Sunday, March 31, 2013

കണ്ണൂർ

----കണ്ണൂർ ജില്ല വിഭജിച്ചാണ് കാസർകോഡ് പിറന്നത്

----മിലിട്ടറി കൻടോണ്‍മെൻറ് ഉള്ള ജില്ല

----പുതുച്ചേരിയുടെ ഭാഗമായ മാഹി കണ്ണൂർ ജില്ലയിലാണ് .

----കാനന്നൂർ എന്നാണ് പഴയ ഇംഗ്ലീഷ് പേര്

----കശുവണ്ടി ഏറ്റവും കൂടുതൽ ഉൽപ്പാധിപ്പിക്കുന്ന ജില്ല

----ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല

----സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടുതലുള്ള ജില്ല

----കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല

----ഇന്ത്യൻ നേവിയുടെ ഭാഗമായ ഏഴിമല നാവിക അക്കാദെമി ഈ ജില്ലയിലാണ്

----നാടൻ കലകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആരംഭിച്ച ഫോക്ക് ലോർ ഇവിടെയാണ്

----ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്

----കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസവുമായി ഏറെ ബന്ധമുള്ള സ്ഥലമാണ്‌ തലശ്ശേരി .ഇന്ത്യയിൽ ആദ്യമായി കേക്ക് പിറന്ന ഈ നാടാണ്‌ കേരളത്തിൽ ബേക്കറി വ്യവസായത്തിന് തുടക്കമിട്ടത് . കേരളത്തിൽ ക്രിക്കറ്റിനെയും സർക്കസ്സിനെയും വളർത്തിയതും തലശ്ശേരി തന്നെ . തലശ്ശേരി സ്ഥിതി ചെയുന്നതും കണ്ണൂരിൽ

----കേരളത്തിലെ ഏക മുസ്ലിം കുടുംബമായ അറയ്ക്കൽ രാജകുടുംബത്തിന്റെ ആസ്ഥാനം കണ്ണൂരാണ്

----1930 -ൽ ഉപ്പു സത്യാഗ്രഹം നടന്ന പയ്യന്നൂർ ഇവിടെയാണ്

Wednesday, March 27, 2013

ഹൃദയത്തിൽ സ്നേഹമായ് .......


ഹൃദയത്തിൽ സ്നേഹമായ് നീ വന്നു
ആത്മാവിൽ പ്രണയമായ് നീ നിറഞ്ഞു
മനസ്സിന്റെ താളമായ് നീ ഒഴുകി
എൻ ജീവനിൽ വിടർന്നു നീ മലരുപോലെ

 


രാവിൻ നിലാവിൽ വെറുതെ നടന്നു
അറിയാതെ മിഴികൾ കണ്ടുമുട്ടി
മനസ്സുകൾ തമ്മിൽ ഒന്നിച്ചു ചേർന്നു
അറിയാതെ അകലങ്ങൾ അകന്നു പോയി
സ്നേഹലാളനങ്ങളിൽ നമ്മൾ നീരാടി
ഒരിക്കലും വാടാതെ കാത്തുസൂക്ഷിച്ചു
കൊതിയോടെ എന്നുമീ സ്നേഹത്തിൻ പൂവിനെ
സൗരഭ്യം നിറയ്ക്കുവാൻ ജീവിതത്തിൽ 



ബാല്യകാലത്തിൽ കളിച്ചു രസിച്ചു
അച്ഛനുമമ്മയുമായി നമ്മൾ
ഓർമ്മതൻ ചെപ്പിൽ ഒളിഞ്ഞൊന്നു നോക്കാൻ
അറിയാതെ നമ്മളൊന്നാഗ്രഹിച്ചു
എന്നും നീ അരികിലുണ്ടാവണമെന്നു ഞാൻ
രഹസ്യമായി നിൻ കാതിൽ ചൊല്ലിയില്ലേ
എന്നുമെന്നെന്നും നമ്മുടെ സ്നേഹം
തളരാതെ തളിരിട്ടു മനസ്സുകളിൽ

Tuesday, March 26, 2013

മെഴുകുതിരി നാളം


 

