Friday, April 3, 2015

ചുവന്ന ഒമ്നി

ചുവപ്പ് ട്രാഫിക്കിൽ കണ്ടാൽ അപായ സൂചനയാണ് , പക്ഷെ പ്രണയിക്കുന്നവർക്ക് ചുവപ്പ് സ്നേഹത്തിന്റെ ഗന്ധം പരത്തുന്നു , കമ്മ്യൂണിസ്റ്റുകാർക്ക് വിപ്ലവത്തിന്റെയും സമരത്തിന്റെയും രക്തസാക്ഷികളുടെയും പ്രതീകമാണ് ചുവപ്പ്. 2014 - ൽ മാരുതി 800 ഉത്പാദനം നിർത്തി എങ്കിലും ഒമ്നി ഇന്നും നിരത്തുകളിൽ സജീവമായിട്ടുണ്ട് . കണ്ണിന്റെ ഫ്രയ്മിൽ ചുവന്ന ഒമ്നി അക പെട്ടാൽ ഓർമയുടെ ഖടികാരം ദശാബ്ദങ്ങൾ പിന്നിലേക്ക്‌ തിരിയും
..........
പിൻ  ഭാഗത്ത്  ഇടത് ജനാലയുടെ അരികിൽ , അതായിരുന്നു എന്നും എന്റെ സ്ഥാനം , അടുത്ത്  അമ്മ , പിന്നെ Arun Jerome , ഡ്രൈവർ ജോണ്‍ ചേട്ടൻ. എത്ര അകലെ ആയാലും അടുത്തായാലും കേടു പാടുകൾ ഒന്നും കൂടാതെ നമ്മുടെ യാത്രകൾക്ക് പിന്തുണ നല്കിയ റെഡ് ഒമ്നി . ഇടക്കാല സിനിമകളിൽ വില്ലന്മാരുടെയും കൊള്ളക്കാരുടെയും വാഹനമായ കറുത്ത ഗ്ലാസ്‌ ഒമ്നി ഭയം ഉളവാക്കുന്ന ഒന്നായിരുന്നെങ്കിലും ആ ഭയം മാറ്റിയത് നമ്മുടെ റെഡ് ഒമ്നിയാണ് . എത്ര വൈകി യാത്ര പുറപ്പെട്ടാലും കൃത്യ സമയത്ത് നമ്മളെ പരിപാടി സ്ഥലത്ത് എത്തിക്കാനുള്ള മനസ്സ് അവനുണ്ടായിരുന്നു . സ്ഥിരമായ യാത്രികരിൽ ചിലരെ കൂടി കൂട്ടി ചേർക്കാനുണ്ട് . എത്രയൊക്കെ വെയിലത് ഇട്ടാലും അത്തർ അടിച്ചാലും കഷ്ട്ടപാടിന്റെയും വിയർപ്പിന്റെയും ഗന്ധം മാറാത്ത നമ്മുടെ costume ഉൾകൊള്ളുന്ന ബാഗ്‌ , കൂടാതെ ജാക്ക്സണ്‍ ചെയ്യാനുള്ള കോട്ട് തൂങ്ങി കിടക്കും ഒരു വശത്തായി . നമ്മളെ കൊണ്ട് പോകാനും വരാനും അവനൊരിക്കലും മടി കാണിച്ചിട്ടില്ല പക്ഷെ അവൻ പിണങ്ങിയ രണ്ട്  അവസരങ്ങൾ പറയാം, അതോടൊപ്പം ഞാൻ കണ്ട നാല് രസങ്ങൾ കൂട്ടി ചേർക്കാം . രസങ്ങൾ നാല് എന്ന്  പറയാൻ കാര്യം , പച്ചാളം ഭാസിയെ അറിയില്ലേ? രാജപ്പനെ രസങ്ങൾ പഠിപ്പിച്ച പച്ചാളം , പച്ചാളം കണ്ടു  പിടിച്ച നാല് രസങ്ങൾ ഓർമയില്ലേ ? അത് പോലെ ഉള്ള രസങ്ങളാണ് ഞാനും കണ്ടത് .

