ആ മരച്ചില്ലയിൽ കൂടുകൂട്ടി
നിന്നെ നെഞ്ചോട് ചേർത്തൊന്നു കൊഞ്ചിക്കുവാൻ
മനമെത്ര ആശിച്ചു ആ നിമിഷത്തിനായി
ഇനിയെന്നുമിനിയെന്നുമെൻ ജീവനായി
മഴയിലും വെയിലിലും ശോഭ മങ്ങാതെ
കാറ്റിലും കുളിരിലും മെല്ലെ നാമൊന്നായി
ചുള്ളികൾ കൊണ്ടൊന്നു തീർത്തൊരാക്കൂട്ടിൽ
ജീവിതമാകെയും ചേർന്നു നമ്മൾ
അങ്ങു ദൂരത്ത് വിടരുന്ന മഴവില്ലിനെ
കൈവിരലുകൾ കൊണ്ടൊന്നു തൊട്ടു നോക്കാൻ
നിന്റെ മനമെന്നുമാഗ്രഹിച്ചു
നിന്നെയെൻ കൈകളിലാക്കി മെല്ലെ
പറന്നൊന്നു പൊങ്ങുവാൻ കഴിഞ്ഞുവെങ്കിൽ
ഇരുളിൽ മറഞ്ഞൊന്നു നോക്കുന്ന
ചന്ദ്രനെ കണ്ടു നീ നിൻ മുഖം മറച്ചിടുന്ന
ലജ്ജയിൽ മുങ്ങിയ നിൻ കവിൾത്തടങ്ങൾ
എന്നുമെൻ മനസ്സിൽ തെളിഞ്ഞുനിൽപ്പു ....
No comments:
Post a Comment