പന്ത്രണ്ടാം
ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്ന മഞ്ജുള ടീച്ചര്‍ ആ
ചോദ്യം ഉയര്‍ത്തി കൊണ്ട് വന്നത്. ഭാവിയില്‍ നിങ്ങള്‍ക്ക് ആരവണം? നാല്പത്
കുട്ടികളില്‍ ഞാന്‍ ഒഴികെ എല്ലാവര്‍ക്കും ഡോക്ടറും എഞ്ചിനീയറും ആയാല്‍ മതി.
കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആവണമെന്നൊരിക്കല്‍ മോഹിച്ചിരുന്നെങ്കിലും വളര്‍ച്ചയുടെ
വഴിയില്‍ അതെന്നില്‍ നിന്നും അകന്നു. ഇപ്പോള്‍ മനസ്സില്‍ ഫാഷന്‍ രംഗം മാത്രമാണ്. ടീച്ചറിനോട്
ആത്മവിശ്വാസത്തോടെ പറഞ്ഞു ഫാഷന്‍ ഡിസൈനര്‍ ആയാല്‍ മതിയെന്ന്‍. ഡോക്ടറിന്റെ കോട്ടും
എഞ്ചിനീയറിന്റെ കുപ്പായവും മാത്രമല്ല ഈ ലോക ജനതയുടെ പള്‍സ് അറിഞ്ഞ് അവര്‍ക്കിണങ്ങുന്ന
വേഷ ഭൂഷാധികള്‍ ഡിസൈന്‍ ചെയ്യുന്ന ഡിസൈനര്‍. ഫാഷന്‍ നഗരമായ പാരിസിന്റെ വീഥികളിലൂടെ
ഫാഷന്റെ പുതുമകള്‍ സ്വപ്നം കണ്ടു നടക്കുന്ന ഡിസൈനര്‍. ലോകത്തിന്റെ ഏതു കോണിലും മറഞ്ഞു കിടക്കുന്ന ഫാഷന്‍
ഇഴകളെ കോര്തെടുക്കുന്ന ഡിസൈനര്‍.
ടീച്ചര്‍
ആശ്ചര്യത്തോടെ എന്നെ നോക്കി. അടുത്തേക്ക് വന്ന് വിഷദാംഷങ്ങള്‍ തിരക്കി. എന്ത് കൊണ്ട്
ഡോക്ടറോ എഞ്ചിനീയറോ ആയിക്കൂട?
ടീച്ചര്‍
എനിക്ക് ബയോളജി ഇഷ്ട്ടമല്ല അത് കൊണ്ട് തന്നെ കാലഹരണപ്പെട്ട ആ വെള്ള കോട്ടിടാന്‍
താല്പര്യവുമില്ല. ചെറിയ രീതിയില്‍ വരയ്ക്കും.ഫാഷന്‍ മാസികകള്‍ നോക്കി പുതിയ ഫാഷന്‍
താരങ്ങളെയും തരംഗങ്ങളെയും ട്രെണ്ടുകളെയും ആസ്വദിക്കും.
ടീച്ചര്‍ എന്നെ നിരുല്സാഹപ്പെടുത്തുമോ വഴക്ക്
പറയുമോ എന്നൊക്കെ തോന്നി. പക്ഷെ എല്ലാ വിധ
ആശംസകളും തന്നു എന്ന്‍ മാത്രമല്ല വേറിട്ട
മേഘലയില്‍ ചുവട് വൈക്കാന്‍ തോന്നിയ മനസ്സിനെ പരസ്യമായി പ്രോത്സാഹിപ്പിച്ചു.
