക്കന്‍ ആയിരുന്നു. നീല്‍ വിവാഹിതനാണ്, രണ്ട് കുട്ടികളുടെ അച്ഛനുമാണ്. ഒരുമിച്ചുള്ള ജോലിയും യാത്രകളും അടുക്കാന്‍ പാടില്ലാത്ത അത്രയും രാധികയും നീലിനെയും അടുപ്പിച്ചു. ഒരിക്കലും തമ്മില്‍ വിവാഹം കഴിക്കാനാവില്ല എന്ന തിരിച്ചറിവ് രാധികയെ വീണ്ടും മറ്റൊരു സ്ഥലത്തേക്ക് മാറാന്‍ പ്രേരിപ്പിച്ചു.
ഒടുവില്‍ വീട്ടുകാര്‍ തിരഞ്ഞു പിടിച്ച ഫേസ് ബുക്ക്‌ എഞ്ചിനീയര്‍ ബ്രിജേഷിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിട്ടും അതിലും ഉറച്ചു നില്‍ക്കാനാവാതെ പോയ രാധിക സത്യത്തില്‍ ഇന്ത്യന്‍ ഗേള്‍ ആണോ?
ഇന്ത്യയില്‍ ജനിച്ചത് കൊണ്ട് മാത്രം ഒരാള്‍ ഇന്ത്യന്‍ ആകുമോ? ചിന്തിക്കാനാവാത്ത അത്രയും പണം ഉണ്ടായിട്ടും മാനസികമായി രാധിക സന്തോഷിചിരുന്നില്ല.
പെണ്ണായാലും ആണായാലും സ്നേഹിക്കാനും മനസിലാക്കാനും ഒരാള്‍ വേണം. അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അങ്ങനൊരാള്‍ കൂടെ ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തിലെ നേട്ടങ്ങള്‍ക്ക് അര്‍ദ്ധമുള്ളൂ.

No comments:

Post a Comment