Saturday, May 30, 2020

Come back home

Your smile welcomed this morning,
Your songs soothed my wake-up 
Gaiety mind filled with love
Reinstated the wandering thoughts

Nothing lasts forever
A flash of thunder stabbed through the glass pane
Off-tracked my senses, like a thunderclap
Stepped down from the virtual world 
To see the materialistic space

I perceived a couple of volleys
There is no life, no hopes, and no dreams
I own nothing more than torments and tears
I don't belong in this sphere
The melancholic air of desolation embraced me
My heart ceased, desire ends,
A lost life, lifeless dreams

Far away, the lonely woods patiently bided its time 
A melodious song outstretched its frequency
To drift me like withered leaves
The epilogue of my life says
 "Trace thy roots, Come back home,
 You belong to the woods
You belong to this forest
Trees anticipate your arrival soon
Back to the world of smiles, joy, and peace
Nature, thy mother protect you
Forest, thy creator guard you"

Sunday, May 24, 2020

ഓർമ്മകൾ

W: "ആ കലാലയത്തിൽ നമ്മൾ തിരഞ്ഞ പ്രണയം നമുക്കുള്ളിലാണെന്ന് നാമെന്തേ അറിയാതെ പോയി"

M:"അറിയാൻ വേണ്ടി നാമൊരിക്കലും ഞാൻ നിന്നെയോ നീ എന്നെയോ കാണാൻ ശ്രെമിച്ചില്ല"

W:"മനസ്സിൽ നോക്കാതെ കണ്ണിൽ നോക്കിയത് കൊണ്ടാണോ"

M:"ചിലപ്പോൾ അതാവും മറ്റു ചിലപ്പോൾ കണ്ണിലെ പ്രണയം കാണാൻ കഴിയാത്ത വിധം തിമിരം ബാധിച്ചിരുന്നതു കൊണ്ടാവും"

W:"കാണാൻ ശ്രമിക്കാത്തത് കൊണ്ടാണോ? ആയിരിക്കും . അതാവും ഇപ്പോഴാ മുഖം ഞാനെന്റെ ഓർമ്മകളിൽ നിന്നും തിരയാൻ ശ്രമിക്കുന്നത്"

M:"കാണുവാൻ വേണ്ടി ഞാൻ നിൻ മുന്നിൽ വന്നിരുന്നില്ല അതാണ് സത്യം.."

W:"ഇല്ല അങ്ങനല്ല സഖാവേ , ഇന്നോർത്താൽ ഞാൻ കണ്ട എല്ലാ ഫ്രയ്മിലും താങ്കളുണ്ട്"

M:"മധുരതരമായ ഓർമകളെ തിരയുവാൻ ഞാൻ എന്റെ ഓർമകളെ നിന്നിലേയ്ക് പറഞ്ഞയക്കുന്നു"

W:"കാണേണ്ടത് കാണേണ്ട സമയത്തു കണ്ടില്ലെങ്കിൽ ഇങ്ങനെ ഓർത്തെടുത്തു കാണേണ്ടി വരും. ഓർമ്മകളെ പോലും കടമെടുക്കേണ്ടി വരുന്നു"

M:"കടമെടുക്കേണ്ടി വരുന്നത് നമ്മുടെ കൈയിൽ ഇല്ലാഞ്ഞിട്ടല്ല.. 
ആ ഓർമകളെ നമ്മൾ എന്തിന്റെയോ പേരിൽ ഓർക്കാൻ ഇഷ്ടപ്പെടാത്തത് കൊണ്ടാണ്"

W:"ഇഷ്ട്ടപ്പെടുന്നതൊക്കെയും ഓർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഓർമ്മകളിൽ ജീവിക്കാനാണിഷ്ടം "

M:"ഒരേ സമയം അന്നത്തെ ബ്ലാക്ക് &വൈറ്റ് ഓർമകൾക്ക് ഇന്ന് ചായം പൂശാൻ ശ്രേമിക്കുകയും അന്നത്തെ വർണശബളമായ ഓർമകളെ ഇന്ന് വെള്ള പൂശാനും ശ്രേമിക്കേണ്ടി വരുന്നു"

W:"ആവശ്യത്തിനും അനാവശ്യത്തിനും എടുത്ത് പൂശാൻ വിവിധ വർണ്ണങ്ങൾ നമുക്ക് ചുറ്റിലും ഉള്ളത് കൊണ്ട് ഇഷ്ട്ടത്തിനനുസരിച്ചെടുത്തു പ്രയോഗിക്കാം "

M:"ഓർമകളെ പുതുക്കി നെയ്തെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ "

W:"പുതുക്കി നെയ്യുന്ന ഓർമ്മകൾക്ക് പഴമയുടെ മാധുര്യമുണ്ടാകുമോ? "

M:"പഴമയുടെ മാധുര്യം ഉണ്ടാവില്ലെങ്കിലും പഴയ ഓർമ്മകളിൽ കാലപ്പഴക്കത്താൽ കയറിക്കൂടിയ ചവർപ്പ് മാറ്റാമായിരുന്നു "

W:"പണിക്കൂലി കൊടുത്തു പഴയമയുടെ മാറ്റ് കൂട്ടുന്നതിലും നല്ലത് ആധുനികതയെ ഉൾക്കൊള്ളുന്നതല്ലേ ?"

M:"അതെ ആധുനികതയിൽ നിറയുന്നതൊക്കെയും നീ തന്ന ഓർമ്മകൾ ആവുന്നു എന്നതാണ് ഇപ്പോൾ എന്റെ ആശ്വാസം"

W:"പ്രാചീനമോ ആധുനികമോ ആയ ഓർമ്മകൾ നമുക്കിടയിൽ വേണ്ട സഖാവേ. ആ പഴയ ബ്ലാക് ആൻഡ് വൈറ്റ് ഫ്രെയിമിലുള്ള സഖാവാണ് ജീവിച്ചിരുന്നത്. വെള്ള പൂശാത്ത ഓർമ്മകളിലെ സഖാവ്. ചുവപ്പിനെ പ്രണയിച്ച സഖാവ്. ആ സഖാവിനെ ഓർക്കാനിഷ്ടം "


പറയുവാനാവാത്ത

മിഴിനീർ പൊഴിക്കാത്ത പകലുകളും 
നിന്നെയോർത്തിരുന്ന രാവുകളും 
അരികിലിരുന്നുനിൻ ശ്വാസ നിശ്വാസത്തിൽ 
ജീവിതമാസ്വദിച്ച നിമിഷങ്ങളും
അകലെയിരുന്നു മൊഴികളെ 
താലോലിച്ചു നെയ്ത സ്വപ്നങ്ങളും 
മിഴികളിൽ നീ കണ്ട പ്രണയം 
ഒളിപ്പിക്കാൻ ശ്രമിച്ച പുഞ്ചിരികളും 
നിശയുടെ മറയിലൊളിഞ്ഞു നോക്കും താരകളും 
പ്രണയം ചൊരിയാനെത്തിയ മേഘങ്ങളും 

