Thursday, January 31, 2013

Wish at night

One night while sitting alone in my room I wished to visit a sea shore. Without a second thought I took by motor-bike and moved to reach the destination. The roads were free from vehicles and noise, street lights gave yellow shade to the surroundings . I saw the bright full moon following me like the cops who chase the criminal.

The cool night breeze blew against me, my mind wandered here and there. Turnings were smooth and drive was comfortable. My vehicle stopped near the beach. I parked it and walked towards the sea. I found no-one in the shore, walked through the sand. Feet went deep inside the light colored tiny particles but to find out my feet from the left out mark would have been a failed attempt. 

As I moved forward ,I saw the waves hugging the shore. Silently I tried listening their secrets but.... :) Love of nature was beyond the words - the dark twinkling sky covered the sea at one end and the sea waves hugged the land on the other. No other love in this earth would be as pure and strong as theirs. I felt jealous and wished for a hug from the cool waves . 


The water took me deep into the sea. I felt scared to open my eyes but some light opened my eyes. I was surprised to see the sun beneath the water. After the sunset he is there to lighten the deep sea and reduce his hotness. My fear and tension vanished as I walked through the sea bed In slow pace. Fishes in different colors - yellow , black white and more- moved around me. Movements controlled by their tiny fins. 

Some hide behind the sea rocks, bioluminescence of star fish amazed my vision, they moved in group or single, huge fishes never hurt the small ones. The plants in saline water looked simple but they add on the beauty of deep sea. Neither I had breathing mask, nor glasses to protect my eyes nor pads on my limbs.
A group of fish swim towards me but I dint know why they approach me. They surrounded me and floated still. Together they breathed, bubbles around me and my eyelids were closed.
I opened my eyes to see me on shore and the waves covered my feet. Looked all around to know what happened. Darkness giving way for brightness. Boats I saw at night with chimney lights were sailing towards the shore. 
With a cool relaxed mind I walked back to take my bike. I tried to find my foot prints but failed. Roads became busy with many vehicles, noisy horns and traffic. Sun,  the natural source of light , whom I saw beneath the sea smiled at me. Amazing wish, memorable moment!!

Wednesday, January 30, 2013

I love nature



Nature, place for living and non-living things -
From microbes to blue whales,
herbs to trees, east to west 
north to south and up to down.
Microbes thrive and survive
Pisces , streamlined body, move forward easily and smoothly
Water celebrates birth of young ones
and shed tears in their death.





Trees grow here and there.
Cool breeze gently touch the green leaves
and they flicker in sunlight.
Thin broad leaves protect the eggs in nest.
They hatch, limbs develops to feathers,
One or more colours fly  in air
Thick brown, hard or soft wood
carved out to different shapes and size





Dark cloud rejoice, pour out rain drops
to soothen the earth and soil.
Lightning and thunder frighten the lives
but walking in rain so lovely, nice and cool.

Sunday, January 27, 2013

Unexpected Happen

That night you rang me after a long time 
unexpected moment in my life
Hands were shivering, heart beat faster , mind little confused
still I attended thy call , stayed silent
listened to your words and voice
"Happy New Year...!!!! "
My mind wished you many times but never you heard
All the new year eves that passed
I greeted you, prayed for you, waited for you.
Never I rang , never I talked,
Never I wished to disturb your mind,
Never I let you know my love and care,
Never I want you to be in pain.


Failed in life to express my love, explain my wish
Moment you flew away , I felt like a caged bird
Heart was heavy and hard
I closed the doors and windows of my love
Strong dusty winds blew
Dark and terror filled nights
Haunting thoughts never let me sleep
Woke up from nightmares 
Just to realize you are far 
far far away from me.
A Drop of tear made me fall asleep

Friday, January 25, 2013

ഞാനും ഇവരില്‍ ഒരാളാകുമോ ?

മരുഭൂമി -മലയാളികളുടെ  മാത്രമല്ല മറു നാട്ടുകാരുടേയും  സ്വപ്നലോകം . ഇവിടുത്തെ ദുരിത പൂര്‍ണമായ ജീവിതം മാധ്യമങ്ങളിലൂടെയും കലാ രൂപങ്ങളിലുടെയും എല്ലാം ലോകത്തിന്  അറിവുമുണ്ട് . മരുഭൂമിയിലെ തേന്‍ നുകരാന്‍ അവസരം കിട്ടുന്ന വണ്ടുകള്‍ പറന്നിറങ്ങും പക്ഷെ ഇവിടുത്തെ കൊടും ചൂടില്‍ പറക്കാനാവാതെ വെന്തുരുകി വീഴും . ഒരിക്കലും വാടി തളരാത്ത അവരുടെ മനസ്സ് പലപ്പോഴും ആശ്വാസമായിരുന്നു എന്ന് പടുകൂറ്റന്‍ കെട്ടിടത്തിന്റെ പന്ത്രണ്ടാമത്തെ നിലയില്‍ നിന്നപ്പോള്‍ അവനു തോന്നി.


മണലാരണ്യം വിദൂരത്തല്ല . തന്റെ നാട് പോലെ പച്ച വിരിച്ചിട്ട താഴ്വരകളില്ല . അവന്റെ കണ്ണുകളില്‍ നിറം പകരാന്‍ പൂക്കളും ശലഭങ്ങളുമില്ല . തോളില്‍ തട്ടി ആശ്വസിപ്പിക്കാന്‍ കൂട്ടുകാരില്ല , ഉറങ്ങി എഴുന്നേല്‍ക്കാന്‍ വൈകിയാല്‍ വിളിച്ചുണര്‍ത്താന്‍ അമ്മയില്ല. ഇതൊന്നുമില്ലാത്ത ഒരു ലോകം അവന്റെ മനസ്സിലും ഉണ്ടായിരുന്നില്ല .

