Friday, May 1, 2015

സ്നേഹ തൂവൽ

നീയെൻ  അരികിൽ  അണയുമ്പോൾ
ചിറകു വിരിച്ചു സ്നേഹം
നീയെൻ  ജീവനിൽ അലിയുമ്പോൾ
സ്നേഹാധുരമായ് ജീവിതം
ജീവനായെൻ  ആത്മാവിൽ
താളമായ് നീ ഒഴുകുന്നു
എന്നുമെന്നും എന്റെ മാത്രം
ആത്മാവിൽ ഒഴുകി നീ

എന്നുമെന്നിൽ ഓർമയായ്‌
നിറയൂ ഈ ജീവനിൽ
എന്നും നീ അനുരാഗമായ്
തഴുകു നീ
ശ്രുതി ലയങ്ങൾ മെല്ലെ മെല്ലെ
തഴുകീ .. എൻ  മനമാകെ
അറിയാതെ മിണ്ടാതെ അലിഞ്ഞു നീ എന്നിൽ

നിൻ  മൊഴി മൃദു സാന്ദ്രമായ്
എൻ  മനമാകെ പെയ്തുവോ 
നിൻ  ചിരി ചെറു മണികളായ്
പൂവിതറി
സ്വപ്‌നങ്ങൾ ശ്രുതി മീട്ടി
മോഹങ്ങൾ തളിരിട്ടു
ഒഴുകി നീ എന്നും എൻ
നിറ ജീവനായ്

1 comment:

  1. ഒരു കുളിര്‍മഴ പെയ്തതു പോലെ.......

    ReplyDelete