ആ  പേമാരിയിൽ  
ഒഴുകിയൊടുവിലെത്തിയതോ  
സ്വപ്നങ്ങളെ മരവിപ്പിക്കും വേദനകൾ 
വിതയ്ക്കും കവിയരങ്ങിൽ.  
നിന്നോട് പറയുവാനാശിച്ചതെല്ലാം 
ഞാൻ മനഃപാഠമാക്കി വച്ചെങ്കിലും 

നീറുന്നൊരേകാന്തതയിൽ 
നീ കടന്നു വന്ന  നിമിഷം  
വിശ്വസിക്കാനായില്ലെനിക്കെൻ മിഴികളെ 
പകുത്തു നല്കാനായില്ലെനിക്കെൻ ഹൃദയം  
പറയുവാനായില്ലെനിക്കെൻ പ്രണയം 
കനവിലും നിനവിലും 
നീ മാത്രമാണെന്ന് ചൊല്ലുവാനായില്ല 

അറിയില്ലൊരിക്കലും നീയെനിക്കാരാണെന്ന സത്യം 
അറിഞ്ഞാലുമൊരിക്കലും അടുക്കുവാനാവില്ല 
നമുക്കീ ജീവിത വീഥിയിൽ. 
പെയ്തു തോരാത്ത മഴയായി 
മണ്ണിലേക്കാഴ്ന്നിറങ്ങുമ്പോഴും 
നിന്നെ പ്രണയിച്ചു മരിക്കാതെ 
ഞാനിവിടുണ്ടാകും 

Thursday, May 21, 2020

ഹർഷയുടെ സ്കൂൾ

 ഹർഷാ .. ഹർഷാ ... 
"ഗുഡ് മോർണിംഗ് 'അമ്മ "
ആ ഗുഡ് മോർണിംഗ് കിട്ടിയാൽ പിന്നെ മോർണിംഗ് മാത്രമല്ല ആ ദിവസം മുഴുവൻ ഗുഡ് ആയില്ലെങ്കിലെ അതിശയമുള്ളൂ. ഇതെന്റെ മാത്രം അഭിപ്രായം അല്ല ഹരിയേട്ടനും അത് തന്നെയാണ് പറയാറുള്ളത്.
"ഗുഡ് മോർണിംഗ് ബേബി  " 
കിടക്കയിലാണെങ്കിലും അടുക്കളയിലാണെങ്കിലും മറ്റെന്ത് ജോലിയിലാണെങ്കിലും പതിവ് തെറ്റിക്കാത്ത ഒന്നുണ്ട്, കെട്ടിപ്പിടിച്ചൊരുമ്മ. നിഷ്കളങ്കമായ അവളുടെ സ്നേഹത്തിന്റെ ആവിഷ്കാരം. എന്റെ ലോകത്തിലേക്ക് അവൾ വന്നതുമുതൽ പുലരികളെ സുന്ദരമാക്കുന്നതും മറ്റൊന്നുമല്ല.  പലപ്പോഴും തോന്നിയിട്ടുണ്ട്  അവളുടെ സന്തോഷവും സങ്കടവും  സ്നേഹ പ്രകടനവും ചില ശീലങ്ങളുമെല്ലാം അച്ഛനെപ്പോലെ തന്നെയാണെന്ന്. ഹരിയേട്ടന്റെയും ഹർഷയുടെയും സ്നേഹത്തിൽ  വിടരുന്ന മഴവില്ലിൻ വർണ്ണങ്ങളേറെയാണ്‌.

 രാവിലത്തെ തിരക്കുകൾ പതിവ് പോലെ ഉണ്ടെങ്കിലും അന്നത്തെ തിരക്ക് ഹർഷക്ക് വേണ്ടിയാണ്. ഇന്നാണ് അവളുടെ അഡ്മിഷൻ. രാവിലെ 10 .30 ക്കാണ് അപ്പോയ്ൻമെൻറ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലെ സംസാരത്തിൽ ഏറ്റവും കൂടുതൽ വരുന്നത് അവളുടെ സ്കൂളിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം അപ്പൂപ്പനെയും അമ്മൂമ്മയേയും കാണാൻ പോയപ്പോൾ ഞാൻ ശ്രദ്ധിച്ചു ഹർഷക്ക് സ്കൂളിൽ പോകാനുള്ള താല്പര്യം. അവൾ ആഗ്രഹിച്ചത് കഥകൾ വായിക്കണം, ബുക്ക് ഷെൽഫിൽ ഒളിച്ചിരിക്കുന്ന പുസ്തകങ്ങളെ തിരഞ്ഞു പിടിക്കണം, അല്ലെങ്കിൽ പുസ്തകങ്ങളിൽ ഒളിച്ചിരിക്കണം, അവളുടെതായ ലോകമുണ്ടാക്കണം. സ്വപ്‌നങ്ങൾ കോർത്തൊരു ജീവിതം.  അത് കൊണ്ടാവും ആരും വിളിക്കാതെ തന്നെ ഇന്ന് ഉറക്കമുണർന്നത്. 

അവളെ  പല്ലു തേയ്ക്കാൻ നിർത്തിയിട്ട് ഞാൻ ചായ എടുക്കാൻ പോയി. ഹരിയേട്ടൻ കളിച്ചിട്ടു വരാൻ സമയമാകുന്നു. സമയത്തിന് കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ രാവിലെ മുഖം മാറും. മനസ്സിൽ വിചാരിച്ചപ്പോഴേക്കും ആളെത്തി.
"അച്ഛന്റെ സുന്ദരിക്കുട്ടി എവിടെ ?"
കേൾക്കാത്ത താമസം കൈയ്യിലിരുന്ന ബ്രഷ് ബേസിനിൽ ഇട്ടിട്ടവളോടിപ്പോയി. 
എന്റെ മോള് പല്ലു തേച്ചോന്നുള്ള ചോദ്യത്തിനെ കള്ളച്ചിരിയിൽ ഒതുക്കാൻ ശ്രമിച്ചത് മനസ്സിലായിട്ടെന്ന പോലെ ഹരിയേട്ടൻ അവളെ പല്ലു തേയ്പ്പിക്കാൻ കൊണ്ട് പോയി. അച്ഛനെ കണ്ടാൽ പിന്നെ അവൾക്ക് വേറാരും വേണ്ട. അച്ഛന്റെ പൊന്നുമോൾ ഹർഷ. അവൾ ജനിക്കുന്നതിനു മുന്നേ തന്നെ ഹരിയേട്ടൻ പേരൊക്കെ തീരുമാനിച്ചിരുന്നു. 
അതിനു പിന്നിലുമുണ്ട് കഥ. ജീവിതം പലപ്പോഴും കഥകൾ കോർത്തെടുക്കേണ്ടി വരും.
ക്യാപ്റ്റൻ ഹർഷൻ. തിരുവനന്തപുരം മണക്കാട് സ്വദേശി. 2007- ൽ കാശ്മീരിൽ നടന്ന  ഒരേറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് വേണ്ടി ജീവൻ സമർപ്പിച്ചു. മനസ്സിലേറ്റുന്ന ഓരോന്നിനു വേണ്ടിയും എന്തും സമർപ്പിക്കാൻ നമ്മൾ തയ്യാറാകും.  അശോക ചക്രം നൽകി രാജ്യം ആ ധീര യോദ്ധാവിനെ ആദരിച്ചു.  അന്നേ മനസ്സിലുറപ്പിച്ചതാണ് ആണായാൽ ഹർഷൻ പെണ്ണായാൽ ഹർഷ എന്ന് പേരിടുമെന്ന് . 

