Thursday, May 30, 2013

നീ ആരെന്നറിയില്ല

പച്ചപ്പുൽമേടുകൾ കയറിയിറങ്ങവേ
മാനത്തുദിച്ചൊരു മഴവില്ലു പോലെ

മഴക്കാത്തിരിക്കുന്ന കർഷകർക്കായി
കാർമേഘങ്ങളെ നയിക്കും മാരുതനെ പോലെ

വേനലിൻ ചൂടിൽ വെന്തുരുകുമ്പോൾ
ആശ്വാസമാകുന്ന ചാറ്റൽ മഴ പോലെ

സമയത്തെ വെല്ലുന്ന വൈദ്യുതി ക്ഷാമത്തിൽ
പ്രകാശം പരത്തുന്ന മെഴുകുതിരി പോലെ

സ്നേഹലാളനങ്ങളിൽ വാരിപ്പുണരുന്ന
വാത്സല്യ നിധിയാം ജനയിത്രിയെ പോലെ

ഉള്ളിലെ സ്നേഹം പ്രകടമാക്കാതെ
ക്രോധത്താൽ നോക്കുന്ന താതനെ പോലെ

സുഖസൗകര്യങ്ങളുടെ ജീവിതപാതയിൽ
ഗൗതമനുണ്ടായ ബോധോദയം പോലെ

വ്യാഹാരത്തിന്നാത് മാവറിയുന്ന
ശ്രേഷ് ഠമാം സാഹിത്യകാരനെ പോലെ

ആഴക്കടലിലെ പവിഴപ്പുറ്റുകൾക്കിടയി
ലൊളിക്കുന്ന ചിപ്പികൾ പോലെ

ഹൃത്തിലെ നൊമ്പരമേറ്റു പറയുമ്പോൾ
തഴുകിത്തലോടുന്ന തിരമാല പോലെ

ഇത്രയും വാക്കിനാൽ പറയുവാനാവില്ല
നീയെനിക്കാരാണെന്നുള്ള സത്യം

Wednesday, May 29, 2013

സ്നേഹം

ഈ കൊടും ചൂടിൽ നിന്നൊരാശ്വാസമായി
കാർമേഘങ്ങളെന്നാണണയുകെന്നോർത്ത്

തണലേതുമില്ലാതെ കുടി വെള്ളമില്ലാതെ
എങ്ങനെ ജീവിക്കുമീ മക്കൾ ഭൂമിയിൽ

അമ്മേ നിൻ മൂകത നിന്റെയീ മൗനം
വരിയുംക്കിടാങ്ങളെ നാഗത്തെപ്പോൽ

മക്കളിലേവരും നന്നല്ലെന്നറിഞ്ഞിട്ടുമൊന്നു- 
ച്ചോദിച്ചു കൊള്ളട്ടെയീ മകൾ

നിരപരാധികളില്ലേ അപരാധികൾക്കിടയി-
ലെന്നിട്ടുമെന്തെ നിസ്സംഗമാം മിഴികൾ

മഴക്കാത്തിരിപ്പൂയീ ഉമ്മറപ്പടിയിൽ
തുള്ളികൾ മണ്ണിൽപ്പതിയുന്നതും കാത്ത്

കാറ്റിനോടൊപ്പം ചുവടുവച്ചെത്തിയ
കാർമേഘങ്ങളാദിത്യനെ വാരിപ്പുണർന്നു

നാണത്താൽ കുമ്പിട്ടു വൃക്ഷലതാദികൾ
പറവകൾ ചേക്കേറി കൂടുകളിൽ

ഭൂമിയെ സ്പർശിച്ച നീർമണിത്തുള്ളികൾ
ഗന്ധമായാനന്ദം വായുവിൽ വിതറി.

മക്കൾ തൻ നേത്രംമ്പു അമ്മയെനോവിക്കു-
മത്രമേൽ സ്നേഹിപ്പൂ ഹൃത്തിനുള്ളിൽ .

