Thursday, January 10, 2013

അപ്പ്രതീക്ഷിതം

അപ്രതീക്ഷിതമായ്  കിട്ടിയ നാല് അവധി ദിനങ്ങള്‍ വീട്ടിലേക്കു പോകാന്‍ മനസ്സിലുറപ്പിചവള്‍  റയില്‍വേ സ്റ്റേഷനിലെത്തി. യാത്രക്കാരും യാത്ര അയക്കാന്‍ വന്നവരും പൊട്റെര്മാരും ചെറിയ കച്ചവടക്കാരും ഒക്കെയായി നല്ല തിരക്കനുഭവപ്പെട്ടു. അതിനിടയിലൂടെ കംബാര്‍ത്മെന്റ്റ് അന്വേഷിച്ചുള്ള നടത്തം ധുസ്സഹമെന്നു പറയാതെ വയ്യ . 



പുറത്തെ തിരക്ക് പോലെ തന്നെയായിരുന്നു അകതെയും സ്ഥിതി . അവധി ആയതിനാല്‍ പലരും നാട്ടിലേക്കുള്ള യാത്രയിലാണ് . കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന എതൊരവസരവും ആരും പാഴാക്കരില്ലല്ലോ ? മൂന്ന് പേരടങ്ങുന്ന ഒരു ചെറിയ കുടുംബവും , കുറെ കോളേജ്  കുട്ടികളും കൊണ്ട് കംബാര്‍ത്മെന്റ്റ് നിറഞ്ഞു . യൗവനത്തിന്റെ ചോര തിളപ്പ് അവരുടെ ബഹളത്തില്‍ നിന്നും വ്യക്തമായിരുന്നു . ശാന്തവും സമാധാനപരവുമായ രാത്രി യാത്ര വിദൂരത്താണെന്ന് ഉറപ്പായി . ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനങ്ങളുമായ്  തീവണ്ടി നീങ്ങി തുടങ്ങി . സ്റ്റേഷന്‍ വെളിച്ചം മങ്ങി മങ്ങി വണ്ടി ഇരുട്ടിലേക്കിറങ്ങി . ആ ബഹളത്തില്‍ വായനയും ഉറക്കവും രണ്ടും നടന്നില്ല . ആദ്യത്തെ ഉത്സാഹവും ആവേശവും മരവിച്ചു . എല്ലാവരും ഉറക്കത്തിലേക്കു വീണു . ജനാലകള്‍ക്കിടയിലൂടെ മിന്നാമിനുങ്ങ് പോലെ വെളിച്ചം മിന്നി മറഞ്ഞു .

.....
.......
......

എന്തോ ബഹളം കേട്ട് ഞെട്ടി ഉണര്‍ന്നു . എന്ത് സംഭവിച്ചെന്നോ എവിടെ എത്തിയെന്നോ ഒന്നും മനസിലായില്ല അവള്‍ക്ക്. തീവണ്ടി ചലനരഹിതാണ് . നിലവിളി ശബ്ദം കാതുകളില്‍ ആഴ്ന്നിറങ്ങി . മൊബൈല്‍ വെളിച്ചത്തില്‍ അങ്ങോട്ടുമിങ്ങോട്ടും കുറെ രൂപങ്ങള്‍ നീങ്ങുന്നത് കണ്ടു. വണ്ടിക്കു തീ പിടിച്ചെന്നും ഏതോ തുരംഗത്തിനുള്ളില്‍ അകപെട്ടു എന്നും ആരോ വിളിച്ചു പറഞ്ഞു. തുറന്നു കിടന്ന വാതിലിലൂടെ ഓരോരുത്തരായി പുറത്തേക്കിറങ്ങി . മുന്നിലാണ് അപകടം സംഭവിച്ചത് . അഞ്ജാതരുടെ കരം പിടിച്ച്  നടന്നു. 
 ഒരാപത്തും വരാതെ രക്ഷപ്പെട്ടതില്‍ ആശ്വസിച്ചു   ഓരോ മനസ്സും  പക്ഷെ അവള്‍ക്കെന്തോ വല്ലായ് മ തോന്നി . സഹായിക്കാന്‍ നിലവിളിച്ചവരെ ഉപേക്ഷിച്ച്  സ്വയം രക്ഷപ്പെടാന്‍ അവളുടെ മനസ്സ് അനുവദിച്ചില്ല . അത്കൊണ്ട് തന്നെ എല്ലാരും മുന്നോട്ട് നടന്നപ്പോള്‍ അവളുടെ കാലുകള്‍ മാത്രം പിന്നോട്ട് ചലിച്ചു . എങ്ങോട്ട് പോകുന്നു എന്ന ചോദിച്ചവരോട് ആരെയെങ്കിലും രക്ഷിക്കാനാകുമോ എന്ന നോക്കിയിട്ട് വരമെന്ന് പറഞ്ഞു. ചിലര്‍ കുറ്റപ്പെടുത്തി ചിലര്‍ നിശബ്ധത പാലിച്ചു. പക്ഷെ അവള്‍ക്കൊപ്പം ആ കുട്ടികളും പുറപ്പെട്ടു.യാത്രയുടെ ആദ്യ ഖട്ടത്തില്‍ അവരുടെ സാമീപ്യം അവളുടെ സമാധാനം കളഞ്ഞെങ്കിലും ആ നിമിഷം ദൈവം ഉണ്ടെന്ന തോന്നല്‍ ദ്രിഡമായി .