പല്ലൊക്കെ തേച്ചു അവർ വന്നപ്പോഴേക്കും അവൾക്കുള്ള പാലും, ഹരിയേട്ടന്റെ ചായയും എന്റെ കാപ്പിയും തയ്യാറായിരുന്നു. ചായയും പത്രവും ഇല്ലെങ്കിൽ ലോകമവസാനിക്കുപ്പോലെയാണ് ഹരിയേട്ടന്. അതിനിടയിൽ ആരെങ്കിലുമെന്തെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ ഒന്നും മറുപടി കാണില്ല. പാല് കുടിക്കുന്നതിനിടയിൽ  ഇന്ന് ഹർഷക്കൊരുപാട് സംശയങ്ങളാണ്. -- എന്തിനാണ് സ്കൂളിൽ പോകുന്നത്, അവിടെ ആരൊക്കെ കാണും, കളിക്കാൻ പറ്റുമോ, ഉറങ്ങാൻ പറ്റുമോ , അമ്മയും കൂടെ വരുമോ ,  അങ്ങനെ ചോദ്യങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ഞാനോർത്തു പണ്ടെന്നെ സ്കൂളിൽ ചേർക്കാൻ പോയ സമയം ഞാനിതു പോലെ എന്റമ്മയോട് ചോദിച്ചിട്ടുണ്ടാകുമോ? അതിനെന്താവും 'അമ്മ പറഞ്ഞ മറുപടി. ഒന്നും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അവളുടെ കുഞ്ഞു മനസ്സിനെ എന്ത് പറഞ്ഞാണ് മനസ്സിലാക്കുക . ഹരിയേട്ടൻ മാധ്യമലോകത്താണ്. അവർ സൃഷ്ട്ടിക്കുന്ന വഴികളിലൂടെ ചായയുമായി സഞ്ചരിച്ചില്ലെങ്കിൽ ജീവിതത്തിലുണ്ടാകുന്ന നഷ്ട്ടം ഭീകരമാണെന്ന പോലെ. ഹർഷ എന്റെ മറുപടിക്കായി മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. 

ഗ്ലാസ് അവളുടെ ചുണ്ടോട് ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു : 
നമ്മുടെ വീട് പോലെ തന്നെയാണ് സ്കൂളും. നമ്മൾ വീട്ടിലിരുന്ന് ചെയ്യുന്ന കാര്യങ്ങൾ മറ്റു കുട്ടികളോടൊപ്പം ചെയ്യാം. അവിടെ കുട്ടികൾ മാത്രമല്ല, ടീച്ചറുണ്ടാവും , ആയമാരുണ്ടാവും, കളിക്കാൻ ഗ്രൗണ്ട് കാണും , കളർ ചെയ്യാനുള്ള പുസ്തകങ്ങൾ, സ്റ്റോറി ബുക്ക്സ് പിന്നെ കളിപ്പാട്ടങ്ങൾ ,  പുതിയ കൂട്ടുകാരെ കിട്ടും, പുത്തൻ കളികൾ പഠിക്കാം, ചിത്രം വരയ്ക്കാം  അങ്ങനെ ഒരുപാടൊരുപാടുണ്ട് സ്കൂളിൽ.. "
പറയുന്നത് കേട്ടിരിക്കാൻ അവൾക്കിഷ്ടമാണ്. പിണക്കമൊന്നുമില്ലാതെ പാല് മുഴുവനും കുടിച്ചു. പക്ഷെ വീണ്ടും എന്തൊക്കൊയോ കേൾക്കാൻ പ്രതീക്ഷയോടെ അവളെന്നെ തന്നെ നോക്കിയിരുന്നു. 

"ഇന്നലെ രാത്രി നമ്മൾ വായിച്ചത് ഓർക്കുന്നുണ്ടോ? സ്വപ്നലോകത്തിൽ സഞ്ചരിക്കുന്ന ആലീസിനെ? ബുക്കിന്റെ പേര് ഓർമ്മയുണ്ടോ മോൾക്ക് ? ആലിസ് ഇൻ വണ്ടർലാൻഡ് . എല്ലാ രാത്രിയും മോൾക്ക് കഥ വായിച്ചു തരുന്നത് ഞാനോ അച്ഛനോ അല്ലേ? എന്നും അമ്മയ്ക്കും അച്ഛനും വായിച്ചു തരാൻ പറ്റില്ലല്ലോ. മോൾക്ക് തനിച്ചു വായിക്കണ്ടേ. സ്കൂളിൽ പോകുമ്പോൾ വായിക്കാൻ പഠിക്കാം. വായിക്കാൻ പഠിച്ചാൽ ഒരുപാട് പുതിയ കഥകൾ വായിക്കാം,  സ്വന്തമായി കഥ എഴുതാം, ദാ അച്ഛനെ പോലെ പത്രം വായിക്കാം, പുതിയ ആളുകളെ പരിചയപ്പെടാം, ബസ്സിൽ പോകാം, റോഡിലൂടെ പോകുന്ന ആളുകളെ കാണാം, അവരെ കുറിച്ച് മനസ്സിലാക്കാം, വലുതാകുമ്പോ ജോലിക്കു പോകാം,   അങ്ങനെ മോൾക്കിഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാം."