ഒട്ടും പ്രതീക്ഷിക്കാതെ വന്നു ചേര്‍ന്ന അവസരം നഷ്ട്ടപ്പെടുത്തേണ്ട എന്ന് കരുതി പുറപ്പെട്ടതാണ് . സ്നേഹിക്കുന്നവരില്‍ നിന്നും അകന്നു നില്‍ക്കേണ്ടി വരുമെന്നറിഞ്ഞിട്ടും ജീവിതത്തില്‍ സ്നേഹം മാത്രം പോരാ പണവും വേണമെന്ന തോന്നല്‍ അവനെ അറബി നാട്ടില്‍ എത്തിച്ചു. 
നേരം പുലര്‍ന്നു. പല്ല്  തേച്  ചായ കുടിച്ചു . ഫോണുമെടുത്ത്  ബാല്‍ക്കണിയില്‍ പോയി നിന്നു .ആ നഗരത്തിന്റെ സൗന്ദര്യം കണ്ടെത്താന്‍ ശ്രമിച്ചു. അവനൊരു കാര്യം മനസ്സിലായി , മറു നാട്ടുകാരാണ് ഈ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതെന്ന് . 

പാകിസ്ഥാന്‍ , അഫ്ഗാനിസ്ഥാന്‍ , ബംഗ്ളാദേശ്‌  പോലെ പല ദേശത്ത് നിന്നുമുള്ള തൊഴിലാളികള്‍ , തൊട്ടടുത്ത് ഏതോ നിര്‍മ്മാണ കമ്പനിയുടെ ക്യാമ്പാണ് . നേരം തെറ്റാതെ ചുറ്റിലുമുള്ള പള്ളികളില്‍ നിന്നുമുള്ള നിസ്ക്കര പ്രാര്‍ഥന , നൂറിലും നൂറ്റി ഇരുപതിലും പോകുന്ന എ സി ആഡംബര കാറുകളും അതില്‍ വന്നിറങ്ങി തൊഴിലാളികളെ ശാസിക്കുന്ന അറബികള്‍ , ചുട്ടു പൊള്ളുന്ന വെയിലില്‍ റോഡു പണി ചെയ്യുന്നവര്‍  , ദേഹമാസകലം തുണി കൊണ്ട് മൂടി കണ്ണുകള്‍ മാത്രം പുറം ലോകത്തിനു കാണാന്‍ പാകം. ഇവരുടെ ഈ കഷ്ട്ടപ്പാടുകള്‍ വീട്ടുകാര്‍ അറിയുന്നുണ്ടാകുമോ ? അവനുത്തരം കിട്ടിയില്ല.

സൂര്യന്‍ അസ്തമിച്ചു . എല്ലാവരും മുറികളിലേക്ക് മടങ്ങി. ഭക്ഷണം കിട്ടിയില്ലെങ്കിലും സാരമില്ല ഒന്ന് നാട് നിവര്‍ത്തി കിടന്നാല്‍ മതി . അവന്‍ മുറിയില്‍ നിന്നും ഇറങ്ങി വെറുതെ വരാന്തയിലൂടെ നടന്നു. മിക്ക മുറികളിലും ടി വി ഉച്ചത്തില്‍ വച്ചിട്ടുണ്ട് . അതിശയം മറ്റൊന്നുമല്ല കൂടുതലും കേള്‍ക്കുന്ന ഭാഷ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മലയാളം .

വീണ്ടും തിരിച്ച് ബാല്കണിയിലേക്ക്  പോകാന്‍ അവന്റെ മനസ്സ് പറഞ്ഞു. പക്ഷെ അവനെ കാത്തിരുന്നത്  പകല്‍ കാഴ്ചകളെക്കാള്‍ വേറിട്ടവ ആയിരുന്നു. കേരളത്തിലെ ഹൈവേകളെക്കാള്‍ വിസ്തീര്‍ണമായ റോഡുകള്‍ നേരമിരുട്ടിയാല്‍ ശൂന്യമാണ് . ഇരു വശവുമുള്ള കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്‍ വെളിച്ചം മിഴി തുറന്നു . പക്ഷെ മുന്നില്‍ അപ്പോഴും അന്ധകാരത്തിന്റെ കൊട്ടാരമാണ് . ചൂട് കാറ്റില്‍ പറക്കുന്ന മണല്‍ത്തരികള്‍ കാണാനില്ല .പകല്‍ വെളിച്ചത്തില്‍ കണ്ട പരന്ന് കിടക്കുന്ന മണലാരണ്യം ഇരുട്ടില്‍ മുങ്ങി പോയി . നേരിയ വെളിച്ചം പോലും അതിനിടയില്‍ നിന്നും കണ്ടെത്താന്‍ അവനായില്ല . അന്തരീക്ഷം തണുത്തില്ല എന്നാലും ചൂട് കുറഞ്ഞ പോലെ തോന്നി .ഗള്‍ഫുകാരുടെ അത്തറിന്റെ മണം ഒന്നും അവരുടെ ജീവിതത്തില്‍ ഇല്ല .
ആ ദിവസം അവസാനിച്ചു. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി . ഫോണും നോക്കി ബാല്കണിയില്‍ എത്ര നാളെന്നറിയാതെ അവന്‍ ഓര്‍ത്തു ഞാനും ഇവരില്‍ ഒരാളാകുമോ ?


Friday, January 18, 2013

സ്നേഹം

മിന്നുക്കെട്ടിനു  ഇനിയും സമയമുണ്ട് . ഞാനും കുടുംബവും നേരത്തെ പള്ളിയില്‍ എത്തി. എല്ലാവരും വളരെ സന്തോഷത്തിലാണ് . സ്വര്‍ഗത്തില്‍ തീരുമാനിക്കപ്പെട്ട വിവാഹം ഭൂമിയില്‍ പൂവണിയുന്നതിന്റെ സന്തോഷം . വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്ന രണ്ടു വ്യക്തികള്‍ ഒത്തുചേര്‍ന്നു ഒരു പുതിയ ലോകം സൃഷ്ട്ടിക്കാനുള്ള പുറപ്പാടിലാണ് . ഞാന്‍ എല്ലാവരെയും മാറി മാരിനോക്കി. മൂന്നു പേര്‍ ഒഴികെ മറ്റെല്ലാവരും തിരക്കിലാണ്. ആ കുരുന്നുകളുടെ മുഖത്ത് യാതൊരുവിധ ഭാവമാറ്റവും കണ്ടില്ല. എന്ത്  സംഭവിക്കുന്നു എന്നറിയാത്ത പോലെ , അറിഞ്ഞിട്ടും ഒന്നും പറയാനോ പ്രതികരിക്കാനോ കഴിയാത്ത പോലെ. വിഭാര്യനും വിധവയും  വിവാഹം സ്വര്‍ഗത്തിലാണോ തീരുമാനിക്കപ്പെട്ടത് ? എങ്കില്‍ ഞാന്‍ ആ സ്വര്‍ഗത്തെ വെറുക്കുന്നു.കുറെ വര്‍ഷങ്ങള്‍ മുന്‍പ് ഞാനും നിന്നു ആ മൂവരെ പോലെ 

...