Monday, May 27, 2013

ക്ഷമിക്കുക നീ

പൂക്കളും കായ്കളും മരങ്ങളും ലതകളും
പക്ഷിമൃഗാദികളും കാട്ടരുവിയും
ഓളങ്ങളൊരുക്കുന്ന പുഴയും
എല്ലാത്തിനെയും സ്നേഹിച്ച് നടക്കവേ
അക്ഷരങ്ങളെ സ്നേഹിക്കാൻ ,
പ്രണയിക്കാൻ മറന്നു .
സമയംകൊല്ലി വേലകൾ ചെയ്തന്നേരം
ഓർത്തില്ല അക്ഷര രാജാക്കന്മാരെ .
കേട്ടു പരിചിതമായ വാക്കുകളിൽ പരതി,
വായിച്ചു മറന്ന പുസ്തകങ്ങളിൽ വരികൾ തേടി,
നിത്യ ഹരിത ഗാനങ്ങളിൽ മുങ്ങി നിവർന്നു,
സ്നേഹിച്ച പുഴയോടും കാടിനോടും
മാറി മാറി ചോദിച്ചു , കടമായെങ്ങിലും
സഹായഹസ്തമെങ്ങുനിന്നോ വരുമെന്ന്
പ്രതീക്ഷിച്ച് വിഡ്ഢിയായ് വീണ്ടും .
ഭൂമിയിലങ്ങിങ്ങു പിറക്കുന്നു വാക്കുകൾ
എന്നിട്ടുമെന്റെ പ്രണയ നിഘണ്ടു ശൂന്യം
നിനക്കൊരു പ്രണയ ലേഖനമെഴുതാനാവാത്ത
എന്നോട് ക്ഷമിക്കുക നീ , മറ്റൊന്നിനുമല്ല
പറയാനാവാത്ത പ്രണയത്തിനായ്‌ മാത്രം .

Saturday, May 25, 2013

Officials of Government of India


1 National Security Advisor— Shivshankar Menon
2 Cabinet Secretary of India— Ajit Seth
3 Secretary-General of the Lok Sabha— T. K. Viswanathan
4 Attorney General of India— Goolam Essaji Vahanvati
5 Comptroller and Auditor General of India— Shashikant Sharma
6 Solicitor General of India— Mohan Parasaran
7 Principal Scientific Adviser— R. Chidambaram
8 CBDT Chairman— Poonam Kishore Saxena
9 Permanent Representative of India to the United Nations— Asoke Kumar Mukherji
10 Commonwealth Secretary-General— Kamalesh Sharma
11 Chairman, Railway Board— Vinay Mittal
12. Chairman Finance commission - Vijay Khelkar

Chief ministers of Indian states

 
Andhra Pradesh— Shri Nallari Kiran Kumar Reddy
Arunachal Pradesh— Shri Nabam Tuki
Assam— Shri Tarun Gogoi
Bihar— Shri Nitish Kumar
Chhattisgarh— Dr. Raman Singh
Delhi (NCT) — Smt. Sheila Dikxit
Goa— Shri Manohar Parrikar
Gujarat— Shri Narendra Modi
Haryana— Shri Bhupinder Singh Hooda
Himachal Pradesh — Shri Virbhadra Singh
Jammu and Kashmir — Shri Omar Abdullah
Jharkhand — Under President's Rule
Karnataka— Shri Siddaramaiah
Kerala— Mr Oommen Chandy
Madhya Pradesh— Shri Shivraj Singh Chouhan
Maharashtra — Shri Prithviraj Chavan
Manipur— Shri Okram Ibobi Singh
Meghalaya— Dr. Mukul Sangma
Mizoram — Shri Lal Thanhawla
Nagaland — Shri. Neiphiu Rio
Odisha — Shri Naveen Patnaik
Puducherry (UT) — Shri N. Rangasamy
Punjab — Shri Parkash Singh Badal
Rajasthan— Shri Ashok Gehlot
Sikkim — Shri Pawan Kumar Chamling
Tamil Nadu — Selvi J. Jayalalithaa
Tripura — Shri Manik Sarkar
Uttar Pradesh — Shri Akhilesh Yadav
Uttarakhand — Shri Vijay Bahuguna
West Bengal — Km. Mamata Banerjee

