Sunday, May 31, 2015
Sunday, May 10, 2015
സ്വര്‍ണ്ണ തന്ത്രിയിൽ
സ്വര്‍ണ്ണ
തന്ത്രിയിൽ നീ ശ്രുതി മീട്ടി
ആ
ശ്രുതി കേട്ടു ഞാന്‍ മെല്ലെ മയങ്ങി
നീലാംബരിയായ്
എന്‍ കണ്ണുകളെ
നിദ്രയിലാഴ്ത്തി
, തഴുകിത്തലോടി
വരരുദ്ര
വീണ മീട്ടുക നീ,സ്വരമായ്
രാഗലയം
ഭാവതാളലയം
എന്‍
നീലിനികളെ വിളിച്ചുണര്‍ത്തി
സ്വരരാഗത്തില്‍
ലയമായ് മാറി
ഒഴുകി
അലയുകയായ്
ആത്മാവില്‍
ശ്രുതിമധുരമൊഴുകുകയായ്
ഹംസധ്വനിയിൽ
സന്ധ്യാ
നേരം
എങ്ങും മോഹനമായ്
സ്വരസുധയില്‍
മനം നൃത്തമാടുമ്പോൾ
കനക ചിലങ്കൾ താളമിടും
മല്‍ഹാർ
രാഗം മഴത്തുള്ളികളിൽ
ഒളിഞ്ഞു
മറഞ്ഞിരുന്നു
അറിയാതെന്‍
കാലടികൾ നടനമാടി
മയൂര
നടനം സിരകളിൽ
മെല്ലെ
പീലി നിവർത്തി
ഗഗനമാകെ
ശ്രീ രാഗത്തിനായ്
മഴമേഘങ്ങൾ
കാത്തിരുന്നു
ആരോഹണവും
അവരോഹണവും
ഗമകങ്ങളും ചൊരിഞ്ഞു
ആഭേരി
തുള്ളികളായ് പെയ്തിറങ്ങി
ധരയിൽ
പഞ്ചമമാകെ
നാട്ട
തോടി വിരിഞ്ഞു
Friday, May 1, 2015
സ്നേഹ തൂവൽ
നീയെൻ അരികിൽ അണയുമ്പോൾ
ചിറകു വിരിച്ചു സ്നേഹം
നീയെൻ ജീവനിൽ അലിയുമ്പോൾ
സ്നേഹാധുരമായ് ജീവിതം
ജീവനായെൻ ആത്മാവിൽ
താളമായ് നീ ഒഴുകുന്നു
എന്നുമെന്നും എന്റെ മാത്രം
ആത്മാവിൽ ഒഴുകി നീ
എന്നുമെന്നിൽ ഓർമയായ്
നിറയൂ ഈ ജീവനിൽ
എന്നും നീ അനുരാഗമായ്
തഴുകു നീ
ശ്രുതി ലയങ്ങൾ മെല്ലെ മെല്ലെ
തഴുകീ .. എൻ മനമാകെ
അറിയാതെ മിണ്ടാതെ അലിഞ്ഞു നീ എന്നിൽ
നിൻ മൊഴി മൃദു സാന്ദ്രമായ്
എൻ മനമാകെ പെയ്തുവോ
നിൻ ചിരി ചെറു മണികളായ്
പൂവിതറി
സ്വപ്‌നങ്ങൾ ശ്രുതി മീട്ടി
മോഹങ്ങൾ തളിരിട്ടു
ഒഴുകി നീ എന്നും എൻ
നിറ ജീവനായ്
ചിറകു വിരിച്ചു സ്നേഹം
നീയെൻ ജീവനിൽ അലിയുമ്പോൾ
സ്നേഹാധുരമായ് ജീവിതം
ജീവനായെൻ ആത്മാവിൽ
താളമായ് നീ ഒഴുകുന്നു
എന്നുമെന്നും എന്റെ മാത്രം
ആത്മാവിൽ ഒഴുകി നീ
എന്നുമെന്നിൽ ഓർമയായ്
നിറയൂ ഈ ജീവനിൽ
എന്നും നീ അനുരാഗമായ്
