കൊഴിഞ്ഞു വീണ ഇലകളായ്
പാറിപ്പറന്നു വീഥികളിൽ
ഋതുഭേദങ്ങളിലെങ്ങനെയോ
താളുകൾക്കിടയിൽ മയങ്ങി
കുംഭകർണ്ണ നിദ്ര പോലെ
അർക്കനിൽ നിന്ന് മുഖം മറച്ചും
മാരുത സ്പർഷനമേൽക്കാതെയും
കാല ചക്രമുരുളുന്നതറിയാതെ
ചിന്നി ചിതറുന്ന മഴ മണി കിലുക്കം കേൾക്കാതെ
വികസനത്തിൻ നേരും നെരിവുമറിയാതെ
പുഞ്ചിരിയും കണ്ണീരുമെന്തെന്നറിയാതെ
കാലങ്ങൾക്കപ്പുറമെപ്പോഴോ
ഒഴുക്കിലകപ്പെട്ട താളുകൾ
ഭൂമിക്കടിയിൽ നിന്നോ മച്ചിൻ മുകളിൽ നിന്നോ
ചികഞ്ഞെടുക്കവേ
നഷ്ടപ്പെട്ടെന്നുകരുതിയതൊക്കെയും
മജ്ജയും മാംസവുമില്ലാതായ്
ശേഷിക്കുമശ്മകങ്ങൾ കവാടം
തുറന്നു ചരിത്രത്തിലേക്ക്
സംസ്കാര പൈത്രികങ്ങളുടെ
ഇണചേരലായ്
ഓർമയുടെ ഓർമച്ചെപ്പുകൾ ഒളിച്ചിമ്മി
പാറിപ്പറന്നു വീഥികളിൽ
ഋതുഭേദങ്ങളിലെങ്ങനെയോ
താളുകൾക്കിടയിൽ മയങ്ങി
കുംഭകർണ്ണ നിദ്ര പോലെ
അർക്കനിൽ നിന്ന് മുഖം മറച്ചും
മാരുത സ്പർഷനമേൽക്കാതെയും
കാല ചക്രമുരുളുന്നതറിയാതെ
ചിന്നി ചിതറുന്ന മഴ മണി കിലുക്കം കേൾക്കാതെ
വികസനത്തിൻ നേരും നെരിവുമറിയാതെ
പുഞ്ചിരിയും കണ്ണീരുമെന്തെന്നറിയാതെ
കാലങ്ങൾക്കപ്പുറമെപ്പോഴോ
ഒഴുക്കിലകപ്പെട്ട താളുകൾ
ഭൂമിക്കടിയിൽ നിന്നോ മച്ചിൻ മുകളിൽ നിന്നോ
ചികഞ്ഞെടുക്കവേ
നഷ്ടപ്പെട്ടെന്നുകരുതിയതൊക്കെയും
മജ്ജയും മാംസവുമില്ലാതായ്
ശേഷിക്കുമശ്മകങ്ങൾ കവാടം
തുറന്നു ചരിത്രത്തിലേക്ക്
സംസ്കാര പൈത്രികങ്ങളുടെ
ഇണചേരലായ്
ഓർമയുടെ ഓർമച്ചെപ്പുകൾ ഒളിച്ചിമ്മി
No comments:
Post a Comment