പറഞ്ഞതിലും നേരത്തെ സ്കൂളിലെത്തി ഞങ്ങൾ. നട്ടുച്ചയ്ക്ക് കടൽക്കരയിൽ പോയ പോലെ വിജനമായിരുന്നു സ്കൂൾ. കൊറോണ കുട്ടികളെ സ്കൂളിൽ ചേർക്കാൻ വന്നാലോ എന്ന് ഭയന്നിട്ടാവും അരങ്ങിൽ മനുഷ്യരില്ലാത്തത്.  പ്രതീക്ഷിച്ചതിലും നേരത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞു.
അക്ഷരങ്ങളുടെ ലോകത്തിലേക്ക് ഹർഷയും ചുവട് വച്ചു. അവളുടെ ഇഷ്ടം കഥകളിൽ നിന്നും വഴി മാറുമോന്നറിയില്ല. 

Monday, May 18, 2020

മേഘരാഗം

M:" നിന്നിലേക്കുള്ള വഴികളിൽ ഞാൻ തീർത്ത വേലിയിൽ മുഖമടിച്ചു ഇന്ന് ഞാൻ  വീഴുന്നു..."

W:"വീഴുമ്പോ ചുറ്റും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പാക്കിയിട്ട് എണീറ്റു പോയാൽ മതി"

M:"കാണാനായി കാഴ്ചക്കാർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.. 
ചെയ്യുന്നതൊക്കെയും കാണാൻ കൊതിച്ചവൾക്കു വേണ്ടി മാത്രം..."

W:"അവളൊരിക്കലും ആ വീഴ്ച കാണാൻ ആഗ്രഹിച്ചിട്ടില്ല. ആ വേലിയുടെ ഇടയിലൊരു വഴി എന്നും തുറന്ന് തന്നെ കിടന്നിരുന്നു"

M:"അവൾ ആഗ്രഹിച്ചത് എന്നിലെ നാളെകളെ ഞാൻ കൊതിച്ചതോ അവളോടൊപ്പം ഉള്ള ഇന്നലെകളെ.."

W:"ഇന്നലെകൾ കൊഴിഞ്ഞു പോയി സഖാവെ"

M:"വഴിമുട്ടിയവന് എല്ലാ വഴികളും അടഞ്ഞു കിടന്നിരുന്നു എന്ന മുൻവിധി.. 
ചരിത്രം അങ്ങനെ ആണ് അവനെ പഠിപ്പിച്ചത്"

W:"തെറ്റായ ചരിത്രങ്ങൾ എന്നും ശാപമാണ്"

M:"ശാപമേറ്റ ചരിത്രത്തെ ക്കാൾ കഷ്ടം ആണ് എഴുതപ്പെടാതെപോയ ചരിത്രം"

M:"ഇന്നലെകൾ കൊഴിഞ്ഞു പോയെങ്കിലും ശിശിരം അടിച്ചേൽപ്പിച്ച വേദന സഹിച്ച പൂമരത്തെ പോലെ നാളെയുടെ വസന്തം വന്നു ചേരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഞാനും..  അതിനു മാത്രം ആയി ഞാൻ ഈ മഴ നനഞ്ഞു കൊണ്ടേയിരിക്കുന്നു"

W:"പ്രതീക്ഷിച്ച വസന്തം സഖാവിന്റെ ജീവിതത്തിൽ ഉണ്ടാവും"

M:"ആ പ്രതീക്ഷ വാടാതിരിക്കാൻ  ഞാൻ അതിലേയ്ക്ക് പെയ്തിറങ്ങുന്നു"

W:"ചിലതൊക്കെ ചരിത്രമാവാതിരിക്കാൻ കാരണങ്ങൾ ഉണ്ടാവാം"

M:"കാരണം കാണിക്കാത്ത സത്യങ്ങൾക്കു നോവിന്റെ സ്പർശം ഉണ്ടാകും 
ആൾക്കൂട്ടത്തിൽ തനിച്ചായിപ്പോയവന്റെ വേദന.."

W:"11 ആയി ഉറങ്ങുന്നില്ലേ"

M:"വല്ലാത്ത ഫീൽ വരികൾ അങ്ങനെ വരുന്നു. നീ ഉറങ്ങുന്നില്ലേ? "

W:"പെയ്തിറങ്ങുന്ന മഴയിൽ നനഞ്ഞിരിക്കണം...  മഴ കഴിഞ്ഞിട്ട് ഉറങ്ങാം സഖാവേ"

M:"അത് പെയ്തു തീരില്ല "

M::"മഴത്തുള്ളിയെക്കാൾ നാം സ്‌നേഹിക്കേണ്ടതു ഹൃദയം നുറുങ്ങുന്ന വേദനയിലും ആ തുള്ളിയെ ഭൂമിക്ക് വിട്ടുകൊടുക്കാൻ തയ്യാറായ ആ മേഘത്തിന്റ മനസിനെയാണ്.. ആ മേഘത്തോടാണ് എനിക്ക് എറ്റവും ഇഷ്ടം"

W:"വിങ്ങലോടെ മേഘത്തിൽ നിൽക്കുന്നതിലും നല്ലത് ഭൂമിയോട് ചേർന്ന് മറ്റുള്ളവർക്ക് സന്തോഷം പകരുന്നതല്ലേ? അവിടെ മേഘത്തിന് സ്വാർത്ഥത ഇല്ല . അല്ലെങ്കിൽ സ്വാർത്ഥതക്ക് അർത്ഥമില്ല .ഭൂമിയിൽ പതിക്കാത്ത മഴ തുള്ളികളെ ആരും സ്നേഹിക്കില്ല 
എന്നും മഴ തുള്ളി ആഴ്ന്നിറങ്ങേണ്ടതും ഭൂമിയിൽ തന്നെയാണ് "

M: "അതു സാധാരണം.  ഞാൻ ഇഷ്ടപ്പെടുന്നത് ആരും കാതോർക്കാത്ത അസാധാരണത്തെ. മഴത്തുള്ളികൾ വിട്ടു പോകുന്നതോടു കൂടി മേഘം ഇല്ലാണ്ടാവുന്നു.. അതാര് കാണുന്നു."