പ്രകാശപൂരിതമായ മുറിയിൽ
പടർന്നു കയറിയ അന്ധകാരത്തെ
തുടച്ചു നീക്കാൻ കൊളുത്തീ ഞാനാ
മെഴുകുതിരി നാളം
എത്രനേരത്തേക്കാണായുസ്സെന്നറിയാതെ
സ്വയമെരിഞ്ഞമർന്നീടുന്നു
ആരോടും പരിഭവിക്കാതെ
മുറുമുറുപ്പുകളില്ലാതെ .
ആ വെളിച്ചത്തിൽ നിഴൽക്കൂത്താടി
രസിച്ചു മനുഷ്യ ജന്മങ്ങൾ
യുഗയുഗാന്തരങ്ങൾക്കപ്പുറം
കണ്ടു പിടിത്തത്തിൻ കൊടിയൊന്നുയർത്തി
കെട്ടാനാരോ തുനിഞ്ഞിറങ്ങിയതിൻ ഫലം.

നിശബ്ദതയുടെ ആഴങ്ങളിൽ മുഴുകി
കാറ്റിന്റെ താളത്തിൽ ആടിയുലഞ്ഞു.
മെഴുകുതിരിവെളിച്ചം പരത്തുന്ന
തീൻ മേശയ്ക്കിരുവശങ്ങളിലിരുന്നു
സ്നേഹം പങ്കിടുന്ന ഹൃദയങ്ങൾ
ഉരുകി വീഴുന്ന മെഴുകു പോലെ
ബന്ധങ്ങൾ
തടഞ്ഞു നിർത്താനാവാതെ ഞാൻ
നോക്കി നിന്നു

Monday, March 25, 2013

Feel free to walk here


when u r disturbed never hesitate
get ready and be right here
in the middle of this meadow
walk freely
relax your mind
and stay happy
 












Green touch of nature










Thames




നിന്റെ കണ്ണിൽ പണ്ടു




നിന്റെ കണ്ണിൽ പണ്ടു ഞാൻ കണ്ട പ്രണയം
ഒരിക്കലും വാടാതെ നിന്നു
ഓർമ്മതൻ ചെപ്പിൽ എന്റെ  മനസ്സിൽ
മായാതെ മങ്ങാതെ നിന്നു

ശിഖരങ്ങളെ പുല്കി ഒഴുകി എത്തുന്നൊരു
മന്ദമാരുതനെ പോലെ
ഓരോ കുരുന്നിനെ പാടി ഉണർത്തുന്ന
അമ്മ മനം പോലെ തോന്നി

ഭൂമിതൻ ഉള്ളിലേക്കാഴ്ന്നിറങ്ങുന്നൊരു
മഴത്തുള്ളികളെ പോലെ
പുഴകളും നദികളും വേർപിരിഞൊഴുകി
ഒടുവിൽ കടലിൽ പോയ്‌ ചേർന്നു

വീണ നാദത്തിൻ ശ്രുതി ലയ താളങ്ങൾ
സപ്തസ്വരങ്ങൾ പോലെ
നീലാകാശത്തിൽ ഏഴുന്നിറങ്ങളാൽ
മഴവില്ല് ചാലിച്ച പോലെ

Saturday, March 23, 2013

Thiruvananthapuram

Some information about the city Thiruvananthapuram, the capital of Kerala, god's own country.


  • Thiruvananthapuram was one of the district when the state of Kerala was formed.

  • One of the five districts having a corporation.

  • The district is also known as Trivandrum.
  •  
  • State secretariat and Civil station is located in the district
  •  
  • Location of Napiers museum
  •  
  • Shri Padmanabha swamy temple known for its hidden treasure is at east fort.
  •  
  • Largest producer of tapioca and mango in the state.

