Tuesday, March 20, 2012

ആ നിമിഷം

ഇടിയും മിന്നലും കാറും കോളും കൊണ്ട്  മൂടി കിടക്കുന്ന അന്തരീക്ഷവും
ഇളകി മറിയുന്ന തിരമാലകളില്‍ ദിശ മാറിപ്പോയ  ജീവിതവും
എന്റെ ലക്ഷ്യങ്ങളില്‍ നിന്നും അകന്ന്
ഏതു കരയില്‍ ചെന്നെത്തും എന്നറിയാതെ പകച്ചുപ്പോയ നിമിഷം .
വേഴാമ്പലിന്റെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് 
മഴത്തുള്ളികള്‍ മണ്ണിനെയും വിന്ണിനെയും കോരിതരിപിച്ച നിമിഷം.
കോരിത്തരിപ്പിക്കുന്ന മൂടല്‍മഞ്ഞില്‍ 
അവ്യക്തതയിലൂടെ നടന്നു നീങ്ങിയപ്പോള്‍ കണ്ട രൂപങ്ങളിലൊന്ന്
നീ ആയിരുനെന്കിലെന്നു ആഗ്രഹിച്ച നിമിഷം  
മൂടിക്കെട്ടിയ കാര്‍മേഘങ്ങളെ വകഞ്ഞു മാറ്റിയ മന്ധമാരുതനാല്‍
തെളിഞ്ഞ നീലാകാശത്തില്‍ മേഘങ്ങള്‍ പല രൂപങ്ങളായ്  മാറുന്നത് 
നോക്കി നിന്ന നിമിഷം
സുന്ദര പുഷ്പത്തിന്‍ തേന്‍ നുകര്‍ന്ന്  , മധുരം പോര എന്ന് തോന്നി
വണ്ടകന്നു പോയ നിമിഷം
എന്റെ വീണക്കംബികളില്‍ ശ്രുതി മീട്ടാന്‍ , ഓടക്കുഴല്‍ നാദം കാറ്റില്‍ ഒഴുക്കാന്‍
രാഗമായ സ്നേഹസാഗരത്തില്‍ , താളമായി നീ വന്നു ചേരുമെന്ന്
പ്രതീക്ഷിച്ച ആ നിമിഷം
ഇളകി തെറിച്ച ചിലങ്ക മുത്തുകള്‍ കോര്‍ത്തെടുക്കാന്‍ 
ഭാവ രാഗ ലയങ്ങളില്‍ അലിഞ്ഞു ചേരാന്‍ 
നിന്റെ ചുവടുകള്‍ എനിക്കൊപ്പം എത്തുമെന്ന് കരുതിയ നിമിഷം
ചുട്ടു പൊള്ളുന്ന മരുഭൂമിയുടെ വിധൂരത്ത്  
ഞാന്‍ കണ്ട  മരീചികയുടെ ആയുര്‍രേഖ മുറിഞ്ഞു പോയി
 എന്ന് മനസിലായ നിമിഷം 
ഇരുട്ടിന്റെ അഗാധതയില്‍ , മുറിയുടെ ഒരു കോണില്‍ തെളിഞ്ഞ 
നിലാവെളിച്ചത്തില്‍ നിഴല്കൂതാടിയ നിമിഷം 
പ്രതീക്ഷയുടെ പൊന്കിരണങ്ങള്‍  കണ്ണുകളിലെ ഉറക്കം നഷ്ടപെടുത്തിയ നിമിഷം



   

No comments:

Post a Comment