Monday, February 25, 2013

നിന്‍ പ്രണയം



ഇല തുമ്പുകളില്‍ തൊട്ടു തലോടി വീഴുന്ന
മഴത്തുള്ളിയാണു നിന്‍ പ്രണയം
എന്‍റെ മനസ്സിന്‍റെ താളത്തിലലിഞ്ഞു -
ചേര്‍ന്നൊഴുകുന്ന പുഴയാണു പ്രണയം
മനസ്സൊന്നു നീ അറിഞ്ഞെങ്കില്‍


നിശയുടെ സ്വപ്നമായി ഇരുളില്‍ നീ വന്നു
തഴുകി തലോടുമെന്‍ മനസ്സില്‍
ലോല ലോലമാം വാരി പുണര്‍ന്നു നീ
മെല്ലെ എന്നെ ഉണര്‍ത്തി
പ്രണയം പങ്കിട്ടു നമ്മള്‍

വട വൃക്ഷത്തിന്‍ തളിര്‍ ലതകളാം നിന്‍
കര സ്പര്‍ശമേറ്റു മയങ്ങാന്‍ 
 നിന്‍ മടിത്തട്ടില്‍ തല ചായ്ച്ചു വയ്ക്കുവാന്‍
മനസ്സൊന്നു വീണ്ടും കൊതിച്ചു
ഇത്രമേലൊന്നിച്ച ആഗ്രഹങ്ങള്‍
പുഴ പോലെ ഒഴുകുമെന്‍ മനസ്സില്‍

No comments:

Post a Comment