തിരക്കഥ - വളരെ പരിചിതമായ ഒരു മലയാള വാക്ക് . പ്രത്യേകിച്ച് സിനിമയിൽ . തിരക്കഥ ഇല്ലാതെന്ത് സിനിമ എന്ന് തോന്നിയാലാരെയും കുറ്റം പറയാനാവില്ല . ശക്തമായ തിരക്കഥയും അതിനെ പ്രേക്ഷകർക്ക് സ്വീകാര്യമായ രീതിയിൽ ക്യാമറയിൽ പകർത്താൻ കഴിവുള്ള ഒരു സംവിധായകനുമാണ് ഏതൊരു സിനിമയുടെയും വിജയം . ആ നിലയ്ക്ക് നോക്കിയാൽ രഞ്ജിത്ത് എന്ന സംവിധായകന്റെ വ്യക്തി മുദ്ര പതിഞ്ഞ സിനിമയാണ് തിരക്കഥ .
ആനുകാലിക പ്രസക്തിയുള്ള കാൻസർ എന്ന മഹാ വിപത്ത് എങ്ങനെ സ്നേഹബന്ധങ്ങളെ തച്ചുടയ്ക്കുന്നുവെന്ന് കാണിച്ച സിനിമ . സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമാക്കിയ മലയാള സിനിമകൾ വേറെയുമുണ്ടെങ്കിലും തിരക്കഥ അതിൽ നിന്നുമെല്ലാം വേറിട്ട് നില്ക്കുന്നു . സംവിധാനത്തിലും അഭിനയ മികവിലും ചിത്രീകരണത്തിലുമെല്ലാം മികവുള്ള ഒരു ചിത്രം . പ്രണയം ഒരു പുതിയ വിഷയമല്ല എന്നാൽ എന്നും കണ്ടു പരിചിതമായ വിഷയത്തെ വ്യത്യസ്തമായി സമീപിക്കാൻ സംവിധായകന് കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.
സിനിമയോടുള്ള പ്രണയം കൊണ്ട് മറ്റെല്ലാമുപേക്ഷിച്ച അജയ ചന്ദ്രൻ . മറു വശത്ത് അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അഭിനയത്രിയാകുന്ന മാളവിക .ആദ്യ സിനിമയിൽ നിന്നാരംഭിക്കുന്ന ഇവരുടെ പ്രണയം ഏതൊക്കെ ദിശകളിൽ കൂടി സഞ്ചരിച്ചു . പക്ഷെ ഒടുവിൽ എതിർ ദിശകളിൽ യാത്ര ചെയ്തവർ ഒരിക്കലും അടുക്കാനാവാത്തത്രയും അകന്നു. സ്വാർഥ താല്പര്യത്തിനു വേണ്ടി അജയൻ ചതിച്ചുവെന്നു തോന്നിയ മാളവിക എല്ലാവരിൽ നിന്നുമകന്നു . ജീവിക്കാൻ വേണ്ടി സിനിമയിൽ അഭിനയിക്കുമെന്നല്ലാതെ മാളവികയുടെ മനസ്സിന്റെ മരണം ആരുമറിഞ്ഞില്ല . സത്യമറിയാൻ മാളു വൈകിപ്പോയി . വർഷങ്ങൾ വേണ്ടി വന്നു ഒന്നിക്കാൻ . മാളുവിന്റെയും അജയന്റെയും ജീവിതം സിനിമയാക്കാൻ ഇറങ്ങിത്തിരിച്ച അബു അക്ബർ എന്ന സംവിധായകനാണ് അവരെ ചേർക്കുന്ന കണ്ണി . കാൻസർ ബാധിച്ച് മരണക്കിടക്കയിൽ കഴിയുന്ന മാളുവിനെ കണ്ട അജയൻ പിന്നീടുള്ള കുറച്ചു നാളെങ്കിലും അവളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു .
രോഗ ബാധിതർ രക്ഷപ്പെടുന്നത് കുറവാണെങ്കിലും ഈ സിനിമയുടെ അവസാനം മാളുവും അജയനും സന്തോഷത്തോടെ കുറച്ചു നാളെങ്കിലും കഴിയുമെന്നൊരു വിശ്വാസം പ്രേക്ഷക മനസുകളിൽ എത്തിക്കാൻ രഞ്ജിത്ത് എന്ന സംവിധായകൻ വിജയിച്ചു . സിനിമയിലെ എല്ലാ ഗാനങ്ങളും നല്ലത് എന്നാലും എനിക്കിഷ്ടപ്പെട്ട ഒരെണ്ണം ഇതാ ...
No comments:
Post a Comment