Sunday, November 2, 2014



നിൻ മൊഴി ഒരു രാഗലയമായ് മാറി
 നിൻ ദിവ്യ സ്പർശനം അനുഗ്രഹമായ്
എന്നുമെൻ ജീവനിൽ താളം പകർന്നു നീ
ഹൃത്തിൻ അഗാധതയിൽ അലിഞ്ഞു ചേർന്നു

നിൻ മൊഴി ഒരു രാഗലയമായ് മാറി
 നിൻ ദിവ്യ സ്പർശനം അനുഗ്രഹമായ്

എന്നിലെ സ്നേഹലാളനമെറ്റു വാങ്ങാൻ
എന്നും നീ എന്നിലേക്കലിഞ്ഞു ചേർന്നു
എന്നിലെ സ്നേഹലാളനമെറ്റു വാങ്ങാൻ
എന്നും നീ എന്നിലേക്കലിഞ്ഞു ചേർന്നു
ഹൃദയത്തിനുള്ളിലെ മധുരം നുകരുവാൻ
പ്രാണനെ ....
പ്രാണനിൽ ലയിക്കുവാൻ അരികിലെത്തി

നിൻ മൊഴി ഒരു രാഗലയമായ് മാറി
 നിൻ ദിവ്യ സ്പർശനം അനുഗ്രഹമായ്

നെഞ്ചിലെ മഞ്ചലിൽ നീ മയങ്ങി
എന്നുമെൻ മാറിലെ വനലതയായ്
നെഞ്ചിലെ മഞ്ചലിൽ നീ മയങ്ങി
എന്നുമെൻ മാറിലെ വനലതയായ്
ഇളം തെന്നൽ വീശുമ്പോൾ
നീയെന്നെ പുൽകി
ജീവനെ......
ജീവനിൽ ഒഴുകുന്നു സ്വരലയമായ്

നിൻ മൊഴി ഒരു രാഗലയമായ് മാറി
 നിൻ ദിവ്യ സ്പർശനം അനുഗ്രഹമായ്

No comments:

Post a Comment