W:"അതിൽ അസാധാരണമില്ല കാരണം മഴ ആ രൂപം പ്രാപിക്കുന്നത് മേഘത്തിൽ നിന്നും വേർപ്പെടുമ്പോഴാണ് "

M:"മേഘത്തിനു പിന്നെ ആയുസില്ലല്ലോ"

W:"മഴമേഘങ്ങൾക്ക് അത്ര ആയുസ്സാണ് വിധിക്കപ്പെട്ടത്"

M:"മഴമേഘം എന്നും കറുത്തിട്ടാണ്.. ആ കറുപ്പ് അവന്റെ മനസിന്റെ വേദനയുടെ പ്രതിരൂപം ആണ്. തുള്ളിയെ പിരിയുന്നതിനുള്ള വിരഹത്തിന്റെ വേദന. "

W:"എത്ര വേദനിയിലും ആ മേഘങ്ങൾ വിട്ടു കൊടുക്കും"

M:"വിട്ടു പോകാൻ ആവാത്ത തുള്ളിയായി ഞാൻ ഉണ്ട്.. 
എനിക്ക് പെയ്തിറങ്ങേണ്ടത് ആ മേഘത്തിന്റെ നെഞ്ചിലേക്കാണ്"

W:"ആ ഒരു തുള്ളിയെ മാത്രം പിടിച്ചു നിർത്താൻ മേഘത്തിനായെന്ന് വരില്ല"

W:"ആ കറുപ്പ് മാത്രമല്ല  വിട്ടു കൊടുക്കുമ്പോൾ ഹൃദയം നുറുങ്ങുന്നൊരു വേദനയുണ്ട് അതാരും കേൾക്കാതിരിക്കാനാണു ഇടി വെട്ടുന്നത് 
പിടിച്ചു നിർത്താനാവാത്ത കണ്ണീരുണ്ട്, അതാരും കാണാതിരിക്കാനാണ് മിന്നൽ"

M:"ആ തുള്ളി അത്രമേൽ ആഗ്രഹിക്കുന്നുണ്ട് ആ മേഘത്തിന്റെ അവസാന തുള്ളിയായി നില്കാൻ"











Friday, May 15, 2020

Thoughts

Thoughts,  sometimes they bring a smile on your face
Sometimes they pierce holes like sharpened needles 
Sometimes they make you feel alive
Often they drag you to pits and woods
From where you can't escape 
Its a tug of war, 
No matter who wins
Or who lose
like an active volcano urging to erupt 
The lava simmers inside 
Pressure in the depth remains ceaseless.

Suppress your thoughts 
You will realize how foolish you were

Thoughts, like thunder and lightning 
Showers never-ending like Mawsynram
You become blind in the rain
All pathways wiped off by flooded water 
Tears dissolve in rainwater but thoughts overflow 

Thoughts, as incessant as a desert 
Whirls around like sand dunes 
Unheralded attacks by venomous creatures 
Marks an end without any thoughts