  • District with largest population density

  • First university in Kerala was located at Thiruvananthapuram

  • Southern air command office is located here.(at Akkulam)

  • Technopark, the IT park is located at Kazhakootam

  • You can find Kerala PSC office headquarters at Pattom

  • Location of Neyyar wildlife sanctuary nd Peppara wildlife sanctuary.
  •  
  • Ponmudi, a tourism destination spot and hill station
  •  
  • Some beaches in the city - Shankumukham beach, Kovalam beach, Varkkala beach and Veli tourist home
  •  
  • ISRO, the space innovating center is at Thumba.
  •  
  • Chandrashekharan Nair stadium at Palayam
  •  
  • A meteorological station and planetarium is also found in the city.
  •  
  • Kanakakkunnu Palace at Vellayambalam.
  •  
  • Aruvippuram which has a significant place in the social reformation of Kerala.

Wednesday, March 20, 2013

ജീവിക്കാൻ അനുവദിച്ചില്ല




അമ്മതൻ ഗർഭപാത്രത്തിൽ നാംബിട്ടൊരാ ജീവൻ
ബീജ സംയോജനത്തിൻ പരിണാമം
സന്തോഷത്തിരകളാടിയുയർന്നു
മനസ്സിൽ കുളിരേകി രസിച്ചു
മേഘാവൃതമായ് നീലാകാശം
മണിമുത്തുകളായ് മണ്ണിൽ പതിച്ചു

മൊട്ടിൽ നിന്നും പൂവിടരുന്നതും കാത്ത്
കൊതിയോടിരിപ്പു അമ്മ മനം
വായുവും വെള്ളവും ഭക്ഷണവുമേകി
കാത്തുസൂക്ഷിച്ചു പൂമൊട്ടിനെ
നൊമ്പരമേതുമറിയാതെ വിടർന്നൊരാ പൂവിനെ
വാരിപ്പുണർന്നൊന്നു നെറുകിൽ ചുംബിച്ചു



കാറ്റിനും വെയിലിനുമസൂയ തോന്നി
പൂവിനെ വാടിയുണക്കാൻ ശ്രമിച്ചു
സൃഷ്ട്ടിച്ചു ദൈവം ആണെന്ന കൊടുങ്കാറ്റിനെ
വേറിയോടെ പൂവിനെ ഞ്ഞെരിച്ചമർത്തീടുവാൻ
ഇതളുകളോരോന്നായടർത്തി മാറ്റി
ജീവനും ഗന്ധവുമില്ലാതാക്കി
ഒടുവിലാരും തിരിഞ്ഞു നോക്കാത്ത
ഏതോ കുറ്റിക്കാട്ടിലുപേക്ഷിച്ചു
ആ പാവം പൂവിനെ



നിറ കണ്ണുകളോടെ നിരാലംബയായ് നിൽപ്പു
അമ്മ
തന്റെ ഗർഭപാത്രത്തെ പഴിചാരി .

Monday, March 18, 2013

Study of .....

Scientific study of birds                             Ornithology
Scientific study of diseases                         Pathology
Study of nervous system                            Neurology
Study of mankind                                    Anthropology
Study of weather and climate -                 Meterology
Study of human mind and behaviour -        Psychology
Study of drugs -                                     Pharmacology
Scientific study of blood -                        Haemotology
Study of skin and its diseases  -               Dermatology
Study of fossils -                                     Palaeontology
Study of poisons -                                   Taxicology
Study of origin of words -                         Etymology
Science of hand writing -                          Graphology
Study of insects -                                    Entomology
Study of human antiquities -                    Archeology
Science of rocks and earth surface-          Geology
Scientific study of liver -                         Hepatology
Study of snakes -                                  Serpentology
Study of reptiles -                                  Herpetology
Scientific study of earthquakes -             Seismology
Study of bird's nest -                               Nidology
Study of new born babies-                      Nepiology
Study of wind -                                    Anemography
Study of hair -                                        Trichology
Study of human beauty -                          Kalology
Study of sound -                                      Acoustics
Study of   fresh water habitat -                 Limnology
Study of growing old -                           Gerontology
Study of mankind behaviour -                  Ethnology
Study of migration of birds -                     Phenology
Study of the mental status of a person -    Auxanology
Study of whales -                                      Cetology
Science of teaching -                                Pedagogy
Study of soil -                                           Pedology
Study of trees -                                        Dendrology