ഫാഷന്‍
ടെക്നോളജി പഠിക്കുന്നതിനെക്കാള്‍ ചിലവാണ് പഠിച്ചിറങ്ങി റാമ്പ് നടത്തുവാന്‍. ഫാഷന്‍
റാമ്പ് നടത്താതെ വളരാനാവില്ല. ഫാഷന്‍ ടി വി സ്ഥിരം കണ്ടിരുന്നു. കൂട്ടുകാര്‍
സിനിമയും പാട്ടും കാര്ടൂനും കാണുന്ന സമയമെല്ലാം ഞാന്‍ എഫ് ടി വിക്ക് മുന്നില
ചിലവഴിച്ചു. ഫാഷന്‍ വീക്കുകള്‍ ആകര്‍ഷണീയമാണ് – തല മുതല്‍ പെരു വിരല്‍ വരെ അടി
മുടി ശ്രദ്ധിച്ച് ഒരുങ്ങി വരുന്നവര്‍. ഏറ്റവുമൊടുവില്‍ ഇവരെ ഇത്രയും സുന്ദരികളും
സുന്ദരന്മാരും ആക്കിയ ഡിസൈനര്‍ റാമ്പിലൂടെ മുന്നോട്ട് നടന്നു വരുമ്പോള്‍ ആ
സ്ഥാനത്ത് ഞാന്‍ എന്നെ സ്വപ്നം കണ്ടു.(ഞാന്‍ മാത്രമേ കണ്ടുള്ളൂ )
പ്ലസ്
ടു കഴിഞ്ഞു, വീട്ടുകാരുടെ നിര്‍ബന്ധത്തിന് കണക്കില്‍ ബിരുദത്തിനു ചേര്‍ന്നു. ഫാഷന്‍
ലോകം എന്നില്‍ നിന്നുമകലാന്‍ അധിക നാള്‍ വേണ്ടി വന്നില്ല. ടി വി കാണുമ്പോള്‍
പണ്ടെപ്പോഴോ ഞാന്‍ വരച്ച മോടെലുകള്‍ ആരോക്കൊയോ ഇട്ടിരിക്കുന്നത് പോലെ
തോന്നിയിട്ടുണ്ട്.
ആ
തോന്നല്‍ ഉറപ്പിക്കാന്‍ ഞാനെന്റെ മേശ തുറന്ന് നോക്കും.... സ്വപ്നം കാണാന്‍
തുടങ്ങിയ കാലത്തെ എന്റെ ഫാഷന്‍ ശേഖരണം. ആര്‍ക്കും അറിയാത്ത എന്റെ സ്വകാര്യത -
പേപ്പര്‍ കട്ടിങ്ങുകള്‍ , പ്ലാസ്റ്റിക് കവറില്‍ വരച്ച ഡിസൈനുകള്‍ , ഫാഷന്‍
എന്ട്രന്സിനു വേണ്ടി പഠിച്ച നോട്ടുകള്‍,വസ്ത്രങ്ങളുടെ മോടെലുകള്‍, ഓരോ ആഖോഷങ്ങളില്‍
അണിയുന്ന പ്രത്യേക വസ്ത്രങ്ങള്‍, അവയിലെ പുതുമകള്‍.
ആഗ്രഹങ്ങളെ
നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താന്‍ ഞാന്‍ പഠിച്ചില്ല,അടി ഒഴുക്കുള്ള പുഴയിലേക്ക്
അലക്ഷ്യ മനോഭാവത്തില്‍ നീന്താന്‍ ശ്രമിച്ചു.വിഫല ശ്രമം എന്ന്‍ മാത്രമല്ല
കെട്ടഴിഞ്ഞ ആഗ്രഹങ്ങള്‍ എവിടെക്കാണ് പോയതെന്ന് പോലും അറിയില്ല – ആഴങ്ങളിലേക്കോ ,
അതോ ഏതെങ്കിലും കരയിലേക്കോ അതുമല്ലെങ്കില്‍ ഏതെങ്കിലും മത്സ്യത്തിന്റെ ഉദരത്തിലോ?
വിദൂരതയില്‍
മറഞ്ഞ ആഗ്രഹങ്ങളെ ചിന്താമണ്ഡലത്തില്‍ നിന്നും തിരഞ്ഞു പിടിച്ചു വാക്കുകളില്‍
ഒതുക്കാനാണ് വിധി. നഷ്ട്ടബോധവും വേദനയുമില്ലാതില്ല പക്ഷെ നഷ്ട്ടപ്പെട്ടതൊന്നും
എന്റെതായിരുന്നില്ല.
ഇന്ന്‍
കോളേജിന്റെ വരാന്തകളും ക്ലാസ്സ് മുറികളുമാണ്ണെന്റെ റാമ്പ് – കാഴ്ചക്കാരും ക്യാമറ
ക്ലിക്കുകളും ഇല്ലാത്ത ഒന്ന്‍.