വിധി എന്ന പേടകം അപകട രൂപത്തില്‍ വന്നെന്റെ അമ്മയെ കടത്തി കൊണ്ട് പോയി . രാവണന്‍ സീതയെ പുഷ്പക വിമാനത്തില്‍ കടത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ച ജടായുവിനെ പോലെ , അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാരും വൈദ്യശാസ്ത്രവും ചിറകറ്റു വീണു . അച്ഛനും അമ്മയും അനുജനും ഞാനും കൂടിപ്പോയ ദക്ഷിണാഫ്രിക്കന്‍ യാത്രയിലാണ് എനിക്കെന്റെ അമ്മയെ നഷ്ട്ടപ്പെട്ടത് . ആ അപകടം നേരില്‍ കണ്ട എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഒരുപാട് സമയമെടുത്ത്‌. പക്ഷെ ഇന്നും പഠിക്കാന്‍ കഴിയുന്നില്ല. പുസ്തകം എടുത്താല്‍ അടുത്തിരുന്നു സ്നേഹത്തോടെ പഠിപ്പിക്കുന്ന അമ്മയുടെ മുഖമാണ് . സ്നേഹം കൊണ്ട്  ഞങ്ങളുടെ വീട് നിറഞ്ഞു . ചിലപ്പോള്‍ അത് കണ്ട ദൈവത്തിനു ഞങ്ങളോട് അസൂയ തോന്നിയിട്ടുണ്ടാകും . അമ്മ ഇല്ലാതെ ഞങ്ങള്‍ക്കും ഞങ്ങള്‍ ഇല്ലാതെ അമ്മയ്ക്കും സന്തോഷിക്കാനാവില്ല എന്നറിഞ്ഞിട്ടും ദൈവം ആ ക്രൂരത ഞങ്ങളോട് ചെയ്തു. നഷ്ട്ടങ്ങള്‍ നികത്താന്‍ ആവില്ല . ഒന്നിന് പകരം മറ്റൊന്നില്ല എന്ന് തെളിയിക്കുന്ന വിധമായിരുന്നു വിധി ഞങ്ങളുടെ ജീവിതത്തില്‍  വീണ്ടും സംഹാര താണ്ടവമാടിയത് .

അച്ഛന്റെ രണ്ടാം വിവാഹം. ഒരപകടത്തില്‍  മകളെ നഷ്ട്ടപ്പെട്ട അവര്‍ ഞങ്ങളെ സ്നെഹിക്കുമെന്ന് കരുതിയ അച്ഛന് തെറ്റി.അവര്‍ ഒരിക്കലും ഞങ്ങളെ സ്നേഹിച്ചില്ല . ജോലി തിരക്കിനിടയില്‍ ഞങ്ങളെ നോക്കാന്‍ , ഒരല്പ്പന്നേരം ഞങ്ങളോടൊപ്പം ചിലവഴിക്കാന്‍ അച്ഛനും കഴിഞ്ഞില്ല..ആ അകല്‍ച്ച മൂന്നു വര്‍ഷം സഹിച്ചു. ഒറ്റപ്പെട്ട അവസ്ഥ , അമ്മയുടെ മരണം നേരില്‍ കണ്ട കറുത്ത ഓര്‍മ്മകള്‍ , ജോലി തിരക്കില്‍ ഞങ്ങളെ ഓര്‍ക്കാത്ത അച്ഛന്‍ , ഒരിക്കലും സ്നേഹിക്കാത്ത അച്ഛന്റെ രണ്ടാം ഭാര്യ . അവരെ ഒരിക്കലും എന്റെ അമ്മയുടെ സ്ഥാനത്ത്  കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല . അച്ഛനെ ഞങ്ങളില്‍ നിന്നും അകറ്റാന്‍ ശ്രമിച്ച അവരെ ഞാനെങ്ങനെ സ്നേഹിക്കും ? അനുജനെയും ചേര്‍ത്ത് പിടിച്ച് , മുറിയില്‍ എങ്ങനെ ഒക്കെയോ നേരം വെളുപ്പിക്കും. എന്ത് ചെയ്യണമെന്നറിയാതെ , ആരോട്  പറയണമെന്നറിയാതെ കണ്ണീരില്‍ കുതിര്‍ന്ന രാത്രികള്‍ .അച്ഛന് പരസ്ത്രീ ബന്ധമുണ്ടെന്നു പറഞ്ഞ് അവരെന്നെ രാത്രികളില്‍ ശല്യം ചെയ്തു . ഒടുവിലത് ഞാന്‍ കെട്ടി ചമച്ച കഥയായി അച്ഛന്റെ മുന്നില്‍ അവതരിപ്പിച്ചു .സ്വസ്ഥതയും സമാധാനവും ജീവിതത്തില്‍ നിന്നും അകന്നു പോയി. സ്നേഹം മാത്രം കണ്ടു വളര്‍ന്ന എനിക്ക് ഇതൊന്നും സഹിക്കാനായില്ല. അവരെ വീട്ടിലേക്ക് കൊണ്ട് വന്നതിന് അച്ഛനെ പലപ്പോഴും വെറുത്തു . അതിനൊരു അവസാനം പോലെ അച്ഛന് തീരുമാനിക്കേണ്ടി വന്നു അവരെ ഉപേക്ഷിക്കാന്‍ . നിയമപരമായി അവര്‍ വേര്‍പിരിഞ്ഞു ...