Friday, May 24, 2013

തിരക്കഥ - വാക്കുകൾക്ക് അതീതമാണ് ചില സിനിമകളും ഗാനങ്ങളും



തിരക്കഥ - വളരെ പരിചിതമായ ഒരു മലയാള വാക്ക് . പ്രത്യേകിച്ച് സിനിമയിൽ . തിരക്കഥ ഇല്ലാതെന്ത് സിനിമ എന്ന് തോന്നിയാലാരെയും കുറ്റം പറയാനാവില്ല . ശക്തമായ തിരക്കഥയും അതിനെ പ്രേക്ഷകർക്ക് സ്വീകാര്യമായ രീതിയിൽ ക്യാമറയിൽ പകർത്താൻ കഴിവുള്ള ഒരു സംവിധായകനുമാണ്‌ ഏതൊരു സിനിമയുടെയും വിജയം . ആ നിലയ്ക്ക് നോക്കിയാൽ രഞ്ജിത്ത്  എന്ന സംവിധായകന്റെ വ്യക്തി മുദ്ര പതിഞ്ഞ സിനിമയാണ് തിരക്കഥ .

ആനുകാലിക പ്രസക്തിയുള്ള കാൻസർ എന്ന മഹാ വിപത്ത് എങ്ങനെ സ്നേഹബന്ധങ്ങളെ തച്ചുടയ്ക്കുന്നുവെന്ന് കാണിച്ച സിനിമ . സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമാക്കിയ മലയാള സിനിമകൾ വേറെയുമുണ്ടെങ്കിലും തിരക്കഥ അതിൽ നിന്നുമെല്ലാം വേറിട്ട്‌ നില്ക്കുന്നു . സംവിധാനത്തിലും അഭിനയ മികവിലും ചിത്രീകരണത്തിലുമെല്ലാം മികവുള്ള ഒരു ചിത്രം . പ്രണയം ഒരു പുതിയ വിഷയമല്ല എന്നാൽ എന്നും കണ്ടു പരിചിതമായ വിഷയത്തെ വ്യത്യസ്തമായി സമീപിക്കാൻ സംവിധായകന് കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.

സിനിമയോടുള്ള പ്രണയം കൊണ്ട് മറ്റെല്ലാമുപേക്ഷിച്ച അജയ ചന്ദ്രൻ . മറു വശത്ത് അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അഭിനയത്രിയാകുന്ന മാളവിക .ആദ്യ സിനിമയിൽ നിന്നാരംഭിക്കുന്ന ഇവരുടെ പ്രണയം ഏതൊക്കെ ദിശകളിൽ കൂടി സഞ്ചരിച്ചു . പക്ഷെ ഒടുവിൽ എതിർ ദിശകളിൽ യാത്ര ചെയ്തവർ ഒരിക്കലും അടുക്കാനാവാത്തത്രയും അകന്നു. സ്വാർഥ താല്പര്യത്തിനു വേണ്ടി അജയൻ ചതിച്ചുവെന്നു തോന്നിയ മാളവിക എല്ലാവരിൽ നിന്നുമകന്നു . ജീവിക്കാൻ വേണ്ടി സിനിമയിൽ അഭിനയിക്കുമെന്നല്ലാതെ മാളവികയുടെ മനസ്സിന്റെ മരണം ആരുമറിഞ്ഞില്ല . സത്യമറിയാൻ മാളു വൈകിപ്പോയി . വർഷങ്ങൾ വേണ്ടി വന്നു ഒന്നിക്കാൻ . മാളുവിന്റെയും അജയന്റെയും ജീവിതം സിനിമയാക്കാൻ ഇറങ്ങിത്തിരിച്ച അബു അക്ബർ എന്ന സംവിധായകനാണ് അവരെ ചേർക്കുന്ന കണ്ണി . കാൻസർ ബാധിച്ച് മരണക്കിടക്കയിൽ കഴിയുന്ന മാളുവിനെ കണ്ട അജയൻ പിന്നീടുള്ള കുറച്ചു നാളെങ്കിലും അവളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു .

രോഗ ബാധിതർ രക്ഷപ്പെടുന്നത് കുറവാണെങ്കിലും ഈ സിനിമയുടെ അവസാനം മാളുവും അജയനും സന്തോഷത്തോടെ കുറച്ചു നാളെങ്കിലും കഴിയുമെന്നൊരു വിശ്വാസം പ്രേക്ഷക മനസുകളിൽ എത്തിക്കാൻ രഞ്ജിത്ത് എന്ന സംവിധായകൻ വിജയിച്ചു . സിനിമയിലെ എല്ലാ ഗാനങ്ങളും നല്ലത് എന്നാലും എനിക്കിഷ്ടപ്പെട്ട ഒരെണ്ണം ഇതാ ...




Thursday, May 23, 2013

ഘടികാരം


സ്വപ്നത്തിൻ വീചിയിൽ വഴിതെറ്റിപ്പോകാതെ
പാതയോരത്തെന്നെ തടഞ്ഞു നിർത്തി
കൃത്യമായി പഠനത്തിനെത്തുവാനെന്നെ
മുടങ്ങാതെപ്പോഴും വിളിച്ചുണർത്തി
രാത്രിയും പകലും മാറി വരുന്നത്
നിശബ്ദമായെന്നെ അറിയിച്ചു
കർമ്മബന്ധങ്ങളിൽ നിന്നുമുൾവലിയാതെ
കർമ്മങ്ങൾ ചെയ്യുവാൻ പ്രേരിപ്പിച്ചു
ലോക വിശേഷങ്ങൾ നേരോടെ അറിയുവാൻ
നിത്യവുമെന്നൊട് മന്ത്രിക്കുന്നു

കെട്ടിക്കിടക്കുന്ന പുസ്തക കെട്ടുകൾ
വായിച്ചു തീർക്കാനെന്നെ ഓർമിപ്പിച്ചു
കാലചക്രത്തെ പമ്പരംപ്പോൽ കറക്കുവാൻ
ശക്തമായ് എവിടെയുമെങ്ങനെയും നീ നിൽപ്പൂ
ഉറക്കമില്ലാത്ത രാത്രികളിൽ തെല്ലൊരാശ്വാസമായ്
നോക്കി കിടക്കാനെന്നുമെന്നരികിലുണ്ടാകും
സമയവും കാലവും ആർക്കുമേ
കാത്തു നില് ക്കാത്ത ലോകത്ത് എന്നുമെന്ക്കൂടെ ഈ
ഘടികാരം

Monday, May 20, 2013

ഉറങ്ങാത്ത പ്രണയം

എന്നോടൊത്തുള്ള നിന്റെയീ ജീവിതം
എങ്ങോട്ടുപോകുമെന്നാണെൻ ചിന്ത
ശിവ പാർവതിയോ ലക്ഷ്മീ നാരായണനോ
സീത രാമനോ ആവില്ല നാം


ഈ സത്യമറിഞ്ഞിട്ടും നിന്നെയെൻ ജീവിത
വീഥിയിലേക്കെന്തേ ഞാൻ ചേർത്ത് വച്ചു
പിന്നെയും പിന്നെയുമോർത്തു ഞാനങ്ങനെ
ഒരുപാട് നാളുകൾ പിന്നിട്ടു പോയി


മനസ്സിന്റെ അടിത്തട്ടിലൊരിക്കലു-
മുറങ്ങാത്ത പ്രണയം -
വേനലിൽ വാടാതെ , പേമാരിയിലൊലിച്ചകലാതെ
ശരത്കാലത്തുറയാതെ
വസന്ത കാലത്തിൽ വിടരുന്ന പൂമൊട്ടായ്
സമുദായ കിങ്കരന്മാരെയും ജാതി മത വ്യവസ്ഥകളെയും
വെല്ലുവിളിച്ചൊരാ പ്രണയം
നിന്നെയെൻ ജീവനിൽ ചേർത്ത സത്യം.


സമ്പത്തിന്റെ മൂർധാവിൽ നീ കണ്ട
ജീവിതക്കാഴ്ചകളൊന്നുമേകുവാനാളല്ല ഞാൻ
പക്ഷെ
പരിചിതമല്ലാത്ത നിമിഷങ്ങൾ
നിറ മനസ്സോടെ പങ്കുവയ്ക്കാനരികി-
ലെന്നുമുണ്ടാകുമെന്നുറപ്പിച്ചു പറയാം

ഘനീ ഭവിച്ച ഇന്ദ്രചാപം
നീരാവിയായ് പെയ്തിറങ്ങുമ്പോൾ
നിന്റെ പാദസ്പർശമേറ്റ ഭൂമിതൻ
വിരിമാറിലേക്കൊഴുകിയ തുള്ളികൾ
ചേർന്നോഴുകിയ പുഴ തൻ കരയിൽ
നിന്നെയും കാത്ത് ഞാനിരിപ്പുണ്ടാകും .