പൂന്തോട്ടം

നവസുദിനത്തിൽ പൊൻകിരണങ്ങൾ
പുല്കിയുണർത്തിയ പുഷ്പങ്ങൾ
ഇതളുകൾ വിടർത്തി മണ്ണിലും വിണ്ണിലും
സുഗന്ധമുയർത്തിയ പുഷ്പങ്ങൾ


മധുരമാം തേനൊന്നു നുകരുവാനണയുന്ന
ശലഭങ്ങൾ പാറിപ്പറന്നു
പൂക്കളും കായ്കളും തേനിൽ തുളുമ്പി
ചുംബനമേറ്റു തുടുത്തു


കുഞ്ഞിക്കുരുവികൾ കളം കളം പാടി
കുരുവിതൻ കൂട്ടിൽ മയങ്ങി
സൂര്യനും ചന്ദ്രനും കാത്തുസൂക്ഷിച്ചു
കുരുവിക്കുരുന്നിനെ എന്നും 







 ഇലകൾ തന്നോരത്ത് തുള്ളികളൊഴുകി
കുളിരും കുളിർമ്മയുമേകി
തണ്ടിലും ശിഖരത്തിനുള്ളിലുമെത്തി
മഞ്ഞിന്റെ സ്നേഹാദരങ്ങൾ


പൂക്കളിലൊന്നിനെ നുള്ളിയടർത്താൻ
കൈവിരൽ മെല്ലെ അടുത്തു
മുള്ളൊന്ന് കൊണ്ടപ്പോൾ ചോര പൊടിഞ്ഞു
വിരലുകൾ പിന്നോട്ടു പോയി

Wednesday, March 13, 2013

Before I sleep

Facing the window on my right side I laid on my bed
Dim street light entered through the glass panes
Lightened my room and x ray images were seen.
Shadows of leaves were dancing
to the musical notes of wind.
Eagerly opened the window to see the
beautiful sky with stars and the moon
but the roof of car porch behaved opaque.


Searched for my sleep in darkness,
lost it at some point of life.
Turning to the right and left, rolling upside down on my bed,
Clock needle moved clockwise waiting for no man .
Missed calls, messages and calls
took me to a world of memories
Turning around I saw my friends , classmates and family. 
Moments I cherish as well as dislike 
crossed over my mind.

Got up from bed , roam about in my room
drank some water to swallow my thoughts
Back to my bed and prayed
" O goddess of sleep 
bless my in thy kindness "


Sunday, March 10, 2013

അമ്മ

അമ്മയാണെനിക്കേറ്റവും പ്രിയപ്പെട്ടതീ ജന്മത്തില്‍
രൂപങ്ങളില്‍ പല ഭാവങ്ങളില്‍
സോദരിയായ് കൂട്ടുകാരിയായ്
എന്നോടൊപ്പമീക്കാലമത്രയും അമ്മ വസിപ്പൂ

സുന്ദര കാനന വസതിയില്‍ നിന്നും
മക്കളെ ഉയരങ്ങളിലേക്കു പിടിച്ചുയര്‍ത്തിയ
അമ്മയെ മറന്നു ജീവിക്കുന്നു നാമോരോരുത്തരും
പിറന്നു വീണ മണ്ണിന്‍റെ ഗന്ധമറിയാതെ
പറന്നകലുന്നു നാം അനാഥരെപ്പോലെ
നിയന്ത്രണമില്ലാത്ത ജീവിതശൈലികളില്‍
മുങ്ങി നിവരുമ്പോളറിയില്ല ആ അമ്മതന്‍
നെഞ്ചിലെ വേദന 