മിന്നുക്കെട്ട്  കഴിഞ്ഞു. ദൈവത്തിന്റെ മാലാഖമാര്‍ നവ ദമ്പതിമാരെ അനുഗ്രഹിച്ചു , ആശംസകള്‍ അര്‍പ്പിച്ചു. പിതാവിന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തില്‍ അവര്‍ ഒരുമിച്ചു.എല്ലാ ചടങ്ങുകളും കഴിഞ്ഞ് പള്ളിമുറ്റത്ത്  പടവുകള്‍ ഇറങ്ങുമ്പോഴും ആ മൂന്നു പേരുടെ നിസംഗത മാറിയിരുന്നില്ല .

Saturday, January 12, 2013

എന്റെ ആദ്യ പ്രണയം

ജീവിതത്തിലെ ആദ്യ പ്രണയം ആരും ഒരിക്കലും മറക്കില്ല എന്ന വാചകം കീറി മുറിച്ച് വിശകലനം ചെയ്യാന്‍ ഞാനില്ല.പക്ഷെ എന്റെ കാര്യത്തില്‍ അത് സത്യമാണ് . 

പ്രണയമെന്ന വാക്കിന്റെ പൂര്‍ണ അര്‍ഥം മനസിലാകാത്ത സ്കൂള്‍ കാലഖട്ടം .പ്രണയം കഥയിലും സിനിമയിലും മാത്രം കണ്ടു പരിചയം. ക്ലാസ്സിലും സ്കൂളിലും കണ്ടു മടുത്ത പ്രണയ സല്ലാപങ്ങളും കത്തെഴുത്തും . കൂട്ടുകാരുമൊന്നിച്ച്  കളിച്ചും ചിരിച്ചും ബഹളമുണ്ടാക്കിയും കമന്റ്‌ അടിച്ചും സമയം കളഞ്ഞു. 
അങ്ങനെ കടന്നു പോയ ദിവസങ്ങളില്‍ ഒരിക്കല്‍ ഞാന്‍ അവളെ കണ്ടു. ആഡംബരങ്ങള്‍ ഒന്നുമില്ലാതെ ക്ലാസ്സിലേക്ക് കയറി വന്ന വെളുത്ത സുന്ദരിക്കുട്ടി . എന്നെ പോലെ തന്നെ ക്ലാസ്സിലെ മിക്ക ആണ്‍കുട്ടികള്‍കളുടെയും നോട്ടം അവളിലായിരുന്നു . ഇത്രയും കണ്ണുകള്‍ അവളില്‍ പതിച്ചിട്ടും അവളുടെ നോട്ടം ആരിലും എത്തിയില്ല . പ്രണയിക്കാന്‍ ജാതിയും മതവും തടസ്സമല്ല എന്ന് ഉറച്ച് വിശ്വസിച്ചെങ്കിലും സത്യ ക്രിസ്ത്യാനിയായ എന്നെ അവള്‍ സ്വീകരിക്കുമോ എന്നോര്‍ത്ത്  വലിയ വലിയ സ്വപ്നങ്ങളിലേക്ക് മനസ്സ് പാറിപ്പറക്കാതെ നോക്കി .

ക്ലാസ്സ്‌മേറ്റ്‌  എന്നതിലുപരി അവളെന്റെ അയല്‍വാസി കൂടി ആയിരുന്നു . അവളോടൊപ്പമുള്ള ബസ്‌ യാത്രകളും , നടത്തവും ഞാനൊരുപാട് ഇഷ്ടപ്പെട്ടു . പക്ഷെ ഒരിക്കല്‍ പോലും അവള്‍ എന്നോട് സംസാരിച്ചില്ല . എന്റെ അപകര്‍ഷദബോധം കൊണ്ടാവാം ഞാനും ഒരിക്കലും മിണ്ടിയില്ല . ഒരു ദിവസം കണ്ടക്ടര്‍ എന്തോ കാര്യത്തിന് അനാവശ്യമായി  അവളോട്  കയര്‍ത്ത് സംസാരിച്ചു . ചോര തിളച്ചു നിന്ന പ്രായമായത് കൊണ്ട് കാര്യം എന്താണെന്നു പോലും അന്വേഷിക്കാതെ അയാളോട് ദേഷ്യപെട്ടു . വഴക്ക് നടന്ന ആ ദിവസം ഒരിക്കലും മറക്കാനാവില്ല . ആദ്യമായി അവളെന്നെ നോക്കി . ആ കണ്ണുകള്‍ എന്നോടെന്തോ പറയാന്‍ കൊതിച്ചു പക്ഷെ ഒന്നും മിണ്ടിയില്ല . ആ രാത്രി അവളെ മാത്രം ഓര്‍ത്ത് നക്ഷത്രങ്ങള്‍ നിറഞ്ഞു തുളുംബിയ ആകാശം നോക്കി  വീടിന്റെ ടെറസ്സില്‍ ഞാന്‍ കിടന്നു. അവളുടെ കണ്ണുകള്‍ക്ക് തിളക്കം കൂടുതലാണെന്ന് തോന്നി . അവളോടുള്ള സ്നേഹം കെടാ വിളക്ക് പോലെ ഞാന്‍ സൂക്ഷിച്ചു .

