Wednesday, February 29, 2012

അറിയാതെ തെളിഞ്ഞ ദീപം

ജീവിതത്തില്‍ ഒരിക്കലും കണ്ടു മുട്ടുമെന്നു കരുതിയതല്ല .... ഏതൊക്കൊയോ വഴികളിലൂടെ നടന്നു , എങ്ങോട്ട് പോകണമെന്നറിയാതെ ,  ആരോട് എന്ത്  പറയണമെന്നറിയാതെ ,  ആരെ വിശ്വസിക്കണം എന്നറിയാതെ ഒരുപാട് വര്‍ഷങ്ങള്‍ പിന്നിട്ടു . എല്ലാം മനസ്സില്‍ ഒതുക്കി, ആരോടും പരാതിയും പരിഭവവും ഇല്ലാതെ കുറെ  വര്‍ഷങ്ങള്‍ ... സ്നേഹിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കിലെന്ന്  തോന്നി പക്ഷെ ആര്‍ക്കും എന്നെ സ്നേഹിക്കാന്‍ കഴിയില്ല അല്ലെങ്കില്‍ സ്നേഹിച്ചു പാതി വഴി ഉപേക്ഷിക്കുമോ എന്ന്  തോന്നി . ആരെ സ്നേഹിക്കും , എന്നെ സ്നേഹിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നുള്ള ചിന്ത മനസിനെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു . പല മുഖങ്ങള്‍ മനസിലൂടെ  കടന്നു പോയി . കാറ്റത്ത്‌  മറിഞ്ഞു പോകുന്ന പുസ്തക താളുകള്‍ പോലെ ഓരോ മുഖവും മാഞ്ഞു പൊയ്ക്കൊണ്ടേ  ഇരുന്നു .



ഇടയ്ക്ക്  കാറ്റിന്റെ വേഗത ഒന്ന് കുറഞ്ഞു , ആ നിമിഷം മനസ്സില്‍ നിറഞ്ഞു നിന്നത് അവളുടെ മുഖം ആയിരുന്നു , പാറിപ്പറക്കുന്ന മുടി ഇഴകള്‍ , നക്ഷത്ര തിളക്കമുള്ള കണ്ണുകള്‍ , ആരിലും ഉന്മേഷം ഉണര്‍ത്തുന്ന വാക്കുകള്‍ ,  അവളെ ഒന്ന് കാണാന്‍ അവളുടെ ശബ്ദം ഒന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചു . എന്റെ തമാശകളില്‍ പൊട്ടി ചിരിക്കുന്ന അവളെ എങ്ങനെ മറക്കും ഞാന്‍ . . .  ഓരോ നിമിഷവും അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ , എന്നെ മാത്രം സ്നേഹിച്ചുക്കൊണ്ട് . അവളുടെ സ്നേഹം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ മനസ്സെന്നെ അനുവദിച്ചില്ല . അവള്‍ പോലുമറിയാതെ അവളെ ഞാന്‍ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു .



 എവിടേയ്ക്കോ  മറയാന്‍ ആഗ്രഹിക്കുന്ന സൂര്യനെ നോക്കി ഈ കുന്നിന്‍ചെരുവില്‍ ഇരുന്നോര്‍ത്തു ഞാന്‍ , ഇന്ന് കാര്‍ത്തികയാണ്  , അവളിപ്പോള്‍ വീട്ടില്‍ ചിരാതുകൾ  തെളിയിക്കുകയാവും  , ഒരു മെസ്സേജ് അയച്ചു നോക്കാം . എന്റെ ഊഹം തെറ്റിയില്ല അവള്‍ ദീപങ്ങള്‍ തെളിയിക്കുന്ന തിരക്കിലാണ്  . അവളോട് ചോദിച്ചു , " ഞാനും ഒരു ദീപം കൊളുത്തട്ടെ ". ഒരു തമാശ പോലെ അവള്‍ ചോദിച്ചു വീട്ടില്‍ സ്ത്രീകള്‍ ആരുമില്ലേ എന്ന് . മറുപടി പറയാന്‍ നിന്നില്ല  . പക്ഷെ അവള്‍ അറിയുന്നില്ല അവള്‍ എന്റെ മനസ്സില്‍ ഒരു കെടാവിളക്കായി ജ്വലിക്കാന്‍  തുടങ്ങിയിരിക്കുന്നു .









ഇപ്പോള്‍ എന്നെ മുന്നോട്ടു നയിക്കുന്നത്  , അന്ന്  അവള്‍ അറിയാതെ ഞാന്‍ കൊളുത്തിയ ആ ദീപമാണ്. സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ദീപം .


