Sunday, March 18, 2012

എന്റെ കലാലയം

ജീവിതത്തില്‍ ആര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ഒരു കാലഘട്ടമാണ് കലാലയജീവിതം. അത് നമ്മുടെ മനസ്സില്‍ ഉണ്ടാക്കുന്ന ഓര്‍മ്മകള്‍ - മധുരമുള്ളതായാലും കൈപേരിയതായാലും- മറക്കില്ല ഒന്നും..........ആദ്യ വര്‍ഷങ്ങളില്‍ അധികം ആരോടും കൂട്ടുകൂടാന്‍ പോകില്ല, ഒരറ്റത്ത് മിണ്ടാപൂച്ചയെ പോലെ ഇരിക്കും. അടുത്ത വര്‍ഷം എല്ലാരുമായ് സംസാരിക്കാന്‍ തുടങ്ങും, അവസാന വര്‍ഷം വിട്ടുപിരിയേണ്ട സമയം എത്തുമ്പോഴേക്കും കഴിഞ്ഞ രണ്ടു വര്‍ഷം പാഴാക്കിയതോര്‍ത്ത്‌ വേദനിക്കും. ...... എന്നാലും ആരെയും പിരിയാന്‍ തോന്നില്ല, ആ പിരിയല്‍ ഒരു തീരാ നൊമ്പരമായ് ഹൃദയത്തിന്റെ അടിത്തട്ടില്‍ കിടക്കും. സ്നേഹം എന്തെന്നും സൌഹൃദം എന്തെന്നും അറിയുന്നവര്‍ക്ക്  ആ വേര്‍പിരിയല്‍ ഉള്‍ക്കൊള്ളാന്‍ അല്‍പ്പം സമയം എടുക്കും. 

ക്ലാസ്സ്‌ മുരിക്കളില്‍ ഇരുന്നു പഠിപ്പിക്കുന്നത്‌ ശ്രദ്ധിക്കുമ്പോള്‍ ഓര്‍ത്തില്ല ഇത് എനിക്ക് ഒരിക്കല്‍ നഷ്ടമാകുമെന്ന്, അലസമായി ഇരുന്നപ്പോള്‍  അറിഞ്ഞില്ല  ഇതെന്റെ ജീവിതത്തില്‍ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു എന്ന്,  മഴയത്ത്  കുട ഇല്ലാതെ നടന്നപ്പോള്‍ ഓര്‍ത്തില്ല ഇനി അതിനാവില്ലെന്നു, പടവുകള്‍ കയറി ഇറങ്ങി ബഹളം വച്ചപോള്‍ കണ്ടില്ല നാളെകളെ , വരാന്തകളില്‍ കമെന്ടടിച്ച ചെക്കന്മാരെ ഇനി ഒരിക്കലും കാണില്ലെന്ന് തോന്നിയില്ല, നോട്ടുകള്‍ എഴുതാതെ ഇരുന്നപ്പോള്‍ അറിഞ്ഞില്ല നാളെ മറിച്ചു നോക്കാന്‍ മറ്റൊന്നും  ഇല്ലെന്നു, മുദ്രാവാക്യങ്ങള്‍ വിളിച്ചു നടന്നപ്പോള്‍ കേട്ടില്ല മുന്നിലെ നിശബ്ധധ, മനസ്സില്‍ അറിയാതെ പ്രണയം ഉടലെടുത്തപ്പോള്‍ അറിഞ്ഞില്ല അതെനിക്ക് നഷ്ടപ്പെടാന്‍ വിധിച്ചതാണെന്ന്, നിശബ്ദമായ വരാന്തയിലൂടെ നടന്നപ്പോള്‍ ഓര്‍ത്തില്ല ഇതെല്ലം മനസിന്റെ ഉള്ളറകളിലേക്ക്  സ്ഥാനം പിടിക്കുന്ന ഓര്‍മ്മകള്‍ മാത്രമാണെന്ന്.

വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുമ്പോള്‍ പലരും പല സ്ഥാനങ്ങളില്‍ എത്തിയിരിക്കും ചിലരൊക്കെ ജീവിത യാത്രയില്‍ ആയിരിക്കും, എന്നാലും ഈ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ചിലരെങ്കിലും  ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.  ഒരിക്കലും വേരറ്റു പോകാത്ത ഒരു മരത്തിലെ ശിഖരങ്ങള്‍ പോലെ എന്നും നിലനില്‍ക്കുന്ന ഒന്നാണ് കലാലയത്തിലെ ബന്ധങ്ങള്‍ . നഷ്ടപെടുതാതിരിക്കുക. വല്ലപ്പോഴും ഓര്‍ക്കുക. സ്നേഹം നഷ്ടപെടുത്താതെ ഇരിക്കുക.

No comments:

Post a Comment