ആരോടും ഒന്നും പറയാതെ മനസ്സില്‍ ഒളിപ്പിച്ചു. പക്ഷെ ഒരിക്കല്‍ മനസ്സെന്റെ  കൈ വിട്ടു പോയി. അനാവശ്യമായി അവളെ കമന്റ്‌ അടിച്ച കൂട്ടുകാരനുമായി വഴക്കിട്ടു. ഉന്തും തള്ളുമായി . ഒടുവില്‍ അവന്റെ ചോദ്യ ശരങ്ങള്‍ എന്നില്‍ തുളച്ചു  കയറി - അവളാരാ നിന്റെ? നീ അവളെ സ്നേഹിക്കുന്നുണ്ടോ?അവള്‍ ഒരിക്കലും നിന്നെ പോലെ ഒരാളെ സ്നേഹിക്കില്ല - അങ്ങനെ പോയി അവന്റെ വാക്കുകള്‍ . അവന്‍ അന്നേരത്തെ ദേഷ്യത്തില്‍ പറഞ്ഞതാണെങ്കിലും അത്ര നിസ്സാരമായി തള്ളിക്കളയാന്‍ എനിക്ക് കഴിഞ്ഞില്ല. അവളെ ഞാന്‍ സ്നേഹിക്കുന്നു , അവളെന്നെയും സ്നേഹിക്കും എന്ന് അവരോട് ഞാന്‍ പറഞ്ഞു. ആ പന്തായം ജയിക്കാനാണോ അതോ അവളെ വേണമെന്ന എന്റെ സ്വാര്‍ഥ ചിന്തയാണോ ഏതാണ് എനിക്ക് വേണ്ടതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

കാത്തിരുന്നു കിട്ടിയ ഒരവസരത്തില്‍ അവളോടുള്ള എന്റെ പ്രണയം അറിയിച്ചു . പറഞ്ഞു തീരും മുന്നേ നിറഞ്ഞ കണ്ണുകളോടെ അവള്‍ തിരിഞ്ഞു നടന്നു. ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കരുതെന്നു ആഗ്രഹിച്ചിട്ടും ഞാന്‍ കാരണം ആ മിഴികള്‍ നനഞ്ഞു . ആ നശിച്ച നിമിഷത്തെ കുറിച്ചോര്‍ത്ത് സ്വയം കുറ്റപ്പെടുത്തി . കടിഞ്ഞാണ്‍ പൊട്ടിയ  കുതിരയെ പോലെ മനസ്സ് എങ്ങോട്ടോ കുതിച്ചു പാഞ്ഞു . അപ്രതീക്ഷിതമായാണ്  എനിക്കൊരു ഫോണ്‍ കാള്‍ വന്നത് .അവള്‍ ഒരിക്കലും വിളിക്കില്ല എന്നറിയാവുന്നതു കൊണ്ട് നിര്‍വികാരനായി ചെന്ന് സംസാരിച്ചു.പക്ഷെ മറുവശത്തുള്ള ശബ്ദം എന്റെ അടുത്ത വീട്ടിലെ ചേചിയുടെതായിരുന്നു . നിറ കണ്ണുകളുമായി തിരിഞ്ഞു നടന്ന അവള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് ചേച്ചി പറഞ്ഞു. കേട്ടിട്ട് എനിക്ക് വിശ്വസിക്കാനായില്ല . ലോകം കീഴടിക്കിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഞാനാണോ എന്ന്  തോന്നിപ്പോയി. ആ നിമിഷം അവളെന്റെ അടുത്തുണ്ടായിരുന്നെങ്കില്‍ അവളെ വാരിപ്പുണര്‍ന്ന്  നെറുകയില്‍ ഒരു ചുംബനം നല്‍കുമായിരുന്നു. മനസ്സില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച സന്തോഷം മുഖത്ത് പ്രകാശിച്ചു . മനസ്സ് കൊണ്ട് അവളെ ഞാന്‍ തൊടാതെ തൊട്ടു .

അടുത്ത ദിവസമാവാന്‍ തിടുക്കമായി . രാത്രിക്ക് ദൈര്‍ഖ്യം കൂടിയോ എന്ന്  തോന്നി . ഖടികാരത്തിന്റെ സൂചി നീങ്ങിയതെയില്ല . കിഴക്ക് നിന്നും സൂര്യകിരണം ജനാലകള്‍ക്കിടയിലൂടെ എന്റെ കണ്ണുകളില്‍ പതിച്ചു. തിടുക്കത്തില്‍ ഒരുങ്ങി ബസ്‌ സ്റ്റോപ്പില്‍ എത്തി. രണ്ടു പേരും എന്ത് പറയണമെന്നോ എങ്ങനെ തുടങ്ങണമെന്നോ അറിയാതെ നിന്നു . ജീവിതത്തിന് കുറെ ചിട്ടകള്‍ വന്നു - സമയത്തിന് വീട്ടിലെത്തും , പുസ്തകം വായിക്കും . ഏതു സമയത്തും വീട്ടിലേക്കു വരാന്‍ അവള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഉത്സവങ്ങള്‍ രണ്ട് കുടുംബങ്ങളും ഒന്നിച്ച് ആഖോഷിച്ചു . പ്രണയത്തിന്റെയും സ്നേഹത്തിന്റെയും തീവ്രത അറിഞ്ഞ നാളുകള്‍ . അവള്‍ക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആത്മാര്‍ഥത എന്റെ മനസാക്ഷിയെ കുത്തി മുറിവേല്‍പ്പിച്ചു . ഒടുവില്‍ അവളോടെല്ലാം ഏറ്റു പറഞ്ഞു - കൂട്ടുകാരനുമായി നടന്ന വഴക്കും പന്തയവും . എല്ലാം അറിഞ്ഞിട്ടും അവളെന്നെ കൂടുതല്‍ സ്നേഹിച്ചു. ആ സ്നേഹത്തിനു ഞാന്‍ അര്‍ഹ്ഹനാണോ എന്ന് പലപ്പോഴും ചിന്തിച്ചു . എന്നാലും ഒരിക്കലും വേദനിപ്പിക്കാതെ എന്നും അവളെ ചിരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു.