Tuesday, February 28, 2012

മഴ

തെളിഞ്ഞ നീലാകാശത്തെ തുടച്ചുമാറ്റി കാര്‍മേഘങ്ങള്‍ കൂടണഞ്ഞു
മേഘങ്ങള്‍ ഇളകി മറിയുന്നു, നിറഞ്ഞു തുളുമ്പാറായി   നില്‍ക്കുന്നു
ഒരു നിറകുടം തുളുമ്പും പോലെ മഴത്തുള്ളികള്‍ ഭൂമിയില്‍ പതിക്കാന്‍ തുടങ്ങി 
സൂര്യതാപത്താല്‍ വിണ്ടുക്കീറിയ ഭൂമിക്കാശ്വാസം  പകര്‍ന്നു കൊണ്ട്
ഓരോ തുള്ളിയും ഭൂമിയിലേക്കാഴ്ന്നിറങ്ങി
മണ്ണിനോട് പൊരുതി ജീവിക്കുന്ന കര്‍ഷകന്റെ മനസ്സൊന്നു തണുത്തു
അവന്റെ കുടുംബം വരാന്‍ പോകുന്ന നല്ലകാലത്തെ കുറിച്ചോര്‍ത്തു സന്തോഷിച്ചു
കടലാസ് കപ്പലുകള്‍ ഒഴുക്കി വിടാന്‍ ഒരു തുള്ളി വെള്ളമില്ലാതെ വേദനിച്ച കുരുന്നുകളുടെ
മനസ്സും ഒന്നു തണുത്തു
അവരുടെ കപ്പലുകളെ മഴത്തുള്ളികള്‍ മുക്കി കളഞ്ഞു
ആ തുള്ളികളോട് മത്സരിക്കുമ്പോലെ കൂടുതല്‍ കപ്പലുകള്‍ ഒഴുക്കി വിട്ടു കൊണ്ടേ ഇരുന്നു
ഓരോന്നും അധിക ദൂരമെത്തും മുന്‍പേ മഴത്തുള്ളികളില്‍ ഇഴുകി ചേര്‍ന്നു.



ആ മഴയത്ത് ഞങ്ങളും ആഘോഷിച്ചു
മരച്ചില്ലകള്‍ക്കിടയിലൂടെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ ,
പുതു മണ്ണിന്റെ ഗന്ധം എനിക്കു ചുറ്റും പാടി നടന്നു
ഈ മഴ ഞാന്‍ നനയുമെന്നു ഒരിക്കലും കരുതിയില്ല
വിരല്‍തുമ്പില്‍ സ്പര്‍ശിക്കുന്ന ഓരോ തുള്ളിക്കും
എന്നോട് പറയുവാന്‍ ഒരായിരം കഥകള്‍ ഉണ്ടായിരുന്നു  
ഇരുട്ടിന്റെ മറവില്‍ എവിടുന്നോ വീണ പ്രകാശത്തില്‍ നിഴലുകള്‍ മാത്രം
നിഴലുകള്‍ ഊഞ്ഞാലാടി രസിക്കുന്നതില്‍ ഒരു നിഴലായി ഞാനും
മനസ്സും ഞാന്‍ അറിയാതെ തുള്ളികൾക്കൊപ്പം രസിക്കുകയായിരുന്നു
ആ മരം ഒരു കുടയായി ഞങ്ങളെ മഴത്തുള്ളികളില്‍ നിന്നും ഒളിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും
ഇലകള്‍ക്കിടയിലൂടെ.. ചില്ലകള്‍ക്കിടയിലൂടെ....
 മഴത്തുള്ളികള്‍ കുറുമ്പും കുസൃതിയുമായി ഞങ്ങളെ വന്നു പുല്‍കി
ആ നിമിഷത്തിന്റെ ഉണര്‍വും ഉന്മേഷവും ഞാന്‍ അറിയുന്നു ഈ നിമിഷവും
ആ നിമിഷം എനിക്കു നല്‍കിയ എന്റെ പ്രിയപ്പെട്ട അനിയത്തി കുട്ടിക്ക് ഒരായിരം നന്ദി    

  

Wednesday, February 22, 2012

Name expansions of some famous personalities

M T Vasudevan Nair                         Madath Thekkepattu Vasudevan Nair

S K Pottakkadu                                Shankarankutty Kunjiraman Pottakkadu

P T Usha                                          Plavilakkandil Thekkeparambil Usha

O N V Kuruppu                              Ottaplakkil Nediyakavil Vekukuruppu

EMS                                               Elamkulam Manaikkal Shankaran Namboothripaadu

