വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്റെയും അമ്മയുടെയും കൂടെ എല്ലാ ഞായറായ്ച്ചയും അമ്മൂമ്മയെയും അപ്പൂപ്പനെയും കാണാന്‍ പോകുമായിരുന്നു . എനിക്കറിയാം , ഞാന്‍ ചെല്ലുമെന്ന ഉറച്ച വിശ്വാസത്തില്‍ ഒരുപാടു പ്രതീക്ഷയോടെ നോക്കി നില്‍ക്കുമായിരുന്നു അവര്‍ . മുറുക്കി ചുവന്ന ചുണ്ടും , കാഴ്ചക്ക് തീരെ സുഖമില്ലാത്ത വേഷത്തോടെ അമ്മൂമ്മ ഉണ്ടാകും ഉമ്മറത്ത് . അപ്പൂപ്പനെ പറമ്പില്‍ നോക്കിയാല്‍ മതി . വീടിന്റെ ചുമരില്‍ എല്ലാവരുടെയും വിവാഹ ചിത്രങ്ങള്‍ ചില്ലിട്ടു വച്ചിട്ടുണ്ട് , അതൊക്കെ നോക്കി നില്ക്കാന്‍ നല്ല രസമാണു വര്‍ഷങ്ങള്‍ക്കു മുന്പ് ഓരോ വ്യക്തിയും എങ്ങനെ ഇരുന്നു എന്നറിയുമ്പോ മനസ് അറിയാതെ ചിരിക്കും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ ഓരോന്നായി നശിച്ചു തുടങ്ങിയിരിക്കുന്നു , ജീവിതം പോലെ നിറം മങ്ങിയും ചില്ലുകള്‍ ഉടഞ്ഞും അതിന്റെ തിളക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു .
എത്തിയ ഉടനെ ഓടി പോകുന്നത് കിണറ്റിന്‍ കരയിലാണ് , നിറയെ വെള്ളമുണ്ടോ അതോ വറ്റി വരണ്ടോ എന്നറിയാനുള്ള ആകാംക്ഷ . കിണറ്റിന്‍ കരയിലെ ചാമ്പ മരം നിറച്ചും ചാമ്പ കാണും , റോസാപ്പൂ പോലെ
ചുവന്നു തുടുത്ത ചാമ്പ എന്നും എനിക്ക് പ്രിയപെട്ടതായിരുന്നു .തോട്ടിന്‍ കരയിലെ മണലൂറ്റ് അന്നേ ഉണ്ടായിരുന്നു എന്നാലും മുട്ടോളം വെള്ളമില്ലാത്ത തൊടിയില്‍ ഇറങ്ങി കളിച്ചിരുന്നു പക്ഷെ ഇന്ന് അതെല്ലാം ഇല്ലാതായിരിക്കുന്നു ഒഴുക്കില്ലാത്ത തൊടിയും കുളവും എല്ലാം സാമ്പത്തിക മാന്ദ്യം വന്ന ഒരു ഐ ടി കമ്പനി പോലെ ആയിരിക്കുന്നു ശൂന്യം .... നിശ്ചലം ....
ഞാന്‍ പോകുന്നത് എന്റെ ചേച്ചിയെ കാണാനും ചേച്ചിയുടെ കൂടെ കളിക്കാനുമാണ് . എന്റെ പരീക്ഷയില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമെല്ലാം ഒരു രക്ഷപ്പെടലാണ് ആ പഴയ ഇരു ചക്ര വാഹനത്തിലെ യാത്ര . . . മഴ ആയാലും വെയിലായാലും കാറ്റടിച്ചാലും അച്ഛന്റെ തോളില്‍ ചാരി കിടന്നു ഞാന്‍ ഉറങ്ങും . അവിടെ എത്തി കഴിഞ്ഞാല്‍ പിന്നെ ചേച്ചിയുടെ കൂടെ കുളത്തിന്റെ അരികത്തൂടെ നടക്കാന്‍ പോകും , മര ചില്ലകളിൽ കയറാന്‍ നോക്കും ഇടയ്ക്ക് അപ്പൂപ്പന്‍ വരും എന്നിട്ട് മടിശീലയില്‍ എനിക്ക് വേണ്ടി കൂട്ടി വച്ചിരുന്ന കാരയ്ക്ക എടുത്തു തരും. ചേച്ചിക്ക് ഒരല്‍പം പരിഭവം തോന്നിയിടുണ്ടാവും എന്നാലും പാവം അതൊന്നും പുറത്തു കാണിച്ചിരുന്നില്ല .
ഇന്ന് അവിടെ ചെന്നാല്‍ ഒന്നുമില്ല ആരുമില്ല എല്ലാം ശൂന്യം ..ഒരു ചെറിയ കാറ്റടിച്ചാല്‍ വീഴുന്ന വീടിന്റെ ഉമ്മറത്തിരുന്നു വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന അമ്മൂമ്മ മാത്രം. അത് കാണുമ്പോള്‍ ഞാന്‍ അറിയാതെ ചിന്തിച്ചു പോയി ഇത് പോലെ എന്നെങ്കിലും ഒറ്റപ്പെട്ട അവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടാല്‍ ഞാനെന്തു ചെയ്യുമെന്ന് , സംസാരിക്കാന്‍ ആരുമില്ലാതെ , സ്നേഹിക്കാന്‍ ആരുമില്ലാതെ അവസാന ശ്വാസംവരെ എങ്ങനെ ജീവിച്ചു തീര്‍ക്കും . പറമ്പില്‍ വീഴുന്ന ഓരോ കായ്കണിയും പറക്കി ആര്‍ക്കും മനസിലാവാത്ത എന്തോക്കൊയോ പുലമ്പി പുലമ്പി നടക്കാം
apo aa chechi evide poi??avar ammummaye nokkule?enna pinne oru job kitumpo ammummaye kond vaa..
ReplyDeletechechiyude vivaham kazhinju .. ammoomma engotum varilla avide thanne nilkku enna pidivaashiyila
Delete