പക്ഷെ സോപ്പ് കുമിള പോലെ എല്ലാം പെട്ടെന്ന് അവസാനിച്ചു.പ്രണയം അവളുടെ വീട്ടില്‍ അറിഞ്ഞു. പല തരത്തിലും അവളെ പിന്തിരിപ്പിക്കാന്‍  ശ്രമിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. എന്നാലും ദൈവം അവരോടൊപ്പം ആയിരുന്നു എന്ന്  തോന്നിക്കും വിധമാണ് അത് സംഭവിച്ചത് . അവളുടെ അച്ഛനുണ്ടായ ഹൃദയ സ്തംബനതിന്റെ പേരില്‍ അവളെ എന്നില്‍ നിന്നും അകറ്റാന്‍ അവര്‍ക്ക് സാധിച്ചു. ജീവിതത്തിലെ എന്റെ നഷ്ട്ടപ്പട്ടിക അവിടെ നിന്നും ആരംഭിച്ചു.സിനിമയിലും കഥയിലും മാത്രം പരിചിതമായ മുഹൂര്‍ത്തങ്ങള്‍ ജീവിതത്തില്‍ വന്നു ചേര്‍ന്നപ്പോള്‍ ഞാനാകെ തളര്‍ന്നു പോയി. അവളെ ഒരിക്കലും കുറ്റപ്പെടുത്താന്‍ എനിക്കായില്ല ... ആവില്ല എനിക്കതിന്‌ . ഒരുപക്ഷെ ഈ ലോകത്ത് മറ്റെന്തിനെക്കാളും അവളെ ഞാന്‍ സ്നേഹിച്ചു. അതായിരുന്നു കാരണം. 

പിന്നീടൊരിക്കലും ഞങ്ങള്‍ സംസാരിച്ചില്ല. വര്‍ഷങ്ങള്‍ കടന്നു പോയി. മാറ്റങ്ങള്‍ രണ്ടുപേരുടെയും ജീവിതത്തില്‍ ചേക്കേറി.അവള്‍ എനിക്ക് തന്ന സ്നേഹം മറ്റൊരു പെണ്‍കുട്ടിയില്‍ നിന്നും എനിക്ക് കിട്ടിയില്ല . കടലിന്റെ മറു കരയില്‍ വളര്‍ന്നു പന്തലിച്ച ഒരു വ്യവസായ സ്ഥാപനത്തിന്റെ ഉടമയാണവള്‍ ഇന്ന് . ഞാനോ? എങ്ങും എത്തിയില്ല . പരാജയങ്ങളുടെ പരമ്പര ഏറ്റു വാങ്ങി തോറ്റ് പിന്മാറാന്‍ മനസ്സില്ലാതെ പൊരുതി കൊണ്ടേ ഇരിക്കുന്നു.അപകര്‍ഷധബോധം വീണ്ടും എന്നെ വേട്ടയാടി. ഇനി ഒരിക്കലും അവളുടെ വഴിയില്‍ ഞാന്‍ യാത്ര ചെയ്യില്ല.സ്വര്‍ണത്തേരില്‍ രാജവീഥിയിലൂടെ യാത്ര ചെയുന്ന ആ ബേഗം സുല്‍ത്താനയെ ദൂരെ നിന്ന് നോക്കി കാണുന്നതാണ് ഇന്നെനിക്കിഷ്ടം .



Friday, January 11, 2013

സൗഹൃദം

സൗഹൃദം ,ഏത്  കാലഖട്ടത്തിലും പ്രായഭേദമന്യേ ജീവിതത്തിലേക്ക് കടന്നു വരുന്ന അഥിതിയാണ് - നിനച്ചിരിക്കാത്ത സാഹചര്യങ്ങളില്‍ കടന്നു വരുന്നവര്‍ , കൂടെ ഉണ്ടാവണമെന്ന് പ്രതീക്ഷിച്ച നിമിഷം എങ്ങോ മറയുന്ന കൂട്ടുകാര്‍ , ജീവിതാവസാനം വരെ പ്രാണവായു പോലെ കൂടെ നില്‍ക്കുന്നവര്‍ . പലപ്പോഴും അവരുടെ സ്നേഹത്തിനും വാത്സല്യത്തിനും ആത്മാര്‍ഥതയ്ക്കും പകരം വയ്ക്കാന്‍ കഴിയാറില്ല.

പണ്ടൊക്കെ ഒരേ ക്ളാസ്സിലോ വിദ്യാലയത്തിലോ പഠിക്കുന്നവരായിരുന്നു സുഹൃത്തുക്കള്‍ ,  വരമ്പത്തൂടെ നടന്നും അടിയുണ്ടാക്കിയും വിദ്യാലയത്തിലെത്തി അടുത്തിരുന്നു കുസൃതിയും കുറുമ്പും കാട്ടുന്നവര്‍ . കാലചക്രം ഒരുപാട് മുന്നോട്ട്  പോയി  .. . ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് അന്റര്‍ട്ടിക്കയില്‍ വരെ കൂട്ടുകാരുണ്ട് . സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഫേസ് ബുക്ക്‌  ആണ് അതിനു കാരണം . ഒരു പുതു ജീവന്‍ ഭൂമിയിലേക്ക് പിറന്നു വീണാല്‍ നൂലുകെട്ട് , പേരിടീല്‍ , ചോറൂണ് ഇതൊക്കെ ആയിരുന്നു ചടങ്ങുകള്‍ പക്ഷെ ഇപ്പൊ ഒരു പുതിയ ചടങ്ങും കൂടി ഉണ്ട്  ( നിങ്ങളില്‍ എത്ര പേര്‍ക്കിത് അറിയാമെന്ന് അറിയില്ല ) കുഞ്ഞിന്റെ പേരില്‍ ഒരു ഇ മെയില്‍ ഐ ഡി . തമാശ അല്ല കേട്ടോ .മറ്റാരെങ്കിലും ആ പേരില്‍ ഐ ഡി എടുത്താല്‍  തന്റെ കുഞ്ഞിനൊരു മേല്‍വിലാസം ഇല്ലാതാകില്ലേ എന്ന് ചിന്തിക്കുന്ന രക്ഷകര്താക്കള്‍ നമുക്കിടയിലുണ്ട് . ഈ അച്ഛനമ്മമാരുടെ മക്കള്‍ ഫേസ് ബുക്ക്‌ സൗഹൃദത്തില്‍ താത്പര്യം കാണിക്കുന്നതില്‍ ആശ്ചര്യപ്പെട്ടിട്ടോ അവരെ കുറ്റം പറഞ്ഞിട്ടോ കാര്യമില്ല. 


