സ്വപ്നത്തിൻ വീചിയിൽ വഴിതെറ്റിപ്പോകാതെ
പാതയോരത്തെന്നെ തടഞ്ഞു നിർത്തി
കൃത്യമായി പഠനത്തിനെത്തുവാനെന്നെ
മുടങ്ങാതെപ്പോഴും വിളിച്ചുണർത്തി
രാത്രിയും പകലും മാറി വരുന്നത്
നിശബ്ദമായെന്നെ അറിയിച്ചു
കർമ്മബന്ധങ്ങളിൽ നിന്നുമുൾവലിയാതെ
കർമ്മങ്ങൾ ചെയ്യുവാൻ പ്രേരിപ്പിച്ചു
ലോക വിശേഷങ്ങൾ നേരോടെ അറിയുവാൻ
നിത്യവുമെന്നൊട് മന്ത്രിക്കുന്നു
കെട്ടിക്കിടക്കുന്ന പുസ്തക കെട്ടുകൾ
വായിച്ചു തീർക്കാനെന്നെ ഓർമിപ്പിച്ചു
കാലചക്രത്തെ പമ്പരംപ്പോൽ കറക്കുവാൻ
ശക്തമായ് എവിടെയുമെങ്ങനെയും നീ നിൽപ്പൂ
ഉറക്കമില്ലാത്ത രാത്രികളിൽ തെല്ലൊരാശ്വാസമായ്
നോക്കി കിടക്കാനെന്നുമെന്നരികിലുണ്ടാകും
സമയവും കാലവും ആർക്കുമേ
കാത്തു നില് ക്കാത്ത ലോകത്ത് എന്നുമെന്ക്കൂടെ ഈ ഘടികാരം
No comments:
Post a Comment