അധികം മുന്നോട്ട് പോകാന്‍ അവര്‍ക്കായില്ല . ബോഗികള്‍ പലതും കത്തി നശിച്ചു . ഒരു ഡോര്‍ തള്ളി തുറന്നു . ഹൊ ... വെന്ത മനുഷ്യ മാംസത്തിന്റെ ഗന്ധം അവരുടെ  നാടികളെ തളര്‍ത്തി. ഒറ്റ നോട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല . കത്തിക്കരിഞ്ഞ്  ചിതറി കിടക്കുന്ന ശരീരങ്ങള്‍ .. വെള്ളമില്ലാതെ വരണ്ടു കീറിയ ഭൂമി പോലെ എല്ലാം ശൂന്യം . അപ്രതീക്ഷിതമായി ആ കുഞ്ഞിനെ കണ്ടു , അത് അവളുടെ ബോധമനസ്സിനെ ഉണര്‍ത്തി . തലയിലൂടെ ചോര പൊടിയുന്നുണ്ട് . കുഞ്ഞിനെ വാരിപ്പുണര്‍ന്നു . വേദന കൊണ്ടാണോ ഭയം കൊണ്ടാണോ എന്നറിയില്ല പക്ഷെ കുഞ്ഞു ഉറക്കെ കരഞ്ഞു. 

തൊട്ടടുത്ത്‌ കിടന്ന ശരീരങ്ങളിലൊന്ന്  " എന്റെ മകളെ രക്ഷിക്കണമെന്നു " അപേക്ഷിച്ചു . എരിഞ്ഞമര്‍ന്ന ശരീരത്തില്‍ ജീവന്റെ കണിക ഉള്ളതായി അവള്‍ക്ക് തോന്നിയില്ല . മറ്റാരെയും രക്ഷിക്കനില്ലെന്നു മനസിലാക്കി അവര്‍ നടന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരമ്മ അവളുടെ വിശപ്പകറ്റി. ഒന്നുമറിയാതെ ഒന്നുമോര്‍ക്കാതെ അവളുടെ നെഞ്ചില്‍ ചേര്‍ന്നവള്‍ മയങ്ങി .

ആ കുഞ്ഞിനെ രക്ഷിക്കനാണോ അപ്പ്രതീക്ഷിതമായ അവധിയും യാത്രയും അപകടവും സംഭവിച്ചതെന്ന് അവള്‍ ഓര്‍ത്തു തന്റെ കുഞ്ഞിന്‍ രക്ഷിക്കണമെന്ന് പറഞ്ഞ അമ്മയുടെ വാക്കുകള്‍ അവളുടെ മനസിനെ അസ്വസ്ഥമാക്കി . കുഞ്ഞിനെ ഉപേക്ഷിക്കാന്‍ മനസ്സനുവധിച്ചില്ല . നാളെ ആ കുഞ്ഞിനെ തെരുവിലോ വേശ്യാലയത്തിലോ കാണാന്‍ അവള്‍ ആഗ്രഹിച്ചില്ല . 

അപ്പ്രതീക്ഷിതമായി കിട്ടിയ കുഞ്ഞ്  ശാരിയോ സൌമ്യയോ ജ്യോതിയോ ആവാതിരിക്കാന്‍ , ജീവിതത്തിന്റെ ഭാഗമാക്കി അവള്‍ നടന്നു .

1 comment:

  1. ee manasullavar undarunnel enne ee country nannayipoyene..

    ReplyDelete