Sunday, May 10, 2015

സ്വര്‍ണ്ണ തന്ത്രിയിൽ

സ്വര്‍ണ്ണ തന്ത്രിയിൽ നീ ശ്രുതി മീട്ടി 
ആ ശ്രുതി കേട്ടു ഞാന്‍ മെല്ലെ മയങ്ങി 
നീലാംബരിയായ്‌ എന്‍ കണ്ണുകളെ 
നിദ്രയിലാഴ്ത്തി , തഴുകിത്തലോടി
വരരുദ്ര വീണ മീട്ടുക നീ,സ്വരമായ്


രാഗലയം ഭാവതാളലയം 
എന്‍ നീലിനികളെ വിളിച്ചുണര്‍ത്തി 
സ്വരരാഗത്തില്‍ ലയമായ് മാറി 
ഒഴുകി അലയുകയായ് 
ആത്മാവില്‍ ശ്രുതിമധുരമൊഴുകുകയായ് 
ഹംസധ്വനിയിൽ സന്ധ്യാ
നേരം എങ്ങും മോഹനമായ്

സ്വരസുധയില്‍ മനം നൃത്തമാടുമ്പോൾ
കനക ചിലങ്കൾ താളമിടും
മല്‍ഹാർ രാഗം മഴത്തുള്ളികളിൽ
ഒളിഞ്ഞു മറഞ്ഞിരുന്നു 
അറിയാതെന്‍ കാലടികൾ നടനമാടി 
മയൂര നടനം സിരകളിൽ
മെല്ലെ പീലി നിവർത്തി

ഗഗനമാകെ ശ്രീ രാഗത്തിനായ്
മഴമേഘങ്ങൾ കാത്തിരുന്നു
ആരോഹണവും അവരോഹണവും
ഗമകങ്ങളും  ചൊരിഞ്ഞു
ആഭേരി തുള്ളികളായ് പെയ്തിറങ്ങി
ധരയിൽ പഞ്ചമമാകെ
നാട്ട തോടി വിരിഞ്ഞു

No comments:

Post a Comment