Tuesday, May 5, 2020

മഴക്കാറ്

"നിന്റെ ഫോൺ എവിടെ?"
ബാഗിൽ നിന്നും ഫോൺ എടുത്തെന്റെ കൈയിൽ തന്നു. ഓഫാണ്. എത്ര ലാഘവത്തോടെയാണ് അവളെന്റെ മുന്നിൽ നിന്നത്. ദേഷ്യം സഹിക്കാനായില്ല.
"നീ എന്തിനാ ഫോൺ ഓഫ് ചെയ്തത്? ഓ .. രാവിലെ നടന്നതിന്റെ വാശി കാണിക്കുന്നതാവും . എത്ര നേരമായി ഞാൻ വിളിക്കുന്നെന്ന് അറിയാമോ ? നിനക്കൊന്ന് വിളിച്ചു പറഞ്ഞൂടെ എത്താൻ വൈകുമെന്ന് ? ആരോടാ ഹേമ നീ വാശി കാണിക്കുന്നത് ? "
എന്നിട്ടും മറുപടി ഒന്നുമില്ല. ഞാൻ പറയുന്നതൊന്നും കേട്ട ഭാവം പോലുമില്ല. അതോ എനിക്ക് തോന്നുന്നതാണോ ? 
"എനിക്കാരോടും വാശി ഒന്നുമില്ല ഹരിയേട്ടാ . ഫോണിൽ ചാർജ് ഇല്ലാത്തത് കൊണ്ട് ഓഫായി പോയി. സോറി."
ബാഗിലുണ്ടായിരുന്ന താക്കോലുപയോഗിച്ചു വാതിൽ തുറന്നവൾ അകത്തേക്ക് കയറിപ്പോയി. അവളുടെ നിസ്സംഗത ഭാവം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അകത്തേക്ക് പോകാൻ എനിക്കു തോന്നിയില്ല. പൂമുഖപ്പടിയിലുരുന്ന് ഞാനോർത്തു ഇന്നത്തെ പ്രഭാതം.
എന്നത്തേയും പോലെ സുന്ദരമായ പ്രഭാതത്തെ വരവേൽക്കാൻ എം എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം അടുത്ത വീട്ടിൽ നിന്നുമുയർന്നു. പതിവ് തെറ്റിക്കാതെ സ്മാർട്ട് ഫോണിലെ പൂവനും കൂവി. 
ഹേമ ഉണർന്ന ശേഷം വീണ്ടും മയങ്ങി. ഒരാഴ്ചയായി ബാഡ്മിന്റൺ കളിക്കാൻ പോയിട്ട്. എന്തായാലും ഇന്ന് പോണം. അവളെ എണീക്കാൻ നിർബന്ധിച്ചു. സ്ഥിരം മറുപടി തന്നെ "പ്ലീസ് പ്ലീസ് .... ഒരു 5 മിനിറ്റ് ,...പ്ലീസ് .."
ഞാനെണീറ്റു റെഡിയായി വരുന്നത് വരെ ഉറങ്ങിക്കോട്ടെയെന്ന് കരുതി. പത്തു മിനിറ്റ് കഴിഞ്ഞു. അവളിപ്പോഴും ഉറക്കത്തിന്റെ അവളിപ്പോഴും ഉറക്കത്തിന്റെ ആഴങ്ങളിലാണ്. അവളുറങ്ങുന്നത് നോക്കി ഇരുന്നാൽ സമയം പോകുന്നത് അറിയില്ല.
"5 മിനിറ്റ് കഴിഞ്ഞു. എഴുന്നേൽക്ക്. "
എന്റെ ശബ്ദം ഉയർന്നത് കൊണ്ടാവും ഉറക്കത്തിന്റെ ആലസ്യം മാറുന്നതിനു മുന്നേ മടിച്ചു മടിച്ചെണീറ്റു പോയി കസേരയിലിരുന്നത് . അവൾക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് രാവിലെ എണീക്കുന്നത്. രാത്രി എത്ര വൈകി കിടക്കാനും മടിയില്ല പക്ഷെ നേരത്തെ എണീക്കാൻ പറയുന്നത് അവളെ കൊല്ലുന്നതിനു സമമാണ്. എന്റെ നിർബന്ധം കൊണ്ടാണ്  രാവിലെ കളിക്കാൻ വരുന്നത്. അവളുടെ ഉറക്കമുണരാത്ത കണ്ണുകളെയും തേനൂറും അധരങ്ങളും ചുംബിച്ചുണർത്തി. 
5 .30 കഴിഞ്ഞു വീട്ടിൽ നിന്നുമിറങ്ങാൻ. അര മണിക്കൂർ നടത്തം അതിനു ശേഷം ബാഡ്മിന്റൺ. അതാണ് പതിവ്. ആർക്കും നഷ്ട്ടമുണ്ടാവാത്ത എന്നാൽ എന്തൊക്കൊയോ നേടിയെന്ന് തോന്നിപ്പിക്കുന്ന പുഞ്ചിരിക്കുന്ന പരിചിതമായ മുഖങ്ങളാണ് കടന്നു പോകുന്നതിലേറെയും. ചിലർ വ്യക്തികളെയും മറ്റു ചിലർ ഫോണിലെ പാട്ടുകളെയും കൂട്ടുപിടിച്ചാണ് നടക്കുന്നത്. എന്റെ കൂട്ട് ഇത് രണ്ടുമാണ്. ചെറിയ വ്യത്യാസം മാത്രം. കൂടെയുള്ള വ്യക്തിയാണ് എന്റെ പാട്ടുപ്പെട്ടി. നടക്കുന്നതിനിടയിൽ പ്രാതലിനെന്തു വേണമെന്ന് തീരുമാനിച്ചു. മാത്യൂസ് അച്ചായനും രാഹുലും കളി തുടങ്ങി. കുറച്ചു ദിവസം ഞങ്ങളെ കാണാത്തതിന്റെ പരിഭവം പറഞ്ഞുകൊണ്ട് ഏലിയാമ്മ ചേച്ചിയും വന്നു. എഴുന്നേൽക്കാൻ മടിയാണെങ്കിലും കളിയിൽ ഹേമ ഞെട്ടിക്കും. ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥത കൂടുതലായത് കൊണ്ടാവും ഒന്നിലും മാസ്റ്റർ ആയില്ലെങ്കിലും എല്ലാത്തിലും ജാക്കായി നിൽക്കുന്നത്. 
കളി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം ഞങ്ങൾ രണ്ടുപേരും ജോലിക്കു പോകാനുള്ള തയ്യാറെടുപ്പിലായി. 
സമയം അതിന്റെ ജോലി കൃത്യമായി ചെയ്തു. അതുപോലെയാണ് ഹേമയും.സമയത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും അവൾക്ക് വിട്ടുവീഴ്ചയില്ല. . കുളിച്ചിറങ്ങിയതും മുരളി സാറിന്റെ ഫോൺ വന്നു. ഇന്നത്തെ ഇൻസ്‌പെക്ഷൻ ആവശ്യമായ ഫയലും കൊണ്ട് എത്രയും നേരത്തെ എത്താനാവശ്യപ്പട്ടു. ഇൻസ്‌പെക്ഷൻ ദിവസങ്ങളിൽ ഇത് പതിവായത് കൊണ്ട് അതിശയമൊന്നും തോന്നിയില്ല. സമയമുണ്ട്.
"ഹേമ , കഴിക്കാൻ വരട്ടെ "
അവളുടെ സ്ഥിരം 5 മിനിറ്റ്.  അവളോട് പലപ്പോഴും ചോദിക്കണമെന്ന് കരുതിയതാണ് എന്താ അഞ്ചിനോടിത്ര പ്രണയമെന്ന്. 
യൂണിഫോമിട്ട ശേഷം ബാഗും ഫയലും എടുത്ത് വയ്ക്കാൻ ഹാളിലേക്ക് പോയി. ബാഗ് എടുത്തു,ഫയലും കിട്ടി പക്ഷെ ഒരു പേപ്പർ കാണുന്നില്ല. മേശയിലും കസേരയിലും നോക്കി. കണ്ടില്ല.സോഫയിലുമില്ല.പിന്നത് എവിടെ വച്ചു. മുറിയിൽ പോയി നോക്കി. കണ്ടില്ല. 
"ഹേമ നീയെന്റെ ഫയൽ ഇന്നലെ എങ്ങാനും നോക്കാനെടുത്തോ?
"ഇല്ലല്ലോ. എന്തേ ?"
"ഫയൽ കിട്ടി പക്ഷെ ഒരു പേപ്പർ കാണുന്നില്ല. "
"സമാധാനമായി നോക്കൂ. ഒരു പേപ്പർ മാത്രമെവിടെ പോകാൻ."
എന്റെ ഫയൽ എന്റെ പേപ്പർ പിന്നെ എനിക്കെങ്ങനെ സമാധാനം കാണും. നമ്മുടെ സാധനങ്ങൾക്ക് നമ്മൾ കൽപ്പിക്കുന്ന പ്രാധാന്യം എല്ലാരും കൊടുക്കണമെന്നില്ല. സമയം പോകുന്നു. അതില്ലാതെ പോയിട്ട് കാര്യമില്ല.
"കിട്ടിയോ ഹരിയേട്ടാ ?"
"കിട്ടിയാൽ പിന്നെ ഇത്രയും പരവേശപ്പെട്ട് ഞാൻ നിക്കുമോ ?"
ഇന്നെന്റെ പണി പോകുമോ? സസ്പെൻഷൻ? മെമ്മോ? അതോ മുരളി സാറിന്റെ ഭരണിപ്പാട്ട് കേൾക്കേണ്ടി വരുമോ? ഇന്നത്തെ ദിവസം പോയി കിട്ടി. 
തുടർന്ന് നടന്ന ട്രഷർ ഹണ്ടിൽ ഹേമ വിജയിച്ചു. 
"സോറി ഇന്നലെ ഞാൻ നോക്കി കൊണ്ടിരുന്ന പേപ്പറുകളുടെ ഇടയിലിരുന്നു. ഐ ആം സോറി "
എന്തുണ്ടായാലും സോറി പറഞ്ഞു തീർക്കാൻ ശ്രമിക്കും. പക്ഷെ അവളുടെ സോറി ഇന്നെനിക്ക് സ്വീകാര്യമായിരുന്നില്ല ."നിനക്കിത്ര ഉത്തരവാദിത്വം ഇല്ലാതായിപ്പോയല്ലോ. ഞാനിപ്പോൾ നോക്കാതെ പോയിരുന്നെങ്കിൽ എന്തായേനെ ? എല്ലാത്തിനും നിനക്കൊരു സോറി ഉണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ച് തുരുമ്പിച്ച സോറി."
"ഈ സോറി പറയാതിരിക്കാൻ ശ്രമിച്ചൂടെ ? അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനെങ്കിലും ???"
മുറിയിലാകെ നിശബ്ദത വന്നു മൂടി. 
"ഞാനിറങ്ങുന്നു"
"ദോശയും ചമ്മന്തിയും കഴിക്കുന്നില്ലേ ?"
"ഇപ്പോൾ തന്നെ വൈകി ഇനി കഴിക്കാനിരുന്നാൽ പിന്നെ ജോലിക്കു പോകേണ്ടി വരില്ല. എന്നും ഇവിടിരുന്ന് ദോശ ഉണ്ടാക്കി കഴിച്ചാൽ മതിയാവും."
 കൂടുതലൊന്നും സംസാരിക്കാൻ നിന്നില്ല.കാറിന്റെ താക്കോലുമെടുത്തു ഞാനിറങ്ങി.
കാറിലെ റേഡിയോയിൽ വിവാഹമാണ് വിഷയം. വിവാഹത്തെ കുറിച്ച് ആർ ജെ നിർത്താതെ സംസാരിക്കുന്നുണ്ട്. 
വിവാഹം സ്വർഗ്ഗത്തിൽ നടന്നിരുന്നെങ്കിൽ എത്ര നന്നായേനെ. ഇതിപ്പോൾ ഭൂമിയിലെ മനുഷ്യർക്ക് ബുദ്ധിമുട്ടും അസൗകര്യവും സമാധാനക്കുറവും അധിക ചിലവുമാണുണ്ടാകുന്നത്. മനുഷ്യനായി ഭൂമിയിലേക്ക് പാർസൽ ചെയ്യുന്ന സമയത്തു തന്നെ ബേബി കോർപ് കമ്പനി തീരുമാനിച്ചിട്ടുണ്ടാകുമോ ആരൊക്കെ തമ്മിലാണ് വിവാഹിതരാവുകയെന്ന് . അതോ ഭൂമിയിലാണോ ആ തീരുമാനങ്ങൾ എടുക്കപ്പെടുന്നത് ?
ബേബി കോർപ് കമ്പനി എവിടെയോ കേട്ട് നല്ല പരിചയം . അവൾ ഇടയ്ക്ക് കണ്ട ഏതോ അനിമേഷൻ സിനിമയിലേതാണ്. "ദി ബേബി ബോസ് " അതെ അത് തന്നെ. അനിമേഷൻ സിനിമ ഒക്കെ ഇത്ര പോപ്പുലറാണോ ? മനുഷ്യർ അഭിനയിക്കുന്ന സിനിമ തന്നെ കാണാൻ പറ്റാറില്ല പിന്നല്ലേ അനിമേഷൻ. അവൾക്ക് സിനിമ ഭ്രാന്താണ്. ഏത് ഭാഷ ആയാലും ഇരുന്ന് കാണും. ഒരു മടുപ്പുമില്ലാതെ. 

