ആമസോൺ പ്രൈമിൽ ഈ സിനിമ റിലീസ് ആകുന്നതിന്റെ പരസ്യം ഒരുപാട് കണ്ടു കേട്ടു. ചിലരൊക്കെ അതിനെ വളരെ അതിശയോക്തിയോടെ പറയുകയും ചെയ്തു. തിരുവനന്തപുരം ബീമാ പള്ളിയെ സംബന്ധിക്കുന്ന സിനിമയാണെന്ന്. സത്യത്തിൽ ആമസോൺ പ്രൈമിൽ കഴിഞ്ഞ തവണ കണ്ട cold case പൃഥ്വിരാജ് പരസ്യത്തിൽ പറയുന്ന ഹൈപ്പ് ഒന്നും തോന്നിയില്ല. അത് കൊണ്ടാവാം ഇത് കാണാനൊരു മടി തുടക്കത്തിൽ തോന്നിയത്. എന്നാലും ഫഹദ് അല്ലേ നായകൻ അത്കൊണ്ട് തീരെ മോശമാവില്ലെന്ന പ്രതീക്ഷ ആയിരുന്നു കാണാൻ തുടങ്ങുമ്പോൾ.
ആദ്യം പറയാനുള്ളത് കാസ്റ്റിംഗ് ആണ്. ഓരോ കഥാപാത്രങ്ങളും അഭിനയിക്കാൻ കെൽപ്പുള്ളവർക്ക് തന്നെയാണ്.
കഥ പറയുന്ന രീതി.. പലരിലൂടെ ഫ്ലാഷ് ബാക്ക് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.
ഒരുപാട് പാട്ടുകൾ ഇല്ലാതെ എന്നാൽ അത്യാവശ്യം വേണ്ട അവസരങ്ങളിൽ മാത്രം
എന്നും രാഷ്ട്രീയക്കാരുടെ തീരുമാനങ്ങളിൽ നഷ്ട്ടം സാധാരണക്കാരന് തന്നെയാണ്. ചില പോലീസുകാർ അറിഞ്ഞോ അറിയാതെയോ അതിന്റെ ഭാഗമാകാറുണ്ട്. സിവിൽ സെർവന്റ്സ് എന്ന വിഭാഗത്തിന്റെ ഗതികേടാണത്.
വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്ന സാധാരണ ജനങ്ങൾ, അവരെ സംരക്ഷിക്കാൻ മുന്നിട്ടു നിൽക്കുന്നവനെ അവസാനിപ്പിക്കുകയാണ് എല്ലാ സർക്കാരിന്റെയും ആവശ്യം. വ്യക്തി താല്പര്യങ്ങളുടെ പേരിൽ പലർക്കും ജീവിതം തന്നെയാണ് നഷ്ടപ്പെടുന്നത്.
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഇവിടെ നില ഉറപ്പിക്കുന്ന ഒരുപാടു പേരുണ്ട്. അവരെ തിരിച്ചറിഞ്ഞു അകറ്റി നിർത്തണം.
കേരളത്തിലെ ജയിലിൽ പോലും തടവ് പുള്ളികൾ സുരക്ഷിതരല്ല. അവരെ കൊല്ലാൻ നിയമം പാലിക്കേണ്ടവർ തന്നെയാണ് മുന്നിൽ നിൽക്കുന്നത് എന്ന സത്യം എത്ര അപഹാസ്യമാണ്.
സംരക്ഷിക്കാൻ കഴിയാത്തവർക്ക് ശിക്ഷിക്കാനും അവകാശമില്ല.
ഈ സിനിമയിൽ ഓരോ നിമിഷവും ഉള്ളിൽ തട്ടിയ ജീവിത അനുഭവങ്ങളുണ്ട്. മാലിന്യ കൂമ്പാരം എങ്ങനെയാണു ഒരു സ്ഥലത്തെ ജനങ്ങളെ ബാധിക്കുന്നത്. അതിനെതിരെ സർക്കാർ എന്ത് നടപടിയാണ് എടുക്കുന്നത്.
ഇതിനൊന്നും വ്യവസ്ഥ ഇല്ലാത്ത ഈ നാട്ടിൽ ഒരുപാട് മാലിക്കുമാർ ജനിക്കും.
No comments:
Post a Comment