മഴത്തുള്ളികള്‍ ഇറ്റു വീഴുന്ന ഇടവഴിയില്‍ കാറ്റ് വീശിയ സന്ധ്യയില്‍ ഞാന്‍ അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞു.
അവള്‍ ചോദിച്ചു " ഞാനൊന്നു കരഞ്ഞാല്‍ , ഈ മഴതുള്ളികള്‍ക്കിടയില്‍ എന്റെ കണ്ണുനീര്‍ തുള്ളിയെ തിരിച്ചറിയാന്‍ മാത്രം സ്നേഹം നിനക്കുണ്ടോ ? "
ഒന്നും പറയാതെ മഴയെ വകഞ്ഞു മാറ്റി ഞാന്‍ നടന്നപ്പോള്‍ അവളുടെ ചിരി ഉയര്‍ന്നു.
അവള്‍ക്കറിയില്ലല്ലോ അറിയാതെ പോലും ആ കണ്ണുകള്‍ നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് .... അവള്‍ ചിരിക്കട്ടെ ... ആ മിഴികള്‍ നിറയാതിരിക്കട്ടെ...
ithepole orale innatha lifil kaanan kituo?
ReplyDeletekazhiyillenn urach vishwasikkaruth nee,ellarum orupole aanenum karutharuth, nooril orale kandethan aayilenkilum aayirathil oralundavum ninte santhosham mathram agrahikkunathai
ReplyDelete