മുരളി സാറിന്റെ മുഖമോർത്തത് കൊണ്ടാണോ എന്നറിയില്ല വിചാരിച്ചതിനേക്കാൾ നേരത്തെ ഓഫീസിലെത്തി .  സർക്കാർ സ്ഥാപനത്തിലെ ഇൻസ്‌പെക്ഷൻ അല്ലേ , തുടങ്ങിയിട്ട് തുടങ്ങിയെന്ന് പറയാം. 
...

ഇൻസ്‌പെക്ഷൻ തിരക്കുകൾ കഴിഞ്ഞപ്പോൾ സമയം രണ്ട് കഴിഞ്ഞു. 
ഫോൺ എടുത്ത് നോക്കി. സ്‌ക്രീനിൽ അവളെന്നെ നോക്കി ചിരിക്കുന്നുണ്ട്. അത് കണ്ടപ്പോൾ എവിടുന്നൊക്കൊയോ ഓർമ്മകൾ വന്നെന്നെ വാരിപ്പുണർന്നു. രാവിലത്തെ ടെൻഷനിൽ അവളോട് എന്തൊക്കൊയോ പറഞ്ഞു. ഭക്ഷണം കഴിച്ചില്ല. ഏത് പേപ്പറിന്റെ പേരിലാണോ വഴക്കിട്ടത് ആ പേപ്പർ ആരും ചോദിച്ചതുമില്ല നോക്കിയതുമില്ല. ആർക്കും വേണ്ടാത്ത ഒന്നിന് വേണ്ടി എനിക്കേറ്റവും പ്രിയപ്പെട്ടവളോട് വഴക്കിടേണ്ട കാര്യമെന്തായിരുന്നു? 
അവളോട് സംസാരിക്കാതിരിക്കാനായില്ല. റിംഗ് ചെയ്തു പക്ഷെ എടുത്തില്ല. ജോലിയിലാവും. 
മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചുക്കൊണ്ടിരുന്നു. മിസ്സ്ഡ് കാൾ കാണുമ്പോൾ തിരിച്ചു വിളിക്കുമെന്ന് കരുതി. വിളിച്ചില്ല.കുറച്ചു സമയം കഴിഞ്ഞു ഞാൻ വീണ്ടും ശ്രമിച്ചു. റിങ് ഉണ്ട് എടുക്കുന്നില്ല. നിരന്തരം വിളിച്ചുകൊണ്ടിരുന്നു. പിന്നീട് കേൾക്കുന്നത് "നിങ്ങൾ ഡയൽ ചെയ്ത നമ്പർ ഇപ്പോൾ സ്വിച്ചഡ് ഓഫ് ആണ്. ദയവ് ചെയ്ത് അൽപ്പ സമയത്തിനു ശേഷം വീണ്ടും വിളിക്കുക "

ആകെ ടെൻഷനായി. എന്താ അവൾ ഫോൺ എടുക്കാത്തത്? എന്നോട് പിണങ്ങി കാണുമോ അതോ മറ്റെന്തെങ്കിലും ? അറിയില്ല. എനിക്കൊന്നിനുമുള്ള ഉത്തരം കിട്ടിയില്ല. എത്രയും വേഗം അവളെ കാണണം. മറ്റൊന്നും എന്നെ ആശ്വസിപ്പിക്കില്ലെന്ന് ഉറപ്പുണ്ട്. അത് കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു. 
റേഡിയോ ഓൺ ചെയ്തതും ജോസെഫിലെ പാട്ടാണ് കേട്ടത് 
"വരാം ഞാൻ നിനക്കായ് ഒരിക്കൽ ,നീയുള്ള ലോകങ്ങളിൽ 
വരും നേരമെന്നോട് ചേരേണമെൻ ജീവനെ നീ 
അതില്ലാതെ വയ്യെൻ നെഞ്ചോരം 
നീ മാത്രം ഉയിരേ.... "