അമ്മതന്‍ മടിയില്‍ ചായാന്‍ കൊതിയോടെ അടുത്തിടും
മണ്ണിന്‍റെ മാറ് പിളര്‍ന്ന് വന്‍കിട സംരംഭങ്ങള്‍
കെട്ടിട സമുച്ചയങ്ങള്‍ , എങ്ങും
കോണ്‍ക്രീറ്റ് പാളികള്‍ , മക്കളോര്‍ക്കാതെ പോയ
സത്യമെന്തെന്ന് തിരിച്ചറിയുക
അന്തിമയങ്ങുവാന്‍ വേണ്ട ആറടി
മണ്ണിനായ് അലയേണ്ടുന്ന സമയം സുനിശ്ചിതം
മാതൃത്വത്തിന്‍റെ ശ്വാസവും ജീവനുമറിയാതെ
പുറംക്കാല്‍ കൊണ്ട് ചവിട്ടി വേദനിപ്പിച്ചിട്ടും
മക്കളെ ശപിക്കാതെ വിടുന്നൊരാ അമ്മ മനം
സ്വയമെരിഞ്ഞും വേദനിച്ചും അവസാനിക്കുന്നു

Saturday, March 9, 2013

Looking at the empty wall in front of me

Looking at the empty wall in front of me
I thought the path I had travelled in life,
what is going to happen tomorrow
what has happened today and what about yesterday.

Yesterday has turned out to be a memoir of history,
unforgettable days, memorable moments,
mother's love, father's care fights with siblings , and
sleepless nights before exams.

Leaves that withered take a rebirth
New leaves appear in spring but the cycle continues. 

Today is an express with limited stops
lots of unanswered questions,confused mind, solutionless puzzles,
job hunt, thoughts about past and future.
I starred at my phone frequently for messages or calls.

Future is a track of probability, in hopes
and expectations.The bag of  future seem to be smaller
than the past and present
But the wall was still empty with no traces of thoughts.

Wednesday, March 6, 2013

സ്വര്‍ണ്ണ തന്ത്രിയില്‍............




സ്വര്‍ണ്ണ തന്ത്രിയില്‍ നീ ശ്രുതി മീട്ടി 
ആ ശ്രുതി കേട്ടു ഞാന്‍ മെല്ലെ മയങ്ങി 
നീലാംബരിയായ്‌ എന്‍ കണ്ണുകളെ 
നിദ്രയിലാഴ്ത്തി , തഴുകിത്തലോടി 
മീട്ടുക മീട്ടുക വീണ്ടും വീണ്ടും 

രാഗലയം ഭാവതാളലയം 
എന്‍ ധമനികളെ വിളിച്ചുണര്‍ത്തി 
സ്വരരാഗത്തില്‍ ലയമായ് മാറി 
ഒഴുകി അലയുകയായ് 
ആത്മാവില്‍ ശ്രുതിലയമൊഴുകുകയായ് 
ഏതോ രാവില്‍ വന്നെന്നെ 
പുല്‍കി മെല്ലെ മയക്കി 

സ്വരസുധയില്‍ മനം നൃത്തമാടുമ്പോള്‍ 
എന്‍ കാല്‍ ചിലങ്കകള്‍ താളമിട്ടു 
മല്‍ഹാര്‍ രാഗം മഴത്തുള്ളികളില്‍ 
ഒളിഞ്ഞു മറഞ്ഞിരുന്നു 
അറിയാതെന്‍ കാലടികള്‍ നടനമാടി 
മയൂര നടനം സിരകളെ 
മെല്ലെ മെല്ലെ ഉണര്‍ത്തി 

Tuesday, March 5, 2013

Every love has something....

Every love has something so special forever
You can always feel that in heart
Every time you call me I know that from your words
You can never feel me, my love

You have gone so far from me
Know that I want you always with me



You have come to see me and touch me so softly
You can make me happy forever in dreams
You have to come to kiss me and hug me so closely
You can never see me in tears

You... love me with all your love
And I love you so deeply , my love



You have magic power to take me to heaven
You can heel the wounds in my heart
Love has touched my life once and only once in life
Love is You for me in this life

You... love me with all your heart
And I love you so deeply , my love


Sunday, March 3, 2013

പറയാനാവാതെ പോയി

മനസ്സിലൊളിപ്പിച്ച പ്രണയം അവനോട് പറയാനാവാതെ പോയ ഓരോ നിമിഷവും ഓര്‍ത്ത് അവള്‍ വേദനിച്ചു . മുള്ളിന്മേല്‍ നടക്കുന്നതിനേക്കാള്‍ , തീയില്‍ ചവിട്ടുന്നതിലേക്കാളേറെ ആ ഓര്‍മ്മകള്‍ അവളെ കാര്‍ന്നു തിന്നു.

