മിന്നുക്കെട്ടിനു ഇനിയും സമയമുണ്ട് . ഞാനും കുടുംബവും നേരത്തെ പള്ളിയില്‍ എത്തി. എല്ലാവരും വളരെ സന്തോഷത്തിലാണ് . സ്വര്‍ഗത്തില്‍ തീരുമാനിക്കപ്പെട്ട വിവാഹം ഭൂമിയില്‍ പൂവണിയുന്നതിന്റെ സന്തോഷം . വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്ന രണ്ടു വ്യക്തികള്‍ ഒത്തുചേര്‍ന്നു ഒരു പുതിയ ലോകം സൃഷ്ട്ടിക്കാനുള്ള പുറപ്പാടിലാണ് . ഞാന്‍ എല്ലാവരെയും മാറി മാരിനോക്കി. മൂന്നു പേര്‍ ഒഴികെ മറ്റെല്ലാവരും തിരക്കിലാണ്. ആ കുരുന്നുകളുടെ മുഖത്ത് യാതൊരുവിധ ഭാവമാറ്റവും കണ്ടില്ല. എന്ത് സംഭവിക്കുന്നു എന്നറിയാത്ത പോലെ , അറിഞ്ഞിട്ടും ഒന്നും പറയാനോ പ്രതികരിക്കാനോ കഴിയാത്ത പോലെ. വിഭാര്യനും വിധവയും വിവാഹം സ്വര്‍ഗത്തിലാണോ തീരുമാനിക്കപ്പെട്ടത് ? എങ്കില്‍ ഞാന്‍ ആ സ്വര്‍ഗത്തെ വെറുക്കുന്നു.കുറെ വര്‍ഷങ്ങള്‍ മുന്‍പ് ഞാനും നിന്നു ആ മൂവരെ പോലെ
...
വിധി എന്ന പേടകം അപകട രൂപത്തില്‍ വന്നെന്റെ അമ്മയെ കടത്തി കൊണ്ട് പോയി . രാവണന്‍ സീതയെ പുഷ്പക വിമാനത്തില്‍ കടത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ച ജടായുവിനെ പോലെ , അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാരും വൈദ്യശാസ്ത്രവും ചിറകറ്റു വീണു . അച്ഛനും അമ്മയും അനുജനും ഞാനും കൂടിപ്പോയ ദക്ഷിണാഫ്രിക്കന്‍ യാത്രയിലാണ് എനിക്കെന്റെ അമ്മയെ നഷ്ട്ടപ്പെട്ടത് . ആ അപകടം നേരില്‍ കണ്ട എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഒരുപാട് സമയമെടുത്ത്. പക്ഷെ ഇന്നും പഠിക്കാന്‍ കഴിയുന്നില്ല. പുസ്തകം എടുത്താല്‍ അടുത്തിരുന്നു സ്നേഹത്തോടെ പഠിപ്പിക്കുന്ന അമ്മയുടെ മുഖമാണ് . സ്നേഹം കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു . ചിലപ്പോള്‍ അത് കണ്ട ദൈവത്തിനു ഞങ്ങളോട് അസൂയ തോന്നിയിട്ടുണ്ടാകും . അമ്മ ഇല്ലാതെ ഞങ്ങള്‍ക്കും ഞങ്ങള്‍ ഇല്ലാതെ അമ്മയ്ക്കും സന്തോഷിക്കാനാവില്ല എന്നറിഞ്ഞിട്ടും ദൈവം ആ ക്രൂരത ഞങ്ങളോട് ചെയ്തു. നഷ്ട്ടങ്ങള്‍ നികത്താന്‍ ആവില്ല . ഒന്നിന് പകരം മറ്റൊന്നില്ല എന്ന് തെളിയിക്കുന്ന വിധമായിരുന്നു വിധി ഞങ്ങളുടെ ജീവിതത്തില്‍ വീണ്ടും സംഹാര താണ്ടവമാടിയത് .