ആറ്റിങ്ങൽ പരിപാടിക്ക് പോകാൻ വേണ്ടി എന്നെയും അമ്മയെയും വിളിക്കാൻ എപ്പോഴത്തെയും പോലെ ഹോണ്‍ മുഴക്കി ഒമ്നി കുട്ടൻ വീട്ടു മുറ്റത്ത് എത്തി. കവാടത്തിൽ എത്തിയപ്പോ ഞാനൊന്ന് ഞെട്ടി , എന്താ കാര്യം? മുൻ സീറ്റിൽ പരിചയമില്ലാത്ത സ്ത്രീ രൂപം. ജോണ്‍ ചേട്ടന്റെ മുഖത്ത്  നോക്കിയപ്പോ ഞാൻ കണ്ടതാണ് ആദ്യത്തെ രസം . അന്ന് പച്ചാളം ജനിച്ചിട്ടുണ്ടാവില്ല
വണ്ടിയിൽ കയറി , സ്ത്രീ രൂപം മനസ്സിൽ  ചിന്തിച്ചു
"ഞാൻ ആരാണെന്ന് നിനക്ക് അറിയണമെങ്കിൽ നീ ഇവനോട് (ജോണ്‍ ചേട്ടൻ )ചോദിക്ക് ഞാൻ ആരാണെന്ന് , അപ്പോ  ഇവൻ  നിനക്ക് പറഞ്ഞു തരും ഞാൻ ആരാണെന്നും നീ ആരെന്നും "
പക്ഷെ ഞാൻ ചോദിക്കും മുൻപേ ജോണ്‍ ചേട്ടൻ പറഞ്ഞു ഇതാണ് സുമി , തിരിച്ചും പരിചയപ്പെടുത്തി
പ്ലാമൂട് നിന്നും പട്ടം കയറ്റത്തിൽ ഒമ്നി കുട്ടൻ പണി പറ്റിച്ചു. അവൻ പിണങ്ങി എന്ന്  തന്നെ പറയാം.അവനെന്താ  പുതിയ ചേച്ചിയെ ഇഷ്ട്ടപ്പെട്ടില്ലേ? വലത് വശത്തുള്ള പംബിലേക്ക് വണ്ടി ഒതുക്കി. അവിടെ ഇറങ്ങി നിന്നപ്പോ ഞാൻ കണ്ടു രണ്ടാം ഭാവം. പൂർണിമ സുരേഷ് ഗോപിയുടെ രണ്ടാം ഭാവം അല്ല ഇത് നമ്മുടെ ജോണ്‍ ചേട്ടന്റെ രണ്ടാം ഭാവം .
ഒമ്നി  വരുതിയിലാക്കി വീണ്ടും യാത്ര തുടർന്നു , ആദ്യത്തെ ഇഷ്ടക്കേടൊക്കെ മറന്ന് ഞങ്ങളെ സുരക്ഷിതമായി എത്തിച്ചു . പക്ഷെ അവിടെ ഞങ്ങളെ കാത്തിരുന്നത് പരിപാടി ഇല്ല എന്നുള്ള വാർത്തയാണ് . കാരണം അറിയില്ല പക്ഷെ ഹൈഡ് ആൻഡ്‌ സീക്ക് ബിസ്കറ്റ് കിട്ടി കഴിക്കാൻ അത് കഴിക്കുന്ന സമയത്ത് ജോണ്‍ ചേട്ടന്റെ മുഖത്ത്  തെളിഞ്ഞതാണ് മൂന്നാമത്തെ രസം. എവിടുന്നോ ഒരു പാട്ടും കേട്ടു

"അവനവൻ കുരുക്കുന്ന കുരുക്കഴിചെടുക്കുപോൾ ഗുലുമാൽ ഗുലുമാൽ "

മടങ്ങി വരവിലാണ് ഞങ്ങൾ. രാത്രി ആയല്ലോ , നേരം വൈകി മര്യാദയുടെ പേരിൽ അല്ലെങ്കിൽ വിശപ്പ്  മാറ്റാൻ ഒന്ന് ഫ്രഷ്‌ ആവാൻ ചെറിയ കടയിൽ  നിർത്തി . ചേച്ചി ആള് മോശം അല്ലാത്തത് കൊണ്ട് ജ്യൂസ്‌ ലയ്സ് ഒക്കെ വാങ്ങി ,  അവിടുത്തെ ബിൽ കണ്ടപ്പോ ജോണ്‍ ചേട്ടന്റെ മുഖത്ത്  വിടർന്നു  നാലാമത്തെ രസം. അതും പോരാഞ്ഞിട്ട് പരിപാടി നടന്നാലും ഇല്ലെങ്കിലും ചേച്ചിക്ക് പൈസ വേണം. അങ്ങനെ നടക്കാത്ത പരിപാടിക്ക് ചിലവുകൾ മാത്രം.

അന്നേരം ഒമ്നി കുട്ടനോട് അസൂയ തോന്നി.എന്തിനാന്നറിയോ , സാധാരണ ഭൂമി കുലുക്കം ഉണ്ടാവുന്നതിനു മുന്നേ മനുഷ്യർക്ക് ഒന്നും തോന്നില്ലെങ്കിലും പക്ഷി മൃഗാതികൾക്ക് എന്തോക്കൊയോ സൂചനകൾ കിട്ടും.അത് പോലെ കിട്ടിയ സൂചന കൊണ്ടാണോ ഒമ്നി പിണങ്ങിയത് ?

ഇനി അവൻ രണ്ടാമത് പിണങ്ങിയത് പറയാം. ജയ കുമാർ  ചേട്ടന്റെ വീടിനടുത്തുള്ള പരിപാടി കഴിഞ്ഞു മടങ്ങുന്ന വഴിയാണ്. സ്ട്രീറ്റ് വെളിച്ചം പോലും ഇല്ലാത്ത വഴിയിൽ മദം പൊട്ടിയ ആന നില്ക്കുന്ന പോലെ അവൻ നിന്നു . ഇടവും വലവും തിരിയാതെ . മറ്റൊരു കാർ വന്നാണ് വീട്ടിൽ  എത്തിച്ചത്.

ഇതാണ് ഒമ്നി  നമ്മളോട് പിണങ്ങിയ രണ്ട്  അവസരങ്ങൾ.

കാലചക്രം കറങ്ങി ദശാബ്ദങ്ങൾ പിന്നിട്ടപ്പോൾ റെഡ് ഒമ്നി ഓർമയുടെ antique രൂപത്തിൽ  അല്ലാതെ ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല. യാത്രകളിൽ ചതിക്കില്ല എന്നുള്ള വിശ്വാസം ആയിരുന്നു അവൻ .

വിശ്വാസം അതല്ലേ എല്ലാം.

No comments:

Post a Comment