അവളെത്തിയിട്ടില്ല. സമയം 5.30 കഴിഞ്ഞു. ഇത്രയൂം വൈകാറില്ല. അല്ലെങ്കിലെന്നെ വിളിച്ചു പറയും. പറ്റിയില്ലെങ്കിൽ മെസ്സേജ് എങ്കിലും ചെയ്യും. ഇന്നിത് വരെ ഒന്നുമില്ല. ആകാശം മഴ മേഘം കൊണ്ട് മൂടി. ആരെ വിളിച്ചു തിരക്കും. എന്ത് പറയും . ഒരു പേപ്പറിന്റെ പേരിൽ വഴക്കിട്ടെന്നോ ? വാട്സാപ്പ് നോക്കി, ഇന്നലെ രാത്രിയാണ് ലാസ്‌റ് സീൻ. അവളെന്താ രാവിലെയും ഇത് വരെയും വാട്സാപ്പ് നോക്കാത്തത്? എന്നോട് പറയാതെ എങ്ങോട്ടും പോവില്ലെന്ന് വീണ്ടും വീണ്ടും പറഞ്ഞു. അവൾക്കെന്നെ വിട്ടിട്ട് പോകാനാവില്ല. പ്രതീക്ഷ ഇല്ലാതെ നിരാശപ്പെടാൻ വേണ്ടി തന്നെ വീണ്ടും ഫോൺ വിളിച്ചു. 
സ്വിച്ച്ഡ് ഓഫ്. പരാജയപ്പെട്ട മനസ്സുമായി ഇരുന്നപ്പോഴാണ് ചാറ്റൽ മഴ നനഞ്ഞവൾ വന്നത്. ഇത്രയും നേരമെന്നെ മുൾമുനയിൽ തറച്ചതിൽ അൽപ്പം പോലും കുറ്റബോധമില്ലാതെ അവൾ കയറിപ്പോയതോർത്തു. ഇതാണോ ഞാൻ ആഗ്രഹിച്ചത്? ഇത്രയും അവഗണന ഞാൻ അർഹിക്കുന്നോ? ദേഷ്യപ്പെട്ടത് തെറ്റാണു എന്നാലും ഒരാശ്വാസ വാക്കു പോലും പറയാതെ അകത്തേക്ക് കയറി പോകാൻ മാത്രം ദുഷ്ട്ടനാണോ ഞാൻ ?
"ഹരിയേട്ടാ ,എന്തേ അവിടെ തന്നെ ഇരിക്കുന്നത്. ഇടിയും മിന്നലുമുണ്ട് അകത്തിരുന്നു മഴ കണ്ടാൽ പോരെ ?"
മറുപടി പറയാൻ തോന്നിയില്ല.അവളത് ആഗ്രഹിക്കുന്നുണ്ടാവില്ല. അല്ലെങ്കിൽ തന്നെ ഞാനെന്ത് പറഞ്ഞാലും എനിക്കെന്ത് തോന്നിയാലും അവളെയൊന്നും ബാധിക്കില്ല. എന്റെ മനസ്സിലുമുണ്ട് ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും. അതവൾ കണ്ടില്ല.
എന്റെ നിശബ്ദതയാണ് അവളെ ഏറ്റവും കൂടുതൽ അലട്ടുന്നത്. മറുപടി ഒന്നും കിട്ടാഞ്ഞിട്ടാവും പുറത്തേക്ക് വന്നു.
"വെറുതെ ഇരുന്ന് ആലോചിച്ചു കൂട്ടുകയാണ് ഹരിയേട്ടൻ. എന്തിനാ ഇങ്ങനൊക്കെ ? എന്റെ ഫോൺ ഓഫ് ആയതിന്റെ കാരണം അറിയണം.അതല്ലേ പ്രശ്നം. പറയാം."
എന്റെ പോക്കറ്റിൽ നിന്നും താക്കോലെടുത്തു കാറിനുള്ളിൽ നിന്നും മൊബൈൽ ചാർജർ എടുത്ത് കൊണ്ട് വന്നു.
"രാവിലെ പേപ്പർ കാണുന്നില്ലെന്ന ടെൻഷനിൽ ഇന്നലെ നമ്മൾ സംസാരിച്ചതൊക്കെ മറന്നു. ഓഫീസ് കാർ പണിപ്പുരയിലായത് കൊണ്ട് ഞാനിന്ന് കാറിൽ പൊയ്‌ക്കോട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട നിന്നെ ഞാൻ കൊണ്ടാക്കാമെന്ന് പറഞ്ഞു രാത്രി സംസാരിക്കുന്നതിനിടയിൽ ആ ഫയലും പേപ്പറും നോക്കുന്നുണ്ടായിരുന്നു. ഇടയിലെപ്പോഴോ ആ പേപ്പർ സ്ഥാനം മാറിപ്പോയി. അറിയാതെ സംഭവിച്ചതാണ്.രാവിലെ വിശദീകരിക്കാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ടൊന്നും പറഞ്ഞില്ല. കാറിന്റെ താക്കോലെടുത്ത കൂട്ടത്തിൽ ചാർജറും കൂടി ഹരിയേട്ടൻ എടുത്തുകൊണ്ടു പോയി. രാത്രി ഫോണിൽ അല്ലേ നമ്മൾ  പാട്ടു കേട്ടത് അപ്പോൾ ചാർജും ഇല്ലായിരുന്നു .ചാർജർ  ഇല്ലാത്തത് കൊണ്ടൊന്നിനും കഴിഞ്ഞില്ല. ഐ ആം സോറി ഡിയർ . റിയലി സോറി മെസ്സേജ് പോലും ചെയ്യാത്തതിന്." 
എല്ലാം കേട്ടു കഴിഞ്ഞിട്ട് എന്ത് പറയണമെന്നറിയാതെ ഞാനിരുന്നു. ആവശ്യമില്ലാത്ത കാര്യത്തിന് വെറുതെ ജീവിതത്തിൽ സുന്ദരമാകേണ്ടിയിരുന്ന ഒരു ദിവസം നശിപ്പിച്ചു. എനിക്കൊരു സോറി പറയാനുള്ള അർഹത പോലുമില്ല.ദേഷ്യം എന്നെ ഞാനല്ലാതാക്കുന്നു. 
മഴ വീണ്ടും ശക്തിയാർജ്ജിച്ചു. അവളെ ചേർത്ത് പിടിച്ചാ കവിളിലൊന്ന് ചുംബിച്ചു. ഉള്ളിൽ തണുത്തുറഞ്ഞ ചിന്തകൾ അവളുടെ ചെറു പുഞ്ചിരിയിൽ ഉരുകി തുടങ്ങി. 
കറുത്തിരുണ്ട മഴക്കാറുകൾ സുന്ദരമാണെങ്കിലും എനിക്കിഷ്ട്ടം തോരാതെ പെയ്യുന്ന മഴയാണ്.