അച്ഛന്റെ രണ്ടാം വിവാഹം. ഒരപകടത്തില്‍ മകളെ നഷ്ട്ടപ്പെട്ട അവര്‍ ഞങ്ങളെ സ്നെഹിക്കുമെന്ന് കരുതിയ അച്ഛന് തെറ്റി.അവര്‍ ഒരിക്കലും ഞങ്ങളെ സ്നേഹിച്ചില്ല . ജോലി തിരക്കിനിടയില്‍ ഞങ്ങളെ നോക്കാന്‍ , ഒരല്പ്പന്നേരം ഞങ്ങളോടൊപ്പം ചിലവഴിക്കാന്‍ അച്ഛനും കഴിഞ്ഞില്ല..ആ അകല്‍ച്ച മൂന്നു വര്‍ഷം സഹിച്ചു. ഒറ്റപ്പെട്ട അവസ്ഥ , അമ്മയുടെ മരണം നേരില്‍ കണ്ട കറുത്ത ഓര്‍മ്മകള്‍ , ജോലി തിരക്കില്‍ ഞങ്ങളെ ഓര്‍ക്കാത്ത അച്ഛന്‍ , ഒരിക്കലും സ്നേഹിക്കാത്ത അച്ഛന്റെ രണ്ടാം ഭാര്യ . അവരെ ഒരിക്കലും എന്റെ അമ്മയുടെ സ്ഥാനത്ത് കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല . അച്ഛനെ ഞങ്ങളില്‍ നിന്നും അകറ്റാന്‍ ശ്രമിച്ച അവരെ ഞാനെങ്ങനെ സ്നേഹിക്കും ? അനുജനെയും ചേര്‍ത്ത് പിടിച്ച് , മുറിയില്‍ എങ്ങനെ ഒക്കെയോ നേരം വെളുപ്പിക്കും. എന്ത് ചെയ്യണമെന്നറിയാതെ , ആരോട് പറയണമെന്നറിയാതെ കണ്ണീരില്‍ കുതിര്‍ന്ന രാത്രികള്‍ .അച്ഛന് പരസ്ത്രീ ബന്ധമുണ്ടെന്നു പറഞ്ഞ് അവരെന്നെ രാത്രികളില്‍ ശല്യം ചെയ്തു . ഒടുവിലത് ഞാന്‍ കെട്ടി ചമച്ച കഥയായി അച്ഛന്റെ മുന്നില്‍ അവതരിപ്പിച്ചു .സ്വസ്ഥതയും സമാധാനവും ജീവിതത്തില്‍ നിന്നും അകന്നു പോയി. സ്നേഹം മാത്രം കണ്ടു വളര്‍ന്ന എനിക്ക് ഇതൊന്നും സഹിക്കാനായില്ല. അവരെ വീട്ടിലേക്ക് കൊണ്ട് വന്നതിന് അച്ഛനെ പലപ്പോഴും വെറുത്തു . അതിനൊരു അവസാനം പോലെ അച്ഛന് തീരുമാനിക്കേണ്ടി വന്നു അവരെ ഉപേക്ഷിക്കാന്‍ . നിയമപരമായി അവര്‍ വേര്‍പിരിഞ്ഞു ...
മിന്നുക്കെട്ട് കഴിഞ്ഞു. ദൈവത്തിന്റെ മാലാഖമാര്‍ നവ ദമ്പതിമാരെ അനുഗ്രഹിച്ചു , ആശംസകള്‍ അര്‍പ്പിച്ചു. പിതാവിന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തില്‍ അവര്‍ ഒരുമിച്ചു.എല്ലാ ചടങ്ങുകളും കഴിഞ്ഞ് പള്ളിമുറ്റത്ത് പടവുകള്‍ ഇറങ്ങുമ്പോഴും ആ മൂന്നു പേരുടെ നിസംഗത മാറിയിരുന്നില്ല .
No comments:
Post a Comment