Thursday, March 8, 2012

സ്ത്രീ - ഒരു മഞ്ഞുതുള്ളി

പുറത്തു നല്ല മഴ പെയ്യുകയാണ് . നഗരവും നഗരവാസികളും മഴയത്തു വീടുകളില്‍ ഒതുങ്ങി കൂടി. പക്ഷെ അവനു മാത്രം ഉറക്കം വരുന്നില്ല. മനസ്സില്‍ വല്ലാത്ത ഒരു ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു . കസേരയില്‍ നിന്നും എണീറ്റ് ജനലിനരികിലേക്ക് നടന്നു .  പാതയോരങ്ങളിലെ വിളക്കുകള്‍ കുഞ്ഞു കുഞ്ഞു മിന്നാമിനുങ്ങുകള്‍ പോലെ നഗരത്തിനു കൂടുതല്‍ സൗന്ദര്യം നല്‍കി . പണ്ട് കണക്കു പുസ്തകത്തില്‍ പഠിച്ച ഏതൊക്കെ രൂപങ്ങള്‍ അവയ്ക്ക് ഉള്ളതായി തോന്നി. ഇളം കാറ്റില്‍ മഴത്തുള്ളികള്‍ അവന്റെ മുഖത്ത് പതിച്ചു , മനസ്സില്‍ ഒരു കുളിര്‍മ എവിടുന്നോ വന്നു .....


അവള്‍ എപ്പോഴാണ് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് . ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്റെ ജീവിതത്തിലേക്ക്  അവള്‍ കടന്നു വരുമെന്ന് . ഞങ്ങള്‍ ഒന്നിച്ചുള്ള ആ നിമിഷങ്ങള്‍ ഒരിക്കലും മറക്കില്ല. അവളെന്നെ സ്നേഹിച്ചു , എനിക്ക് കിട്ടാവുന്നതിലും കൂടുതല്‍ സ്നേഹം അവളെനിക്കു തന്നു, എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചു , എന്റെ ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കിയത് അവളായിരുന്നു. രൂപത്തില്‍ ലക്ഷ്മിയും കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ദാസിയും ശയനത്തില്‍  വേശ്യയും അങ്ങനെ എല്ലാമെല്ലാമായി  അവള്‍ എനിക്ക്. ഞാന്‍ പറയാതെ തന്നെ എന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തി. അവളില്ലാതെ ഒരു നിമിഷം ജീവിക്കാനാവില്ലെന്ന സത്യം ഞാന്‍ മനസിലാക്കി . എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി ജീവിക്കണം എന്ന് ചിന്തിച്ചു നടന്ന എനിക്ക് ദൈവം തന്ന ഉത്തരമാണവള്‍ . ഇത്രയും നാള്‍ ഒറ്റയ്ക്ക് വീര്‍പ്പുമുട്ടി കഴിഞ്ഞ എന്നെ അവളിപ്പോള്‍ സ്നേഹിച്ചു കൊല്ലുന്നു. എന്നെ അറിയുന്ന എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു തുടങ്ങി ഞാന്‍ ആകെ മാറിപ്പോയെന്നു. എനിക്കും തോന്നി ഞാന്‍ ആകെ മാറി , അവള്‍ എന്ന സ്നേഹം ഒരു തണലായി , ഇളം തെന്നലായി , തെളിനീരായി എല്ലാം എന്നില്‍ അലിഞ്ഞു ചേര്‍ന്നു......
 
പെട്ടന്നാണ് ആരോ പിന്നില്‍ നിന്നെന്നെ വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോള്‍ അതാ വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച അവരുടെ കൈയില്‍ വെള്ള തുണിയില്‍ പൊതിഞ്ഞ ഒരു മഞ്ഞുതുള്ളി. ഞാന്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായി എന്ന വിവരം അവരെന്നെ അറിയിച്ചു. മഞ്ഞു തുള്ളിയെ മെല്ലെ തലോടി  ഒരു സ്നേഹ ചുംബനം നല്‍കി. വീണ്ടും ഞാന്‍ ജനലിനു പുറത്തേക്കു നോക്കി മഴയുടെ ശക്തി കുറഞ്ഞു , അന്തരീക്ഷം തണുത്തു.



ഇന്നും വായിച്ചു ഞാന്‍ ഇന്ത്യയിലാണ് ഏറ്റവുമധികം ഭ്രൂണഹത്യ  നടക്കുന്നതെന്ന്. പെൺകുഞ്ഞാണെന്ന് അറിഞ്ഞലുടനെ അതിനെ കൊല്ലുന്ന  പ്രവണത , ഇന്ത്യന്‍ സംസ്കാരത്തിന് തന്നെ നാണക്കേടാണ്. ഒരു സ്ത്രീയുടെ ഉധരത്തില്‍ വളരുന്ന കുഞ്ഞു പെണ്ണായാലും ആണായാലും വളരാനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അധിക്കാരമില്ല. ഒരു പക്ഷെ നിങ്ങള്‍ ഇല്ലാതാക്കുന്ന കുഞ്ഞു നാളെ ലോകപ്രശസ്തയാവില്ലെന്നു നിങ്ങള്‍ക്കെങ്ങനെ പറയാനാവും. ഞാന്‍ മനസ്സില്‍ തീരുമാനിച്ചു എന്റെ മഞ്ഞുതുള്ളിയെ  നല്ല രീതിയില്‍ വളര്‍ത്തുമെന്നു. ഒരു സ്ത്രീക്ക് എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് മറ്റാരെക്കാളും എനിക്കറിയാം അത്കൊണ്ട് തന്നെ നാളെയുടെ ലോകത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ , ലോകത്തിനു മുഴുവന്‍ നന്മ ചെയ്യാന്‍ കഴിയുന്ന ഒരുവളായി വളരാന്‍ അവളെ ഞാന്‍ കൈ പിടിച്ചുയര്‍ത്തും. 



1 comment:

  1. ellarum inganoke think cheythirunnel world enne nannayipoyene..

    ReplyDelete