കാന്‍സര്‍ എന്ന രോഗത്തെ അതി ജീവിക്കേണ്ടത് മരുന്ന്‍ കൊണ്ട് മാത്രമല്ല മനസ്സ്
കൊണ്ട് കൂടിയാണ് എന്ന്‍ ഓര്‍മിപ്പിക്കുന്ന പുസ്തകം. ക്ഷണിക്കാതെ വരുന്ന അഥിതി
ആണെങ്കില്‍ പോലും സ്വീകരിച്ച് ഇരുത്താതെ വേറെ വഴി കാണില്ല. അതാണ് അസുഖം-കാന്‍സര്‍
ആയാലും പനി ആയാലും.
പ്രായഭേധമില്ലാതെ , വലിപ്പ ചെറുപ്പമില്ലാതെ , പണക്കാരനെന്നോ പാമരനെന്നോ
ഇല്ലാതെ പിടിപ്പെടാം കാന്‍സര്‍.മാനസികമായും ശാരീരികമായും തളര്‍ന്നു പോകും.
വീട്ടുകാര്‍ക്ക് പിടിച്ചു നില്ക്കാന്‍ ആവണമെന്നില്ല.മനസ്സുണ്ടെങ്കില്‍ കാന്‍സര്‍
എന്ന വിപത്തിനെ തോല്‍പ്പിക്കാമെന്ന് പറയാം പക്ഷെ മനസ്സ് മാത്രം പോരാ കൈ നിറയെ
കാശും വേണം എങ്കിലെ ചികിത്സിക്കാന്‍ കഴിയു. ഭര്‍ത്താവിന് രോഗ വിമുക്തമായ ഉടനെ
ഭാര്യയില്‍ രോഗ ലക്ഷണം കാണുകയും പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിഞ്ഞത് കൊണ്ട് അധികം
പ്രസയപ്പെടാതെ ചികിത്സ കഴിഞ്ഞു.
വായിച്ചു രസിക്കാന്‍ ഒന്നുമില്ല ..
No comments:
Post a Comment