കാനന ഗന്ധിയായ് വീശുന്ന കാറ്റേറ്റു
മയങ്ങുന്ന ലതകളുമിലകളും
ആർദ്രമാം സ്നേഹ സ്പർശനമാശിച്ചാ-

മരത്തണലിൽ ഞാനിരിപ്പു .

മരങ്ങളോരോന്നായ് വേരറ്റു പോകുന്നു
ജല നിരപ്പുകളുയർന്നു പൊങ്ങുന്നു
ചഞ്ചലമാം കാലാവസ്ഥയിലും നിന്നെയും
കാത്ത് ഞാനുണ്ടാകും


കാണാതെ നീ കടന്നു പോകുമോന്നൊരു
ഭയമെന്നെപ്പിടിച്ചുലയ്ക്കുന്നു .
എങ്കിലുമീ പ്രണയം
എന്നും നിനക്കായ് ..
നിനക്കായ് മാത്രം സൂക്ഷിപ്പൂ

Wednesday, May 8, 2013

യാത്രകളിലെ ഋതുഭേദം



ദിക്കുകളേതെന്നുമെന്തെന്നുമറിയാതെ
സഞ്ചരിക്കവെ കാടും മലയും
കടലും കടന്നെവിടെയൊക്കൊയോ
എന്തിനെന്നറിയാതെയുള്ള യാത്രകളിൽ
കണ്ടുമുട്ടിയ മുഖങ്ങളിൽ പലതും
ഓർമതൻ മരച്ചില്ലയിൽ നിന്നുമടർന്നു വീണു
ഋതുഭേദങ്ങളിലെ ദേശാടനക്കിളികളെപ്പോലെ
തൂവൽ പൊഴിച്ച് പാറിപ്പറന്നു പോയി
ചിതറിക്കിടന്ന തൂവലുകൾ പെറുക്കി
ഓർത്തെടുക്കാൻ ശ്രമിച്ചൊരാ
മുഖങ്ങളൊന്നും തളിരിടാതെ പോയി 


Saturday, May 4, 2013

ആ മരച്ചില്ലയിൽ .....

ആ മരച്ചില്ലയിൽ കൂടുകൂട്ടി
നിന്നെ നെഞ്ചോട്‌ ചേർത്തൊന്നു കൊഞ്ചിക്കുവാൻ
മനമെത്ര ആശിച്ചു ആ നിമിഷത്തിനായി
ഇനിയെന്നുമിനിയെന്നുമെൻ ജീവനായി

മഴയിലും വെയിലിലും ശോഭ മങ്ങാതെ
കാറ്റിലും കുളിരിലും മെല്ലെ നാമൊന്നായി
ചുള്ളികൾ കൊണ്ടൊന്നു തീർത്തൊരാക്കൂട്ടിൽ
ജീവിതമാകെയും ചേർന്നു നമ്മൾ

അങ്ങു ദൂരത്ത്‌ വിടരുന്ന മഴവില്ലിനെ
കൈവിരലുകൾ കൊണ്ടൊന്നു തൊട്ടു നോക്കാൻ
നിന്റെ മനമെന്നുമാഗ്രഹിച്ചു
നിന്നെയെൻ കൈകളിലാക്കി മെല്ലെ
പറന്നൊന്നു പൊങ്ങുവാൻ കഴിഞ്ഞുവെങ്കിൽ


ഇരുളിൽ മറ
ഞ്ഞൊന്നു നോക്കുന്ന
ചന്ദ്രനെ കണ്ടു നീ നിൻ മുഖം മറച്ചിടുന്ന
ലജ്ജയിൽ മുങ്ങിയ നിൻ കവിൾത്തടങ്ങൾ
എന്നുമെൻ മനസ്സിൽ തെളിഞ്ഞുനിൽപ്പു ....