ഇടയ്ക്കെപ്പോഴോ കതില്ലൂടെ വളര്‍ന്ന സൗഹൃദത്തിന്റെ കഥ കേട്ടു . കേട്ടപ്പോള്‍ ഒന്ന് ഞെട്ടി . അങ്ങനൊക്കെ സംഭവിക്കുമോ? ഇന്നത്തെ പല ബന്ധങ്ങളും നിലനില്‍ക്കുന്നത്  മൊബൈല്‍ കമ്പനികളുടെ കാരുണ്യം കൊണ്ടാണ്. എന്തെ സംശയമുണ്ടോ? എസ് എം എസ് അല്ലെങ്കില്‍ ഒരു മിസ്സ്ട് കാള്‍ ഇതല്ലേ സത്യം? ചിലപ്പോള്‍ വിളിക്കും എപ്പോഴനെന്നല്ലേ സ്വന്തം ആവശ്യങ്ങള്‍ക്കായി അവരുടെ സഹായം അഭ്യര്‍ധിക്കാന്‍ .കലാലയങ്ങളില്‍ നിന്ന് വിട വാങ്ങുമ്പോള്‍ ഏതെങ്കിലും പുസ്തകത്തിന്റെ കോണില്‍ ചില വരികള്‍ എഴുതും - ഇന്നലെകളുടെ സന്തോഷവും ഇന്നിന്റെ വേദനയും നാളെയുടെ പ്രതീക്ഷയും. പക്ഷെ പിന്നീടൊരിക്കല്‍ പോലും അവയില്‍ ഏതെങ്കിലും ഒരു മേല്‍വിലാസത്തിലേക്ക്  കത്തെഴുതാന്‍ നമ്മളാരും ശ്രമിക്കാറില്ല . എന്റെ ജീവിതത്തില്‍ കത്തിലൂടെ വളര്‍ന്ന സൗഹൃദം സ്വപ്നമായി ഒതുങ്ങിയത് കൊണ്ടാവാം അങ്ങനൊരു ബന്ധത്തെക്കുറിച്ച്  എന്നോട് പറഞ്ഞ സഖാവിനോട്   ഒരല്‍പം അസൂയ തോന്നിയത് . 

പാവപ്പെട്ടവനെ അറിയാത്തവന്‍ ജീവിതമെന്തെന്ന് അറിയില്ല. കഷ്ട്ടപ്പാടിന്റെയും കണ്ണീരിന്റെയും വില അറിയാത്തവര്‍ ജീവിതമറിയാതെ പോകുന്നു . വിശക്കുന്നവന്റെ പാത്രത്തില്‍  ഭക്ഷണം പകര്‍ന്നു നല്ക്കത്തവന്‍ സ്വന്തം പാത്രത്തിലെ  വിഷം ഭക്ഷിക്കുന്നു.സ്വന്തം നിഴല്‍ പോലും നോക്കാന്‍ സമയമില്ലതവരായി ഓരോരുത്തരും മാറി . സുഹൃത്ത് ബന്ധങ്ങള്‍ ഇല്ലാതെ സ്നേഹം ഇല്ലാതെ ജീവിക്കുന്നവര്‍ മരിച്ചതിനു തുല്യം . ആഴങ്ങളിലേക്ക് മുങ്ങി പോകുന്ന സൂര്യനെ നോക്കി പോകല്ലേ എനിക്ക് ഇരുട്ടിനെ പേടിയാണെന്ന് പറഞ്ഞിട്ടു കാര്യമില്ല . ഒരായിരം ജന്മത്തിന്റെ സ്നേഹം പങ്കു വച്ച്  എങ്ങും പ്രകാഷപൂര്‍ണമാക്കാന്‍ സുഹൃത്ത് ബന്ധങ്ങള്‍ നാട്ടു വളര്‍ത്തുക .

Thursday, January 10, 2013

അപ്പ്രതീക്ഷിതം

അപ്രതീക്ഷിതമായ്  കിട്ടിയ നാല് അവധി ദിനങ്ങള്‍ വീട്ടിലേക്കു പോകാന്‍ മനസ്സിലുറപ്പിചവള്‍  റയില്‍വേ സ്റ്റേഷനിലെത്തി. യാത്രക്കാരും യാത്ര അയക്കാന്‍ വന്നവരും പൊട്റെര്മാരും ചെറിയ കച്ചവടക്കാരും ഒക്കെയായി നല്ല തിരക്കനുഭവപ്പെട്ടു. അതിനിടയിലൂടെ കംബാര്‍ത്മെന്റ്റ് അന്വേഷിച്ചുള്ള നടത്തം ധുസ്സഹമെന്നു പറയാതെ വയ്യ . 



പുറത്തെ തിരക്ക് പോലെ തന്നെയായിരുന്നു അകതെയും സ്ഥിതി . അവധി ആയതിനാല്‍ പലരും നാട്ടിലേക്കുള്ള യാത്രയിലാണ് . കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന എതൊരവസരവും ആരും പാഴാക്കരില്ലല്ലോ ? മൂന്ന് പേരടങ്ങുന്ന ഒരു ചെറിയ കുടുംബവും , കുറെ കോളേജ്  കുട്ടികളും കൊണ്ട് കംബാര്‍ത്മെന്റ്റ് നിറഞ്ഞു . യൗവനത്തിന്റെ ചോര തിളപ്പ് അവരുടെ ബഹളത്തില്‍ നിന്നും വ്യക്തമായിരുന്നു . ശാന്തവും സമാധാനപരവുമായ രാത്രി യാത്ര വിദൂരത്താണെന്ന് ഉറപ്പായി . ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനങ്ങളുമായ്  തീവണ്ടി നീങ്ങി തുടങ്ങി . സ്റ്റേഷന്‍ വെളിച്ചം മങ്ങി മങ്ങി വണ്ടി ഇരുട്ടിലേക്കിറങ്ങി . ആ ബഹളത്തില്‍ വായനയും ഉറക്കവും രണ്ടും നടന്നില്ല . ആദ്യത്തെ ഉത്സാഹവും ആവേശവും മരവിച്ചു . എല്ലാവരും ഉറക്കത്തിലേക്കു വീണു . ജനാലകള്‍ക്കിടയിലൂടെ മിന്നാമിനുങ്ങ് പോലെ വെളിച്ചം മിന്നി മറഞ്ഞു .

.....
.......
......