E K Nayanar                                  Erambala Krishnan Nayanar

A K Antony                                   Araikkaparambil Kurian Antony

I K Gujral                                      Inder Kumar Gujral

ഞാന്‍ വരും

ഭൂമിയിലെ രാവിലും പകലിലും,   മണ്ണിലും വിണ്ണിലും
ആത്മാവിലും ശരീരത്തിലും
 പഞ്ചേന്ദ്രിയങ്ങളിലും   അലിഞ്ഞിരിക്കുന്നു
 നമ്മുടെ പ്രണയം

നിത്യവും സന്ധ്യക്ക്‌  തെളിയുന്ന  ലക്ഷക്കണക്കിന്  നക്ഷത്രങ്ങള്‍
 ആരതി  ഉഴിയുന്ന ഈ  ജീവിതത്തെ ഞാന്‍ സ്നേഹിക്കുന്നു

നക്ഷത്രങ്ങളുടെ നിഴല്‍ വീണുറങ്ങി  നില്‍ക്കുന്ന വൃക്ഷങ്ങളുടെ നിശ്ശബ്ദതയിലേക്ക് 
വീണ്ടും ഞാൻ വരും, നിന്നരികിൽ ഒന്നിരിക്കാൻ,
ആ മടിയിൽ ചായ്ഞ്ഞുറങ്ങാൻ


നിന്നെയും പ്രതീക്ഷിച്ച്



 എവിടെയോ എന്തോ ഒരു പ്രതീക്ഷ ഇപ്പോഴും ബാക്കി  ഉള്ളതുപോലെ

കുടജാദ്രിയിലുടെ ഒരുമിച്ചു കൈകോര്‍ത്തു നടക്കാന്‍

ദേവി സന്നിധിയില്‍ ഒരുമിച്ചു നിന്ന് പ്രാർത്ഥിക്കാൻ

പുതിയൊരു ജീവിതത്തിലേക്ക്  കൈ പിടിച്ചു കയറ്റാന്‍

ഇല കൊഴിഞ്ഞ കാലത്തിന്റെ അവസാനം


എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം പൂവണിയിക്കാന്‍

നീ വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.... കാത്തിരിക്കുന്നു

നീ കൂടെ ഉണ്ടായിരുന്നെങ്കില്‍

ഒരിക്കലും കാണാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ ,
ഒരല്‍പ്പം  സൂര്യപ്രകാശം മാത്രം കടന്നു വരുന്ന മരങ്ങള്‍ക്കിടയിലൂടെ ആകാശത്തേക്ക് നോക്കാന്‍ ,
ഒഴുകി വരുന്ന കാട്ടരുവിയില്‍ കളിച്ചു രസിക്കുവാന്‍ ,
സന്ധ്യാ  സമയത്ത് സൂര്യപ്രഭ മറയുന്നത് നോക്കി നില്ക്കാന്‍





ഇരുള്‍ വീഴുമ്പോള്‍ കണ്ണ് ചിമ്മുന്ന നക്ഷത്രങ്ങളെ കാണാന്‍
നിലാ  വെളിച്ചത്തില്‍ മിന്നാമിനുങ്ങുകള്‍ ഒത്തു ചേരുമ്പോള്‍ കണ്ടാസ്വദിക്കാന്‍
 ചന്ദ്രനും നക്ഷത്രങ്ങളും കേള്‍ക്കാതെ രഹസ്യം പറയാന്‍
ഒപ്പം നീ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് മനസ്സെപ്പോഴോ  ആശിച്ചു പോയി
     

തിരിച്ചറിഞ്ഞില്ല



മഴത്തുള്ളികള്‍ ഇറ്റു വീഴുന്ന ഇടവഴിയില്‍ കാറ്റ് വീശിയ സന്ധ്യയില്‍ ഞാന്‍ അവളോട്‌ എന്റെ ഇഷ്ടം തുറന്നു പറഞ്ഞു.

അവള്‍ ചോദിച്ചു " ഞാനൊന്നു കരഞ്ഞാല്‍ , ഈ മഴതുള്ളികള്‍ക്കിടയില്‍ എന്റെ കണ്ണുനീര്‍ തുള്ളിയെ തിരിച്ചറിയാന്‍ മാത്രം സ്നേഹം നിനക്കുണ്ടോ ? "

ഒന്നും പറയാതെ മഴയെ വകഞ്ഞു മാറ്റി ഞാന്‍ നടന്നപ്പോള്‍ അവളുടെ ചിരി ഉയര്‍ന്നു.

അവള്‍ക്കറിയില്ലല്ലോ അറിയാതെ പോലും ആ കണ്ണുകള്‍ നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് .... അവള്‍ ചിരിക്കട്ടെ  ... ആ മിഴികള്‍ നിറയാതിരിക്കട്ടെ...