Sunday, March 10, 2013

അമ്മ

അമ്മയാണെനിക്കേറ്റവും പ്രിയപ്പെട്ടതീ ജന്മത്തില്‍
രൂപങ്ങളില്‍ പല ഭാവങ്ങളില്‍
സോദരിയായ് കൂട്ടുകാരിയായ്
എന്നോടൊപ്പമീക്കാലമത്രയും അമ്മ വസിപ്പൂ

സുന്ദര കാനന വസതിയില്‍ നിന്നും
മക്കളെ ഉയരങ്ങളിലേക്കു പിടിച്ചുയര്‍ത്തിയ
അമ്മയെ മറന്നു ജീവിക്കുന്നു നാമോരോരുത്തരും
പിറന്നു വീണ മണ്ണിന്‍റെ ഗന്ധമറിയാതെ
പറന്നകലുന്നു നാം അനാഥരെപ്പോലെ
നിയന്ത്രണമില്ലാത്ത ജീവിതശൈലികളില്‍
മുങ്ങി നിവരുമ്പോളറിയില്ല ആ അമ്മതന്‍
നെഞ്ചിലെ വേദന 




അമ്മതന്‍ മടിയില്‍ ചായാന്‍ കൊതിയോടെ അടുത്തിടും
മണ്ണിന്‍റെ മാറ് പിളര്‍ന്ന് വന്‍കിട സംരംഭങ്ങള്‍
കെട്ടിട സമുച്ചയങ്ങള്‍ , എങ്ങും
കോണ്‍ക്രീറ്റ് പാളികള്‍ , മക്കളോര്‍ക്കാതെ പോയ
സത്യമെന്തെന്ന് തിരിച്ചറിയുക
അന്തിമയങ്ങുവാന്‍ വേണ്ട ആറടി
മണ്ണിനായ് അലയേണ്ടുന്ന സമയം സുനിശ്ചിതം
മാതൃത്വത്തിന്‍റെ ശ്വാസവും ജീവനുമറിയാതെ
പുറംക്കാല്‍ കൊണ്ട് ചവിട്ടി വേദനിപ്പിച്ചിട്ടും
മക്കളെ ശപിക്കാതെ വിടുന്നൊരാ അമ്മ മനം
സ്വയമെരിഞ്ഞും വേദനിച്ചും അവസാനിക്കുന്നു

No comments:

Post a Comment