എന്തോ ബഹളം കേട്ട് ഞെട്ടി ഉണര്‍ന്നു . എന്ത് സംഭവിച്ചെന്നോ എവിടെ എത്തിയെന്നോ ഒന്നും മനസിലായില്ല അവള്‍ക്ക്. തീവണ്ടി ചലനരഹിതാണ് . നിലവിളി ശബ്ദം കാതുകളില്‍ ആഴ്ന്നിറങ്ങി . മൊബൈല്‍ വെളിച്ചത്തില്‍ അങ്ങോട്ടുമിങ്ങോട്ടും കുറെ രൂപങ്ങള്‍ നീങ്ങുന്നത് കണ്ടു. വണ്ടിക്കു തീ പിടിച്ചെന്നും ഏതോ തുരംഗത്തിനുള്ളില്‍ അകപെട്ടു എന്നും ആരോ വിളിച്ചു പറഞ്ഞു. തുറന്നു കിടന്ന വാതിലിലൂടെ ഓരോരുത്തരായി പുറത്തേക്കിറങ്ങി . മുന്നിലാണ് അപകടം സംഭവിച്ചത് . അഞ്ജാതരുടെ കരം പിടിച്ച്  നടന്നു. 
 ഒരാപത്തും വരാതെ രക്ഷപ്പെട്ടതില്‍ ആശ്വസിച്ചു   ഓരോ മനസ്സും  പക്ഷെ അവള്‍ക്കെന്തോ വല്ലായ് മ തോന്നി . സഹായിക്കാന്‍ നിലവിളിച്ചവരെ ഉപേക്ഷിച്ച്  സ്വയം രക്ഷപ്പെടാന്‍ അവളുടെ മനസ്സ് അനുവദിച്ചില്ല . അത്കൊണ്ട് തന്നെ എല്ലാരും മുന്നോട്ട് നടന്നപ്പോള്‍ അവളുടെ കാലുകള്‍ മാത്രം പിന്നോട്ട് ചലിച്ചു . എങ്ങോട്ട് പോകുന്നു എന്ന ചോദിച്ചവരോട് ആരെയെങ്കിലും രക്ഷിക്കാനാകുമോ എന്ന നോക്കിയിട്ട് വരമെന്ന് പറഞ്ഞു. ചിലര്‍ കുറ്റപ്പെടുത്തി ചിലര്‍ നിശബ്ധത പാലിച്ചു. പക്ഷെ അവള്‍ക്കൊപ്പം ആ കുട്ടികളും പുറപ്പെട്ടു.യാത്രയുടെ ആദ്യ ഖട്ടത്തില്‍ അവരുടെ സാമീപ്യം അവളുടെ സമാധാനം കളഞ്ഞെങ്കിലും ആ നിമിഷം ദൈവം ഉണ്ടെന്ന തോന്നല്‍ ദ്രിഡമായി .

അധികം മുന്നോട്ട് പോകാന്‍ അവര്‍ക്കായില്ല . ബോഗികള്‍ പലതും കത്തി നശിച്ചു . ഒരു ഡോര്‍ തള്ളി തുറന്നു . ഹൊ ... വെന്ത മനുഷ്യ മാംസത്തിന്റെ ഗന്ധം അവരുടെ  നാടികളെ തളര്‍ത്തി. ഒറ്റ നോട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല . കത്തിക്കരിഞ്ഞ്  ചിതറി കിടക്കുന്ന ശരീരങ്ങള്‍ .. വെള്ളമില്ലാതെ വരണ്ടു കീറിയ ഭൂമി പോലെ എല്ലാം ശൂന്യം . അപ്രതീക്ഷിതമായി ആ കുഞ്ഞിനെ കണ്ടു , അത് അവളുടെ ബോധമനസ്സിനെ ഉണര്‍ത്തി . തലയിലൂടെ ചോര പൊടിയുന്നുണ്ട് . കുഞ്ഞിനെ വാരിപ്പുണര്‍ന്നു . വേദന കൊണ്ടാണോ ഭയം കൊണ്ടാണോ എന്നറിയില്ല പക്ഷെ കുഞ്ഞു ഉറക്കെ കരഞ്ഞു. 

തൊട്ടടുത്ത്‌ കിടന്ന ശരീരങ്ങളിലൊന്ന്  " എന്റെ മകളെ രക്ഷിക്കണമെന്നു " അപേക്ഷിച്ചു . എരിഞ്ഞമര്‍ന്ന ശരീരത്തില്‍ ജീവന്റെ കണിക ഉള്ളതായി അവള്‍ക്ക് തോന്നിയില്ല . മറ്റാരെയും രക്ഷിക്കനില്ലെന്നു മനസിലാക്കി അവര്‍ നടന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരമ്മ അവളുടെ വിശപ്പകറ്റി. ഒന്നുമറിയാതെ ഒന്നുമോര്‍ക്കാതെ അവളുടെ നെഞ്ചില്‍ ചേര്‍ന്നവള്‍ മയങ്ങി .

ആ കുഞ്ഞിനെ രക്ഷിക്കനാണോ അപ്പ്രതീക്ഷിതമായ അവധിയും യാത്രയും അപകടവും സംഭവിച്ചതെന്ന് അവള്‍ ഓര്‍ത്തു തന്റെ കുഞ്ഞിന്‍ രക്ഷിക്കണമെന്ന് പറഞ്ഞ അമ്മയുടെ വാക്കുകള്‍ അവളുടെ മനസിനെ അസ്വസ്ഥമാക്കി . കുഞ്ഞിനെ ഉപേക്ഷിക്കാന്‍ മനസ്സനുവധിച്ചില്ല . നാളെ ആ കുഞ്ഞിനെ തെരുവിലോ വേശ്യാലയത്തിലോ കാണാന്‍ അവള്‍ ആഗ്രഹിച്ചില്ല . 

അപ്പ്രതീക്ഷിതമായി കിട്ടിയ കുഞ്ഞ്  ശാരിയോ സൌമ്യയോ ജ്യോതിയോ ആവാതിരിക്കാന്‍ , ജീവിതത്തിന്റെ ഭാഗമാക്കി അവള്‍ നടന്നു .