ഒരു വേനല്‍ മഴയുടെ കുളിര്‍ സ്പര്‍ശം പോല്‍,
ആര്‍ദ്രമാം മിഴികളെ തൊട്ടുണര്‍ത്തി ,
എന്‍ ആത്മാവില്‍ സ്നേഹത്തിന്‍ നിറം ചാര്‍ത്തി .
നിര്‍മ്മലമാം നിന്‍ മനതാരും,
കല്പാന്ത സൂര്യനാം നയനങ്ങളും;
മധുവേണു നാദം പോല്‍ നിന്‍ വാണിയും ,
ശങ്കിച്ചു ഞാന്‍ , "നീ ശ്രീദേവിയോ ?"
അവിരാമമായോരീ ജീവിതത്തില്‍
എന്‍ വഴികാട്ടിയായ്, ആത്മസഖിയായ് നീ ,
മൂകാന്ധപാതയില്‍ കൈ കോര്‍ത്തപ്പോള്‍
സ്നേഹ സാഫല്യ സ്വര്‍ലോകം പുല്‍കി നാം.
പ്രണയാനുഭൂതിയില്‍ ഒന്നായി നാം,
ജീവിത യാത്രയില്‍ മുന്നേറുമ്പോള്‍
ഒരു മുത്തശ്ശി കഥയിലെ ദേവതപോല്‍ നീ ,
എന്നെ തനിച്ചാക്കി മാഞ്ഞതെവിടെ?
No comments:
Post a Comment