പ്രകാശപൂരിതമായ മുറിയിൽ
പടർന്നു കയറിയ അന്ധകാരത്തെ
തുടച്ചു നീക്കാൻ കൊളുത്തീ ഞാനാ
മെഴുകുതിരി നാളം
എത്രനേരത്തേക്കാണായുസ്സെന്നറിയാതെ
സ്വയമെരിഞ്ഞമർന്നീടുന്നു
ആരോടും പരിഭവിക്കാതെ
മുറുമുറുപ്പുകളില്ലാതെ .
ആ വെളിച്ചത്തിൽ നിഴൽക്കൂത്താടി
രസിച്ചു മനുഷ്യ ജന്മങ്ങൾ
യുഗയുഗാന്തരങ്ങൾക്കപ്പുറം
കണ്ടു പിടിത്തത്തിൻ കൊടിയൊന്നുയർത്തി
കെട്ടാനാരോ തുനിഞ്ഞിറങ്ങിയതിൻ ഫലം.
നിശബ്ദതയുടെ ആഴങ്ങളിൽ മുഴുകി
കാറ്റിന്റെ താളത്തിൽ ആടിയുലഞ്ഞു.
മെഴുകുതിരിവെളിച്ചം പരത്തുന്ന
തീൻ മേശയ്ക്കിരുവശങ്ങളിലിരുന്നു
സ്നേഹം പങ്കിടുന്ന ഹൃദയങ്ങൾ
ഉരുകി വീഴുന്ന മെഴുകു പോലെ
ബന്ധങ്ങൾ
തടഞ്ഞു നിർത്താനാവാതെ ഞാൻ
നോക്കി നിന്നു
No comments:
Post a Comment