തഴുകു നീ
ശ്രുതി ലയങ്ങൾ മെല്ലെ മെല്ലെ
തഴുകീ .. എൻ മനമാകെ
അറിയാതെ മിണ്ടാതെ അലിഞ്ഞു നീ എന്നിൽ
നിൻ മൊഴി മൃദു സാന്ദ്രമായ്
എൻ മനമാകെ പെയ്തുവോ
നിൻ ചിരി ചെറു മണികളായ്
പൂവിതറി
സ്വപ്‌നങ്ങൾ ശ്രുതി മീട്ടി
മോഹങ്ങൾ തളിരിട്ടു
ഒഴുകി നീ എന്നും എൻ
നിറ ജീവനായ്
ഓർമച്ചെപ്പുകൾ
കൊഴിഞ്ഞു വീണ ഇലകളായ്
പാറിപ്പറന്നു വീഥികളിൽ
ഋതുഭേദങ്ങളിലെങ്ങനെയോ
താളുകൾക്കിടയിൽ മയങ്ങി
കുംഭകർണ്ണ നിദ്ര പോലെ
അർക്കനിൽ നിന്ന് മുഖം മറച്ചും
മാരുത സ്പർഷനമേൽക്കാതെയും
കാല ചക്രമുരുളുന്നതറിയാതെ
ചിന്നി ചിതറുന്ന മഴ മണി കിലുക്കം കേൾക്കാതെ
വികസനത്തിൻ നേരും നെരിവുമറിയാതെ
പുഞ്ചിരിയും കണ്ണീരുമെന്തെന്നറിയാതെ
കാലങ്ങൾക്കപ്പുറമെപ്പോഴോ
ഒഴുക്കിലകപ്പെട്ട താളുകൾ
ഭൂമിക്കടിയിൽ നിന്നോ മച്ചിൻ മുകളിൽ നിന്നോ
ചികഞ്ഞെടുക്കവേ
നഷ്ടപ്പെട്ടെന്നുകരുതിയതൊക്കെയും
മജ്ജയും മാംസവുമില്ലാതായ്
ശേഷിക്കുമശ്മകങ്ങൾ കവാടം
തുറന്നു ചരിത്രത്തിലേക്ക്
സംസ്കാര പൈത്രികങ്ങളുടെ
ഇണചേരലായ്
ഓർമയുടെ ഓർമച്ചെപ്പുകൾ ഒളിച്ചിമ്മി
പാറിപ്പറന്നു വീഥികളിൽ
ഋതുഭേദങ്ങളിലെങ്ങനെയോ
താളുകൾക്കിടയിൽ മയങ്ങി
കുംഭകർണ്ണ നിദ്ര പോലെ
അർക്കനിൽ നിന്ന് മുഖം മറച്ചും
മാരുത സ്പർഷനമേൽക്കാതെയും
കാല ചക്രമുരുളുന്നതറിയാതെ
ചിന്നി ചിതറുന്ന മഴ മണി കിലുക്കം കേൾക്കാതെ
വികസനത്തിൻ നേരും നെരിവുമറിയാതെ
പുഞ്ചിരിയും കണ്ണീരുമെന്തെന്നറിയാതെ
കാലങ്ങൾക്കപ്പുറമെപ്പോഴോ
ഒഴുക്കിലകപ്പെട്ട താളുകൾ
ഭൂമിക്കടിയിൽ നിന്നോ മച്ചിൻ മുകളിൽ നിന്നോ
ചികഞ്ഞെടുക്കവേ
നഷ്ടപ്പെട്ടെന്നുകരുതിയതൊക്കെയും
മജ്ജയും മാംസവുമില്ലാതായ്
ശേഷിക്കുമശ്മകങ്ങൾ കവാടം
തുറന്നു ചരിത്രത്തിലേക്ക്
സംസ്കാര പൈത്രികങ്ങളുടെ
ഇണചേരലായ്
ഓർമയുടെ ഓർമച്ചെപ്പുകൾ ഒളിച്ചിമ്മി
Subscribe to:
Posts (Atom)