 വേദന സംഹാരിയുടെ ശക്തി കുറഞ്ഞിരിക്കുന്നു .മയക്കത്തില്‍ നിന്നും ഞെട്ടലോടെ ഉണര്‍ന്ന അവളുടെ മനസ്സില്‍ അവനെ കുറിച്ചുള്ള ഓര്‍മകളും സ്വപ്നങ്ങളും തളം കെട്ടി നിന്നു  .


മനസ്സിലെ പ്രണയം അറിയിക്കാനാവാതെ വിഷമിച്ച കാലം , ഒന്നും പറയാതെ അവനൊന്ന് മനസിലാക്കിയെങ്കില്‍ എന്ന് തോന്നിയ നിമിഷം , അവനെ കാണാന്‍ കാത്തു നിന്ന പാതയോരങ്ങള്‍ , അവനോട് സംസാരിക്കാനുള്ള അവസരം തേടിയുള്ള യാത്രകള്‍ , തന്നെക്കാളേറെ മറ്റുള്ളവരോട് അവന്‍ അടുപ്പം കാണിച്ചപ്പോള്‍ ഉണ്ടായ ചെറിയ പിണക്കങ്ങള്‍ , തന്‍റെ ഇഷ്ട്ടം അവനെ അറിയിക്കാന്‍ തീരുമാനിച്ച നിമിഷം , പല കാരണങ്ങള്‍ കൊണ്ട് പലപ്പോഴും സംസാരിക്കാന്‍ നഷ്ട്ടപ്പെട്ട അവസരങ്ങള്‍ , ജീവിതത്തില്‍ പതറി പോയ നിമിഷങ്ങളില്‍ അവന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയ സാഹചര്യങ്ങള്‍ , അവനെ കുറിച്ചോര്‍ത്തു കിടന്ന രാത്രികള്‍ , അവന് നല്‍കാന്‍ വാങ്ങിയ സമ്മാനങ്ങളും ആശംസാകാര്‍ഡുകളും , അവന്‍ മാത്രം വായിക്കാന്‍ എഴുതിയ ഡയറി കുറിപ്പുകള്‍ ഈ മെയില്‍ സന്ദേശങ്ങള്‍ , ഫോണില്‍ സൂക്ഷിച്ചിട്ടുള്ള അവന്‍റെ വാചകങ്ങള്‍ , അവനോടൊപ്പമുള്ള ചെറിയ യാത്രകള്‍ ..

 ഇനി മുന്നോട്ടുള്ള അവളുടെ ജീവിതത്തില്‍ ഇവയോന്നുമില്ല.

വേദനയുടെ തീവ്രത വീണ്ടും അവളെ വാരി പ്പുണര്‍ന്നു .

പാതിവഴിയില്‍ എല്ലാം ഉപേക്ഷിക്കുമ്പോള്‍ കാന്‍സര്‍ അവളെ കൊണ്ടു പോകാന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു.


Saturday, March 2, 2013

നിന്നെ ഞാനെന്‍റെ.....





നിന്നെ ഞാനെന്‍റെ പുസ്തകത്താളില്‍ 
ഒളിപ്പിച്ചു വച്ചു പോയി അറിയാതെ 
വെയിലും മഴയും , രാവും പകലും 
കടന്നു പോയതറിയാതെ 
കടന്നു പോയതറിയാതെ 

എന്‍റെയീ സ്നേഹത്തിന്‍ ചുംബനമേറ്റു നീ 
മയങ്ങി വീണു പോയ്‌ അറിയാതെ 
നിന്‍റെ സൗന്ദര്യം ഞാനിന്നറിഞ്ഞു 
ആരുമാരാരും അറിയാതെ 

നിന്‍റെ കണ്‍പീലികള്‍ എന്നെ വിളിച്ചു 
ആരുമാരാരും കേള്‍ക്കാതെ 
ഋതുഭേദങ്ങള്‍ കളിച്ചു രസിച്ചു 
നമ്മെ  തൊട്ടുണര്‍ത്താതെ