Friday, January 11, 2013

സൗഹൃദം

സൗഹൃദം ,ഏത്  കാലഖട്ടത്തിലും പ്രായഭേദമന്യേ ജീവിതത്തിലേക്ക് കടന്നു വരുന്ന അഥിതിയാണ് - നിനച്ചിരിക്കാത്ത സാഹചര്യങ്ങളില്‍ കടന്നു വരുന്നവര്‍ , കൂടെ ഉണ്ടാവണമെന്ന് പ്രതീക്ഷിച്ച നിമിഷം എങ്ങോ മറയുന്ന കൂട്ടുകാര്‍ , ജീവിതാവസാനം വരെ പ്രാണവായു പോലെ കൂടെ നില്‍ക്കുന്നവര്‍ . പലപ്പോഴും അവരുടെ സ്നേഹത്തിനും വാത്സല്യത്തിനും ആത്മാര്‍ഥതയ്ക്കും പകരം വയ്ക്കാന്‍ കഴിയാറില്ല.

പണ്ടൊക്കെ ഒരേ ക്ളാസ്സിലോ വിദ്യാലയത്തിലോ പഠിക്കുന്നവരായിരുന്നു സുഹൃത്തുക്കള്‍ ,  വരമ്പത്തൂടെ നടന്നും അടിയുണ്ടാക്കിയും വിദ്യാലയത്തിലെത്തി അടുത്തിരുന്നു കുസൃതിയും കുറുമ്പും കാട്ടുന്നവര്‍ . കാലചക്രം ഒരുപാട് മുന്നോട്ട്  പോയി  .. . ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്ക് അന്റര്‍ട്ടിക്കയില്‍ വരെ കൂട്ടുകാരുണ്ട് . സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഫേസ് ബുക്ക്‌  ആണ് അതിനു കാരണം . ഒരു പുതു ജീവന്‍ ഭൂമിയിലേക്ക് പിറന്നു വീണാല്‍ നൂലുകെട്ട് , പേരിടീല്‍ , ചോറൂണ് ഇതൊക്കെ ആയിരുന്നു ചടങ്ങുകള്‍ പക്ഷെ ഇപ്പൊ ഒരു പുതിയ ചടങ്ങും കൂടി ഉണ്ട്  ( നിങ്ങളില്‍ എത്ര പേര്‍ക്കിത് അറിയാമെന്ന് അറിയില്ല ) കുഞ്ഞിന്റെ പേരില്‍ ഒരു ഇ മെയില്‍ ഐ ഡി . തമാശ അല്ല കേട്ടോ .മറ്റാരെങ്കിലും ആ പേരില്‍ ഐ ഡി എടുത്താല്‍  തന്റെ കുഞ്ഞിനൊരു മേല്‍വിലാസം ഇല്ലാതാകില്ലേ എന്ന് ചിന്തിക്കുന്ന രക്ഷകര്താക്കള്‍ നമുക്കിടയിലുണ്ട് . ഈ അച്ഛനമ്മമാരുടെ മക്കള്‍ ഫേസ് ബുക്ക്‌ സൗഹൃദത്തില്‍ താത്പര്യം കാണിക്കുന്നതില്‍ ആശ്ചര്യപ്പെട്ടിട്ടോ അവരെ കുറ്റം പറഞ്ഞിട്ടോ കാര്യമില്ല. 


ഇടയ്ക്കെപ്പോഴോ കതില്ലൂടെ വളര്‍ന്ന സൗഹൃദത്തിന്റെ കഥ കേട്ടു . കേട്ടപ്പോള്‍ ഒന്ന് ഞെട്ടി . അങ്ങനൊക്കെ സംഭവിക്കുമോ? ഇന്നത്തെ പല ബന്ധങ്ങളും നിലനില്‍ക്കുന്നത്  മൊബൈല്‍ കമ്പനികളുടെ കാരുണ്യം കൊണ്ടാണ്. എന്തെ സംശയമുണ്ടോ? എസ് എം എസ് അല്ലെങ്കില്‍ ഒരു മിസ്സ്ട് കാള്‍ ഇതല്ലേ സത്യം? ചിലപ്പോള്‍ വിളിക്കും എപ്പോഴനെന്നല്ലേ സ്വന്തം ആവശ്യങ്ങള്‍ക്കായി അവരുടെ സഹായം അഭ്യര്‍ധിക്കാന്‍ .കലാലയങ്ങളില്‍ നിന്ന് വിട വാങ്ങുമ്പോള്‍ ഏതെങ്കിലും പുസ്തകത്തിന്റെ കോണില്‍ ചില വരികള്‍ എഴുതും - ഇന്നലെകളുടെ സന്തോഷവും ഇന്നിന്റെ വേദനയും നാളെയുടെ പ്രതീക്ഷയും. പക്ഷെ പിന്നീടൊരിക്കല്‍ പോലും അവയില്‍ ഏതെങ്കിലും ഒരു മേല്‍വിലാസത്തിലേക്ക്  കത്തെഴുതാന്‍ നമ്മളാരും ശ്രമിക്കാറില്ല . എന്റെ ജീവിതത്തില്‍ കത്തിലൂടെ വളര്‍ന്ന സൗഹൃദം സ്വപ്നമായി ഒതുങ്ങിയത് കൊണ്ടാവാം അങ്ങനൊരു ബന്ധത്തെക്കുറിച്ച്  എന്നോട് പറഞ്ഞ സഖാവിനോട്   ഒരല്‍പം അസൂയ തോന്നിയത് . 

പാവപ്പെട്ടവനെ അറിയാത്തവന്‍ ജീവിതമെന്തെന്ന് അറിയില്ല. കഷ്ട്ടപ്പാടിന്റെയും കണ്ണീരിന്റെയും വില അറിയാത്തവര്‍ ജീവിതമറിയാതെ പോകുന്നു . വിശക്കുന്നവന്റെ പാത്രത്തില്‍  ഭക്ഷണം പകര്‍ന്നു നല്ക്കത്തവന്‍ സ്വന്തം പാത്രത്തിലെ  വിഷം ഭക്ഷിക്കുന്നു.സ്വന്തം നിഴല്‍ പോലും നോക്കാന്‍ സമയമില്ലതവരായി ഓരോരുത്തരും മാറി . സുഹൃത്ത് ബന്ധങ്ങള്‍ ഇല്ലാതെ സ്നേഹം ഇല്ലാതെ ജീവിക്കുന്നവര്‍ മരിച്ചതിനു തുല്യം . ആഴങ്ങളിലേക്ക് മുങ്ങി പോകുന്ന സൂര്യനെ നോക്കി പോകല്ലേ എനിക്ക് ഇരുട്ടിനെ പേടിയാണെന്ന് പറഞ്ഞിട്ടു കാര്യമില്ല . ഒരായിരം ജന്മത്തിന്റെ സ്നേഹം പങ്കു വച്ച്  എങ്ങും പ്രകാഷപൂര്‍ണമാക്കാന്‍ സുഹൃത്ത് ബന്ധങ്ങള്‍ നാട്ടു വളര്‍ത്തുക .

No comments:

Post a Comment